"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[ഇബ്രാഹിം നബി|ഇബ്രാഹിമിന്റെ]] സന്തതികളിലൊരാളായ ഇസ്ഹാക്കിന്റെ പുത്രൻ [[യഅ്ഖൂബ്|യഅ്ഖൂബിന്]] മൂന്ന് ഭാര്യമാരിൽ ജനിച്ച പന്ത്രണ്ട് മക്കളിൽ ഒരാളായിരുന്നു യൂസുഫ്. യാക്കൂബിന് ഒരു ഭാര്യയിൽ മൂന്ന് പുത്രന്മാരും, മറ്റൊരു ഭാര്യയിൽ ഏഴു പുത്രന്മാരും, മൂന്നാമത്തെ ഭാര്യയിൽ യൂസഫും, ബിൻ യാമിൻ എന്ന മറ്റൊരു മകനും ഉണ്ടായിരുന്നു. ഇവരിൽ യൂസുഫിനോടായിരുന്നു പിതാവിന് ഏറെ വാത്സല്യം. അത് കൊണ്ട് തന്നെ മറ്റു സഹോദരന്മാർക്ക് അദ്ദേഹത്തോട് അസൂയയും വിദ്വേഷവും നിലനിന്നിരുന്നു.
 
==ഖുർആനിലെ വിവരണം==
ഒരിക്കൽ ആടുകളെ മേയ്ക്കുവാൻ പുറപ്പെടുവാൻ തുടങ്ങിയ സഹോദരങ്ങളോടോപ്പം തന്നെയും കൂടി അയക്കണമെന്ന് യൂസഫ് പിതാവിനോടാവശ്യപ്പെട്ടു. ആടിനെ മേയ്ക്കുന്ന മൈതാനത്ത് ഇവർ നടത്തുന്ന പലവിനോദങ്ങളെ പറ്റിയും യൂസഫിനോട് പറഞ്ഞ് കൂടെ വരുവാൻ വേണ്ട ആഗ്രഹം യൂസുഫിൽ സഹോദരന്മാർ ജനിപ്പിച്ചിരുന്നു. ബാലനായ യൂസുഫിനെ മറ്റു സഹോദരന്മാർ ചതിച്ച് അപായപ്പെടുത്തുവാനുള്ള സാധ്യത മുന്നിൽക്കണ്ട് പിതാവിന്റെ സാന്നിദ്ധ്യം യൂസുഫിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇല്ലാതാക്കുകയായിരുന്നു സഹോദരന്മാരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ യൂസഫിന്റെ ആവശ്യം പിതാവ് നിരുത്സാഹപ്പെടുത്തി.
 
അവർ പറഞ്ഞു പിതാവെ യൂസഫിനെ ഞങ്ങൾക്കൊപ്പം അയക്കാൻ അങ്ങേയ്ക്ക് വിശ്വാസമില്ലേ. അവൻ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മൈതാനത്ത് നിങ്ങൾ കളിക്കുമ്പോൾ മതിയായ ശ്രദ്ധയില്ലാതെ വന്നാൽ അവനെ ചെന്നായ പിടിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള പിതാവിന്റെ മുന്നറിയിപ്പിന് ഞങ്ങൾ ഇത്രയും പേർ ഉള്ളപ്പോൾ അങ്ങനെ സംഭവിക്കില്ലെന്നും,ചെന്നായയിൽ നിന്നോ മറ്റോ ആപത്ത് വരാതെ ഞങ്ങൾ സൂക്ഷിച്ചുകൊള്ളാമെന്നും. ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ലെങ്കിൽ അവന് സഹിച്ച് കൂടാത്ത വിഷമമുണ്ടാകുമെന്നും പറഞ്ഞ് പിതാവിനെ അവർ ഒരു വിധത്തിൽ സമ്മതിപ്പിച്ചു.
 
മൈതാനത്തുവെച്ചു കളിക്കാറുള്ള കളികളെപറ്റി പറഞ്ഞ് രസിച്ചുകൊണ്ട് അവർ മൈതാനിയിലെത്തി.അപ്പോഴേക്കും അവരുടെ പ്രക്രതമെല്ലാം മാറിക്കഴിഞ്ഞു. കളിയും വിനോദവുമില്ല. ഒരാൾ പറഞ്ഞു നമുക്ക് ഇവനെ കൊന്നുകളയാം ഇതുകേട്ട് ഒരുവൻ യൂസഫിന്റെ കഴുത്തിൽ ഞെക്കുവാൻ ഒരുങ്ങി.കുറെച്ചങ്കില്ലും ദയ മനസ്സിലുള്ള യഹൂദ എന്ന സഹോദരൻ പറഞ്ഞു നമുക്കിവനെ കൊല്ലണ്ട ഇവനെ പിതാവിൽ നിന്നുമകറ്റുക, അതാണല്ലോ നമ്മുടെ ലക്ഷ്യം അതുകൊണ്ട് ഇവനെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ തള്ളാം.ഇതുവഴി വരുന്ന കച്ചവടസംഘം ഇവനെ രക്ഷിച്ച് അവരുടെ അടിമയാക്കി ഏതെങ്കിലും നാട്ടിൽ കൊണ്ടു പോയി വിറ്റുകൊള്ളും.യഹൂദായുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെ യൂസഫിനെ അവർ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ടു.
 
സഹോദരന്മാർ എന്നെ കൊല്ലുവാൻ ശ്രമിക്കുമെന്ന് പിതാവ് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ പിതാവ് തന്നെ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നത്. എന്റെ ചെറുപ്രായത്തെ പരിഗണിച്ചെങ്കിലും എന്നെ ഉപേക്ഷിക്കരുതെന്ന് ഞാനവരോട് കരഞ്ഞപേക്ഷിച്ചതാണ്. സഹോദരന്മാരാണെങ്കിലും അസൂയനിമിത്തം കഠിനഹൃദയരായ അവരുടെ മനസ്സിൽ നിറയെ പകയായിരുന്നു. '''നിന്റെ സഹോദരന്മാർ നിന്നോട് ചെയ്ത ക്രൂരതയെ അവർക്കത് ഓർമ്മയില്ലാത്ത അവസരത്തിൽ നീ അവരെ ഓർമ്മപ്പെടുത്തുന്നതാണ്''' എന്ന വിശുദ്ധ വചനം എന്റെ രക്ഷിതാവായ ദൈവം എനിക്കുറപ്പ് തന്നു.
 
പൊട്ടക്കിണറ്റിൻ കരയിൽനിന്ന് ഒരാൾ കിണറ്റിലേക്ക് എത്തിനോക്കി. അയാൾ മാലിക്കിന്റെ കച്ചവടസംഘത്തിലെ വെള്ളം കോരിയായിരുന്നു. അയാൾ യൂസുഫിനെ കിണറ്റിൽനിന്ന് കരയ്ക്ക് കയറ്റി. അങ്ങനെ യൂസഫ് ഒരു കച്ചവടചരക്കായി മാറി.
 
===പിതാവിന്റെ മനോവേദന===
 
നേരം വൈകുന്നേരമായി യാക്കുബ്നബി പുറത്തേക്ക് നോക്കികൊണ്ടിരിക്കുകയാണ്. ആ വൃദ്ധന്റെ മുഖത്ത് വ്യസനത്തിന്റെ ലക്ഷണം നിഴലിച്ചിരിക്കുന്നു.
കുട്ടികൾ ഇനിയും എത്തിയില്ലല്ലോ! മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞു. വല്ല ആപത്തും സംഭവിച്ചിരിക്കുമോ? യൂസഫിനെ കൊണ്ടു പോകുന്നതിനെ ഞാൻ അപ്പോൾ തന്നെ എതിർ‍ത്തതാണ്‌. അവർക്ക് യൂസഫിനോട് കൂറ് കുറയും. യൂസഫിന് മൈതാനിയിലേക്ക് പോകുവാൻ ആഗ്രഹമുദിച്ചപ്പോൾ അവനെ പറഞ്ഞ് സമാധാനിപ്പിച്ചാൽ മതിയായിരുന്നു. മനസ്സിന് യാതൊരു സമാധാനവും കിട്ടുന്നില്ല സർവ്വശക്തനായ തമ്പുരാനെ എന്റെ കുട്ടിക്ക് ആപത്ത് നേരിടാതെ കാത്ത് കൊള്ളണേ.
 
ആരോ ദൂരെ നിന്നും വരുന്നുണ്ടല്ലോ. അതെ ആ വരുന്നത് കുട്ടികൾ തന്നെ. അവർ കുറെയധികം കളിച്ചിരിക്കണം. യൂസഫ് നടന്ന് ക്ഷീണിച്ചിരിക്കണം. അവന് വേഗത്തിൽ നടക്കാൻ സാധിക്കുകയില്ല നടന്ന് ശീലമില്ലാത്തതല്ലേ. ആരെന്ത് പറഞ്ഞാലും ശരി ഇനിയവനെ മൈതാനിയിലേക്കയക്കില്ല
 
കുട്ടികൾ അടുത്തെത്തി
 
എന്ത് കുട്ടികളുടെ കരച്ചില്ലൊ?
 
യൂസഫിന് വല്ലതുംപറ്റിയോ എന്ന് കരുതി കുട്ടികളുടെ അടുത്ത് ഓടിവന്ന് അദ്ദേഹം യൂസഫിനെ പരതി 'ഞങ്ങളുടെ കഷ്ട്മേ,യൂസഫേ പൊന്നുകുട്ടി പോകേണ്ടിയില്ലായിരുന്നു. അഹോ കഷ്ടം എന്നൊക്കെ പറഞ്ഞ് കരഞ്ഞ് കൊണ്ട് മറ്റുള്ളവർ അദ്ദേഹത്തിന്റെ അടുത്തെത്തി.
 
യൂസുഫ് എവിടെ? അവനെ നിങ്ങൾ തിരഞ്ഞ്കൊണ്ടുവരുവിൻ. അവനെക്കൂടാതെ നിങ്ങളെ വീട്ടിലേക്ക് കടത്തുകയില്ല. അവനെന്തു സംഭവിച്ചു?
 
പുത്രന്മാർ കരഞ്ഞ്കൊണ്ട് പറയുന്നു: ''യൂസഫിനെ കാലികൾക്കുള്ള ഭക്ഷണത്തിന്റെ അരികിൽ നിർത്തി ഞങ്ങൾ ഓടിക്കളിച്ചു. ഞങ്ങൾ ഓടിയോടി കുറേയകലെയെത്തിയപ്പോൾ ഒരു ചെന്നായ അവനെ പിടിച്ചു. ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും അത് അവനെ തിന്നുകളഞ്ഞു
 
നിങ്ങളെല്ലാവരുംകൂടി കളിക്കുന്നിടത്ത് ചെന്നായ വന്നെന്നോ. എനിക്കൊന്നും മനസ്സിലാകുന്നില്ല അവൻ വഴിതെറ്റിയോ? നിങ്ങൾ തിരയാൻ മടിച്ചതായിരിക്കുമോ? വാസ്തവം എന്താണ്? യാക്കൂബ്നബി ചോദിച്ചു.
 
ഞങ്ങൾ എന്ത് പറഞ്ഞാലും പിതാവ് വിശ്വസിക്കില്ല. എന്നാൽ ഇതാണ് വാസ്തവം. ഇതാ അവന്റെ രക്തം പുരണ്ട കുപ്പായം. ഇത് അവന്റെ മ്ര്യത്ദേഹത്തിൽ നിന്ന് ഞങ്ങൾ അഴിച്ചുകൊണ്ടു വന്നതാണ് എന്നുപറഞ്ഞ് കുപ്പായം അവർ പിതാവിന്റെ മുൻപിൽ വെച്ചു.
 
എന്റെ പൊന്നുമകനെ എന്റെ കുട്ടിക്ക് പകരം ഞാനാരുടെ മുഖംനോക്കും. ഒന്നിനും കൊള്ളാത്തവർ. തൻന്റേടമില്ലാത്തവർ. മൈതാനിയിൽ അവനെ തനിയെവിട്ട് അവർ കളിക്കാൻപോയി.എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ആ പിതാവ് കുപ്പായമെടുത്തു നിവർത്തി. പെട്ടെന്നദ്ദേഹം പൊട്ടിചിരിച്ചു. എന്റെ മകനെ ചെന്നായ പിടിച്ചിട്ടില്ല. കുപ്പായം കീറിയിട്ടിലല്ലോ! കുപ്പായം കീറാതെ ദേഹം കടിച്ചുപറിച്ച് തിന്നുവാൻ ചെന്നായക്ക് കഴിയില്ല. എന്റെ പൊന്നുകുട്ടി മരിച്ചിട്ടില്ല അവർ എവിടെയെങ്കിലും വിട്ടുകാണും. യാ ഇലാഹി എന്റെ കുട്ടിയെ കാത്ത് കൊള്ളണേ. എന്റെ പൊന്നുമകനെ ജീവിതകാലത്തിലൊരിക്കലെങ്കിലും കാണുവാൻ ഇടവരുത്തണമേ. സർവ്വശക്താ നിന്റെ കാരുണ്യം മാത്രം എന്നുമനസ്സിൽ പറഞ്ഞ് കൊണ്ട് മക്കളെ നോക്കി 'നിങ്ങളുടെ മനസ്സിനു ചിലകാര്യങ്ങൾ നന്നെന്നുതോന്നി. അതു നിങ്ങൾ പ്രവർത്തിച്ചിരിക്കണം. ഇനി പറഞ്ഞിട്ടും കരഞ്ഞിട്ടും ഫലമില്ല ക്ഷമിക്കുകതന്നെ' എന്ന് പറഞ്ഞ് യൂസുഫിന്റെ നന്മയ്ക്ക് വേണ്ടി പ്രാർത്തിച്ചു.
 
===യാക്കൂബ് പുത്രന്മാരുടെ ഖേദം===
 
യാക്കൂബ്നബി പൊട്ടിചിരിച്ചപ്പോൾ പുത്രന്മാരുടെ മുഖം വാടി. തങ്ങളുടെ യുക്തി ഫലപ്രദമായില്ല. കളവ് വെളിക്ക് വന്നുവെന്ന് കണ്ടപ്പോൾ അവർ പരസ്പരം ലജ്ജിച്ചു മുഖത്തോടു മുഖംനോക്കി. യൂസുഫിനെ ചെന്നായ പിടിച്ചു എന്ന് ബോദ്ധ്യപ്പെടുത്താൻ ഒരാടിനെ അറുത്ത് യൂസുഫിന്റെ കുപ്പായത്തിൽ ചോരപുരട്ടി പിതാവിനെ കാണിച്ചുകൊടുക്കാം എന്നായിരുന്നു അവർ കണ്ട യുക്തി.പക്ഷേ അത് കീറിയിരിക്കണമെന്ന് അവർ ഓർത്തില്ല. ഒരു പ്രവാചകന്റെ മുമ്പാകെ ഒരു പ്രവാചകന്റെ മേൽ ഉണ്ടാക്കിയ കള്ളതെളിവ് ഫലപ്രദമായില്ല. അന്നത്തെ രാത്രി അവർക്ക് ഉറക്കമുണ്ടായില്ല യൂസുഫ് തങ്ങളോട് ഒരു കുറ്റവും ചെയ്തിട്ടില്ല. അവർ ചെയ്തത് കടുംകൈയായി എന്ന് അവർ ചിന്തിച്ചു. പുലർച്ചെ തന്നെ അവർ കിണറ്റിൻ കരയിൽ എത്തി. കിണറ്റിലേക്കെത്തിനോക്കിയപ്പോൾ അവർ ഭീകരമായ വലിയ ശബ്ദം കേട്ട് പിന്തിരിഞ്ഞോടി. കുറച്ച് കഴിഞ്ഞ് വീണ്ടും അവർ കിണറ്റിലേക്കെത്തിനോക്കി. കിണറ്റിൽ കുറേയധികം പാമ്പുകൾ വസിക്കുന്നുണ്ടായിരുന്നു. ആ പാമ്പുകൾ പടമുയർത്തി ചീറ്റുവാൻ തുടങ്ങി. ഭയം മൂലം യൂസുഫിന്റെ വിവരം എന്താണെന്നറിയാൻ സാധിക്കാതെ അവർ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. അതിന് ശേഷം അവർ തീരെ മനസമാധാനമില്ലാത്തവരായി തീർന്നു. പക്ഷേ ദൈവത്തിന്റെ വിധി നോക്കു. മറ്റൊരു ദേശത്ത് യൂസുഫ് സുഖമായി ജീവിക്കുന്നു.
 
===മിസ്ർ===
 
'''മിസ്ർ''' പട്ടണത്തെപറ്റി കേൾക്കാത്തവർ ചുരുക്കം. ഇത് വളരെ പ്രാധാന്യമുള്ള പുരാതന പട്ടണമാണ്. ലോകചരിത്രത്തിൽ പ്രസിദ്ധിനേടിയ പട്ടണങ്ങളിലൊന്നാണ് മിസ്ർ .ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ കൂടി ഒഴുകുന്ന നൈൽ നദിമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന്റെ മഹാത്മ്യം ഇന്നുംനിലനിൽക്കുന്നു. അക്കാലത്ത് വ്യാപാരം കൊണ്ടും,നാഗരികത കൊണ്ടും മിസറിനോട് കിടപിടിക്കുന്ന പട്ടണം വേറെയില്ല. ജനങ്ങൾ ധനികന്മാരും സുഭകന്മാരും ശരീരബലമുള്ളവരുമാണ്. ലോകത്തിൽ വെച്ച് ഏറ്റവും നാഗരികത പ്രാപിച്ച സുന്ദരികൾ തങ്ങളാണെന്ന് മിസ്റിലെ സ്ത്രീകൾ അഭിമാനിക്കുന്നു.
അക്കാലത്തെ മിസ്റിലെ ചക്രവർത്തി'സയ്യാബ്നുൽ വലീദ്' ഫിർഔൻ രാജാവിന്റെ വംശജനാണ്. ചക്രവർത്തിയുടെ പ്രധിനിധിയായ ഉപ രാജാവറിയപ്പെടുന്നത് അസീസ് എന്ന സ്ഥാനപ്പേരിലാണ്. അന്നത്തെ അസീസായ ഖത്ഫത് കൊട്ടാരത്തിൽ നിന്നും അകലെയായിട്ടുള്ള മറ്റൊരു രാജകീയവസതിയിലായിരുന്നു താമസം
 
മൊറോക്കോ എന്നു പറഞ്ഞുവരുന്ന മറാഖിശ് രാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് തൈമൂസ് രാജാവായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യ പുത്രിയാണ് സുലൈഖ. അവൾ അക്കാലത്തെ സുന്ദരിമാരിൽ മകുടമണിയാണ്. ഈ രാജകുമാരിയുടെ സൗന്ദര്യം കേട്ടറിഞ്ഞു അടുത്തും ദൂരെയുമുള്ള രാജ്യങ്ങളിൽനിന്ന് അനേകം ചക്രവർത്തിമാരും രാജാക്കന്മാരും വിവാഹം ചെയ്യുവാനായി അന്വേഷിച്ചു വന്നു. അവരിൽ ഒരാളെയും വിവാഹം ചെയ്യുവാൻ സുലൈഖ തയാറായില്ല. അവരെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. സുലൈഖായെ കേൾവിപ്പെട്ട ഒരു മഹാരാജാവിന് വിവാഹം ചെയ്തുകൊടുക്കണമെന്നായിരുന്നു തൈമൂസ് രാജാവിന്റേയും,പത്നിയുടേയും ആഗ്രഹം. മറാഖിശിലെ അസീസ് ഖത്ഫതിനെ വിവാഹം ചെയ്യണമെന്നായിരുന്നു സുലൈഖായുടെ ആഗ്രഹം. ഖത്ഫതിന്റെ സൗന്ദര്യവും യോഗ്യതയും കണ്ടറിഞ്ഞ സുലൈഖാക്ക് അദ്ദേഹത്തിൽ ഉണ്ടായ പ്രേമത്തെ ഭഞ്ജിക്കുവാൻ തൈമൂസ് രാജാവിന്റെ ശ്രമങ്ങൾക്ക് സാധിച്ചില്ല.ഒടുവിൽ ഖത്ഫതിന് വിവാഹം ചെയ്ത് കൊടുക്കുവാൻ തീരുമാനിച്ചു. അവർ തമ്മിലുള്ള വിവാഹം വളരെ ആഘോഷപൂർവ്വം നടത്തപ്പെട്ടു. ഖത്ഫതിന്റെ ഭരണസാമർത്ഥ്യവും,പ്രാപ്തിയും മനസ്സിലാക്കിയ രാജാവ് കൂടുതൽ അധികാരങ്ങൾ അദ്ദേഹത്തിന് നൽകി. അസീസായ ഖത്ഫത് സുലൈഖാക്ക് വേണ്ടി ഒരു പ്രത്യേക മാളിക പണിതീർത്തു. അസീസിന്റെ ഭരണം ഏത് വിഭാഗത്തിലും തൃപ്തികരവും രാജ്യക്ഷേമത്തെ വർദ്ധിപ്പിക്കുന്നതും ആയിരുന്നു. സാധു എന്നോ പ്രഭു എന്നോ വ്യത്യാസമില്ലാതെ എല്ലാവരും സുഖമായി കാലംകഴിച്ചു. കരകൗശലത്തിലും മറ്റുവിദ്യകളിലും അക്കാലത്ത് മികച്ചുനിന്ന മിസ്ർ പട്ടണത്തിൽ അടിമവ്യാപാരത്തിന് വലിയൊരു സ്ഥാനമാണുണ്ടായിരുന്നത്.
 
===യൂസുഫിനെ അസീസ് വാങ്ങുന്നു===
 
വളരെ തിടുക്കപ്പെട്ടുകൊണ്ട് ഒരു ഭൃത്യൻ ഓടിവന്ന് അസീസിനോട് പറഞ്ഞു. പ്രഭോ 'ഹസ്സൻ' നഗരത്തിൽ ഒരു കച്ചവടസംഘം എത്തിയിട്ടുണ്ട്. അവരുടെ അടിമചരക്കുകളുടെ കൂട്ടത്തിൽ ഒരു ബാലനുണ്ട് അത്ര സൗന്ദര്യമുള്ള ഒരു കുട്ടിയെ ഈ നാട്ടിലെങ്ങും കാണുകയില്ല. അവൻ മനുഷ്യവംശത്തിൽപെട്ട കുട്ടിയാണോ എന്ന് സംശയിച്ചുപോകും. ഖജനാവിലുള്ള മുഴുവൻ വിലകൊടുത്താണെങ്കിലും അവനെ വാങ്ങുകയാണെങ്കിൽ അത് യജമാനന് വലിയൊരു ഭൂഷണമാണ്. ആ ബാലൻ യജമാനന്റെ അരമനയിൽ പൊലിഞ്ഞുപോകാത്ത ഒരു വിളക്കാണ്,നാട്ടിൽ അസ്തമിച്ചു പോകാത്ത ഒരു ചന്ദ്രനാണ്. യജമാനൻ ആ പൊന്നു ബാലനെ ഒരുനോക്കുകണ്ടെങ്കിൽ...
 
ഇത്രയും കേട്ടതോടെ അസീസ് വളരെ ആവേശത്തോടെ ഹസ്സൻ നഗരിയിലേക്ക് പുറപ്പെട്ടു. അസീസ് അവിടെ ചെന്നപ്പോൾ ആളുകൾ ഒരോ അഭിപ്രായങ്ങളും പറയുന്നുണ്ടായിരുന്നു. ഇവൻ അടിമയാകില്ല ഏതോ
രാജകുമാരനെ വല്ലവരും തട്ടികൊണ്ടുപോന്നതായിരിക്കണം.പലതരം അഭിപ്രായങ്ങൾ. കുതരവണ്ടിയിൽ നിന്നിറങ്ങിയ അസീസിനെ ജനങ്ങൾ വന്ദിച്ചു നിന്നു. ബാലനെ കണ്ടതും അസീസ് അത്ഭുതപെട്ട്പോയി. ഈ കുട്ടിയെ പറ്റി അറിവുതന്ന ഭൃത്യന് നല്ലൊരു സമ്മാനം കൊടുക്കണം എന്ന് മനസ്സിൽ തീരുമാനിച്ചു. അസീസ് കച്ചവട പ്രമാണിയോട് ചോദിച്ചു. നിങ്ങൾ ആരാണ്? രാജ്യം ഏത്? ഞങ്ങൾ അറബിരാജ്യത്ത് 'മദയ്ൻ' ദേശക്കാരാണ്, ഇസ്മായിൽ ഖബീലയിൽ മാലിക്കുബ്നു ദഹ്റ് എന്നാണ് എന്റെ പേർ.
 
ഈ കുട്ടിയെ വിൽക്കാനുള്ളതാണോ? ആരെങ്കിലും വിലപറഞ്ഞോ?എന്ത് കിട്ടണം അസീസ് ചോദിച്ചു.
 
ആരും വില പറഞ്ഞില്ല. യോഗ്യനായ ഒരാൾക്ക് വിൽക്കണമെന്നാണ് ഞങ്ങളുടെ വിചാരം.
 
അതെന്താണ് വാങ്ങുന്ന ആൾ യോഗ്യനായിരിക്കേണമെന്ന്? വിലകിട്ടിയാൽ പോരെ?
 
ഈ കുട്ടിയുടെ കാര്യത്തിൽ അങ്ങനെയല്ല. വിലകിട്ടിയാൽ മാത്രം പോര. ഞങ്ങൾ ഇവനെ വിൽക്കുവാൻ തീർച്ചപ്പെടുത്തിയെങ്കിലും ഇവനൊരു അടിമക്കുട്ടിയല്ല. ഞങ്ങൾ വിലകൊടുത്ത് വാങ്ങിയതല്ല. 'കൻആൻ' എന്ന ദേശത്തിനടുത്തുള്ള ഒരു കിണറ്റിൽനിന്നു ഞങ്ങളുടെ വെള്ളം കോരിക്ക് കിട്ടിയതാണ്. ഇവന്റെ പേര് യൂസുഫ് എന്നാണ്. ഇവന്റെ ചരിത്രത്തിനും,സൗന്ദര്യത്തിനും അനുസരിച്ച് ഇവനെ വളർത്തുവാൻ ഞങ്ങൾക്ക് സാധിക്കുകയില്ല..ഞങ്ങൾക്കാണെങ്കിൽ ഇവനെകൊണ്ട് പ്രത്യേക ആവശ്യം കാണുന്നില്ല. അതുകൊണ്ടാണ് വാങ്ങുന്ന ആൾ ഇവനെ വളർത്തുവാൻ മതിയായ ഒരാൾ തന്നെയായിരിക്കണം എന്ന് തീർച്ചപെടുത്തിയത്.
 
യൂസുഫിനെ വളർത്താൻ ഏറ്റവും യോഗ്യൻ അസീസാണെന്ന് മനസ്സിലാക്കിയ മാലിക്കും സംഘവും യൂസുഫിനെ തുച്ച്ചമായ വിലക്ക് അസീസിന് നൽകി. അതികോമളനായ ബാലനെ വിൽപ്പനക്ക് കൊണ്ടുവന്ന വിവരം അറിഞ്ഞ് കച്ചവടക്കാരും,പ്രഭുക്കന്മാരും ഹസ്സൻ നഗരിയിലെത്തിയെങ്കിലും അവരെല്ലാം നിരാശപ്പെട്ടു മടങ്ങേണ്ടി വന്നു.
 
അസീസും,യൂസുഫും വീട്ടിലെത്തി. കളിയും ഊണും കഴിഞ്ഞ് അസീസ് യൂസുഫിന്റെ ചരിത്രം ചോദിച്ചറിയുവാൻ തുടങ്ങി.
 
നിന്നെ കിണറ്റിൽ നിന്ന് കിട്ടിയതാണെന്ന് ആ കച്ചവടക്കാർ പറഞ്ഞത് വാസ്തവമാണോ?
 
യൂസുഫ് പറഞ്ഞു. മാലിക്ക് പറഞ്ഞത് ശരിയാണ്. ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു. 'പതിനൊന്നു നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും എനിക്ക് സുജൂദ്(വണക്കം)ചെയ്യുന്നതായി ഞാൻ കണ്ടു' ഇത് ഞാൻ പിതാവിനെ അറിയിച്ചപ്പോൾ '''പിതാവ് എന്നോട് ഇങ്ങനെ പറഞ്ഞു. ഈ സ്വപ്നം നിന്റെ സഹോദരന്മാരെ അറിയിക്കരുത്. അവർ നിന്നെ വല്ല കെണിയില്ലും അകപെടുത്തിയേക്കും. പിശാച് മനുഷ്യന്റെ പ്രത്യക്ഷമായ ശത്രുവാണ്. അവർക്ക് നിന്നോട് അസൂയയുണ്ട്. അസൂയ പിശാചിന്റെ ചേഷ്ടകളിൽ പെട്ടതാണ്. അവരെ ബാധിച്ച നിന്നെ ഉപദ്രവിക്കുവാൻ പ്രേരിപ്പിക്കാതിരിക്കയില്ല. മകനെ നീ കണ്ട സ്വപ്നത്തിന്റെ സാരം നിന്റെ പതിനൊന്ന് സഹോദരന്മാരും മാതാപിതാക്കന്മാരും ഒരു കാലത്ത് കീഴിലായി ഭവിക്കും എന്നാകുന്നു. ഇത് നിന്റെ സഹോദരന്മാർ അറിഞ്ഞാൽ അവർക്ക് നിന്നോടുള്ള വിദ്വേഷം വർദ്ധിക്കും.(ഖുർആൻ ശരീഫ്)'''
 
പിതാവ് എന്നോട് ഇപ്രകാരം പറഞ്ഞത് അവരുടെ മാതാവ് കേട്ടിരുന്നു. ഈ കാര്യങ്ങൾ സഹോദരന്മാരോട് പറയുരുതെന്ന് പിതാവ് അവരോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും അവരുടെ മാതാവ് ഈ കാര്യങ്ങൾ സഹോദരന്മാരെ ധരിപ്പിച്ചു. അതിനാൽ അവർക്ക് എന്നോടും എന്റെ മാതാവൊത്ത സഹോദരൻ ബിൻയാമിനോടും അസൂയ വർദ്ധിച്ചു. യൂസുഫേ നീ സത്യസന്ധനാണ് അതുകൊണ്ട് നീ കണ്ട സ്വപ്നത്തെ കുറിച്ച് പറയണമെന്ന് അവർ നിർബന്ധിച്ചപ്പോൾ ഞാൻ എല്ലാം പറയുകയുണ്ടായി.
 
തുടർന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ യൂസുഫ് അസീസിനോട് വിവരിച്ചു. അസീസ് യൂസുഫിന്റെ ചരിത്രം കേട്ട് തൃപ്തിപ്പെട്ടു. യൂസുഫിനെ തനിക്ക് ലഭിക്കാനിടയായത് തന്റെ ഭാഗ്യമായി കരുതിയ അസീസിന് യൂസുഫിന്റെ കുലമഹിമയിൽ ബഹുമാനം തോന്നി. ഏതു വിധത്തിലാണ് യൂസുഫിനെ വളർത്തേണ്ടത് എന്ന ആലോചനയിൽ അസീസ് തീരുമാനം കാണുകയും ചെയ്തു. അസീസിന്റെയും സുലൈഖായുടേയും വിവാഹം കഴിഞ്ഞിട്ട് കുറെ നാളായി.പക്ഷെ ഒരു ഓമന സന്താനത്തിന്റെ മുഖം ഇതുവരെ കാണുവാൻ കഴിഞ്ഞില്ല. ഈയൊരു കാരണത്താൽ അസീസിനും പത്നിക്കും മനോവേദനയുണ്ടായിരുന്നു. സുലൈഖാക്ക് സമ്മതമുള്ളപക്ഷം യൂസുഫിനെ ഒരു ദത്തുപുത്രനായി സ്വീകരിച്ച് ഈ വ്യസനം തീർക്കാൻ അസീസ് തീരുമാനിച്ചു. സുലൈഖായെ തന്റെ സന്നിധിയിലേക്ക് വിളിപ്പിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഇവനെ മാന്യതയിൽ താമസിപ്പിക്കണം, ഇവൻ നമുക്ക് ഉപകാരപ്പെട്ടേക്കും.അഥവാ ഇവനെ ഒരു ദത്തു പുത്രനാക്കാം.' ഭർത്താവിന്റെ കല്പനയിൽ സുലൈഖ വളരെ സന്തോഷിച്ചു. യൂസുഫിനെ കണ്ട ഉടനെ അവനെ കാണുന്ന മറ്റുള്ളവരെപോലെ സുലൈഖായും സ്തംഭിച്ചു നിന്നുപോയി. അസീസിന്റെ കല്പന പ്രകാരം അവൾ യൂസുഫിനെ അകത്തേക്ക് കൂട്ടികൊണ്ടു പോയി ഭക്ഷണവും,വസ്ത്രവും അടക്കം മികച്ച സൗകര്യങ്ങൾ നല്കി. അങ്ങനെ യൂസുഫ് അസീസിന്റെ കൊട്ടാരത്തിൽ ഒരു കെടാവിളക്കായി വളർന്നുവന്നു.
 
യൂസുഫിന്റെ കുട്ടിക്കാലം യൂസുഫിനോട് യാത്രപറഞ്ഞു പിരിഞ്ഞു. സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കൊല്ലങ്ങൾ കുറച്ച് കഴിഞ്ഞു. മനക്ലേശവും വിചാരവും യൂസുഫിനെ എത്തി നോക്കി തുടങ്ങി.
 
===സുലൈഖായുടെ അനുരാഗം===
അസീസ് യൂസുഫിനെ ഒരു പുത്രനെന്ന നിലയിൽ കരുതി. നാട്ടുകാരെല്ലാം യൂസുഫിനെ ദത്തുപുത്രനായിട്ടാണ് കരുതിവന്നത്. സുലൈഖായുടെ ഹൃദയത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. അവൾക്ക് യൂസുഫിന്റെ നേരെയുള്ള സ്നേഹം വർദ്ധിച്ചുവന്നു. ആ സ്നേഹം ഒടുവിൽ അനുരാഗമായിമാറി. സുലൈഖായുടെ മനോരാജ്യത്തിൽ പലതും തോന്നുകയുണ്ടായി. 'യുവാവായ യൂസുഫിന്റെ ഹൃദയം സുന്ദരിയായ എന്നിൽ ലയിക്കാതിരിക്കില്ല. എന്റെ നോട്ടവും ഭാവവും കണ്ടിട്ട് അനുരാഗത്തിന്റെ ലക്ഷണങ്ങളൊന്നും യൂസുഫിൽ കാണാത്തത് ഞാൻ അവന്റെ യജമാനത്തിയാണെന്നുള്ളത് കൊണ്ടായിരിക്കാം. അതായിരിക്കാം ഉള്ള് തുറക്കാൻ അവൻ മടിക്കുന്നത്. കുറച്ച് കൂടി ക്ഷമിച്ചിരുന്നാൽ അവൻ ഹൃദയം തുറക്കുമായിരിക്കും. എന്തായാലും തനിക്കിനി ക്ഷമിച്ചിരിക്കുവാൻ സാദ്ധ്യമല്ല. അസീസിന് ഒരടിമ സ്ത്രീയെ വെപ്പാട്ടിയാക്കി നിർത്തുവാൻ സ്വാതന്ത്ര്യമുണ്ടല്ലോ. സ്ത്രീകൾക്കും പുരുഷന്മാരെപോലെ സ്വാതന്ത്ര്യം ആവശ്യമാണ്. എനിക്കും അടിമയായ യൂസുഫിനോട് രമിക്കുവാൻ അവകാശമുണ്ട്. ഇനിയൊന്നും ആലോചിക്കാനില്ല അവസരം കാണുകയെ വേണ്ടു'. ഇങ്ങനെ നിരവധി വികാരവിചാരങ്ങൾ സുലൈഖായെ മദിച്ചുകൊണ്ടിരുന്നു.
 
ഒരുദിവസം സുലൈഖ അഴകുള്ള ആഭരണങ്ങളണിഞ്ഞ്. സുഗന്ധദ്രവ്യങ്ങൾ പൂശി. ആരേയും ആകർഷിക്കുന്നതരത്തിലുള്ള നേരിയവസ്ത്രങ്ങളണിഞ്ഞതിന് ശേഷം യൂസുഫിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. സുലൈഖായെ നോക്കാതെ യൂസുഫ് അടുത്തുചെന്നു. അടക്കാൻ കഴിയാത്ത വികാരത്തോടെ വാതിലടച്ച സുലൈഖ യൂസുഫിനെ കെട്ടിപിടിച്ചു. സുലൈഖായുടെ മനസ്സിലുള്ളത് തികച്ചും മനസ്സിലാക്കിയ യൂസുഫ് അവളുടെ ഇഷ്ടത്തിന് വഴിപ്പെടാതെ കുതറിമാറികൊണ്ട് ഇപ്രകാരം പറഞ്ഞു. 'നിങ്ങൾ എന്താണീകാണിച്ചത്. എന്നെ സ്നേഹപൂർവ്വം വളർത്തിവരുന്ന യജമാനനെ വഞ്ചിച്ച് അല്ലാഹുവിന്റെ കല്പനക്ക് വിപിരീതമായി വ്യഭിചരിക്കുവാനാണോ നിങ്ങൾ ആവശ്യപ്പെടുന്നത്? അസീസ് ഇത് കാണുന്നില്ലെങ്കിലും അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. യാതൊന്നും അല്ലാഹുവിൽ നിന്ന് മറച്ചുവെക്കുവാൻ ആർക്കും കഴിയുന്നതല്ല. അല്ലാഹുവിന്റെ ഭയങ്കര ശിക്ഷ ഖിയാമത്ത്(അന്ത്യ)നാളിൽ അനുഭവിക്കേണ്ടി വരും. ഉടനെ ഖേദിച്ചുമടങ്ങുക' അതിന്ശേഷം യൂസുഫ് അവിടെനിന്നും ഇറങ്ങിപോന്നു.
 
മറ്റൊരു ദിവസം വീണ്ടും ഉപായത്തിൽ യൂസുഫിനെ മുറിക്കത്തേക്ക് സുലൈഖ വിളിച്ച് വരുത്തി. ഇപ്രാവശ്യം വളരെ തന്ത്രപൂർവം പലതും പറഞ്ഞെങ്കിലും വഴിപ്പെടാതെ നിന്ന യൂസുഫിനെ സകലശക്തിയും പ്രയോഗിച്ച് അവൾ വിടാതെ കെട്ടിപിടിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയ യൂസുഫിന്റെ കുപ്പായത്തിൽ അവൾ പിടികൂടി. പിടിവലിയിൽ കുപ്പായം കീറിയെങ്കിലും പിടികൊടുക്കാതെ യൂസുഫ് വീണ്ടും ഓടി. രണ്ട് പേരും ഓടിയെത്തിയത് അസീസിന്റെയും,സുലൈഖായുടെ പിതൃസഹോദരനായ യംലീഖാന്റേയും മുന്നിലേക്കായിരുന്നു. രണ്ട് പേരുടേയും ഭാവം കണ്ടപ്പോൾ കാര്യമായ എന്തോ പ്രശ്നം ഉള്ളതായി അസീസിന് തോന്നി. സുലൈഖായുടെ വസ്ത്രങ്ങൾ മാറികിടക്കുന്നു. യൂസുഫിന്റെ വസ്ത്രം കീറിയിരിക്കുന്നു. പെട്ടെന്ന് സുലൈഖ പറഞ്ഞു. 'ഇത്തരം തെമ്മാടികളെയാണോ വീട്ടിൽ വളർത്തുന്നത്? ഇവന്റെ തെമ്മാടിത്തം മൂത്ത് എന്നെക്കൂടെ മാനഭംഗം ചെയ്യുവാൻ മുതിർന്നിരിക്കുന്നു. ഞാനും ഇവനുമായി വേണ്ട വഴക്ക് കഴിഞ്ഞു. എന്നെ ഉപദ്രവിച്ച ഇവന്ന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുവാൻ വിചാരിക്കുന്നത്.'
 
അസീസ് കോപാകുലനായി 'എടാ നന്ദികെട്ടവനെ നിന്നെ തീറ്റിപോറ്റി വളർത്തിയതിന്റെ പ്രതിഫലമാണോ' എന്ന് ചോദിച്ച് യൂസുഫിന്റെ നേരെ തിരിഞ്ഞു.
 
യൂസുഫ് പറഞ്ഞു. യജമാനനേ, ഞാൻ നന്ദികേട് കാണിച്ചിട്ടില്ല. ഇവർ എന്റെ നേരെ വ്യഭിചാരത്തിനായി വന്നു. ഞാൻ അവിടെനിന്നും രക്ഷപെട്ടു. അവരെന്റെ പിന്നാലെ ഓടി. കുപ്പായം പിടിച്ച് വലിച്ച് കീറി. അവിടെ നിന്നും വിണ്ടും ഓടിയപ്പോളാണ് അങ്ങയുടെ മുമ്പിലെത്തിയത്.
 
സുലൈഖായുടേയും,യൂസുഫിന്റേയും മൊഴികൾ കേട്ട് അസീസ് എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. ഈ സമയം ബുദ്ധിമാനായ യംലീഖാ പറഞ്ഞു. 'കുപ്പായം പരിശോധിക്കാം. മുൻഭാഗം കീറിക്കാണുന്നുവെങ്കിൽ സുലൈഖ പറഞ്ഞത് വാസ്തവം. പിന്നിലാണ് കീറിയതെങ്കിൽ യൂസുഫ് പറഞ്ഞതായിരിക്കും വാസ്തവം.' അസീസ് ഈ അഭിപ്രായത്തോട് യോജിച്ചു. കുപ്പായം പരിശോധിച്ചപ്പോൾ കാര്യത്തിന്റെ നിജസ്ഥിതി അസീസിനും, യംലീഖാക്കും ബോദ്ധ്യമായി.കുപ്പായത്തിന്റെ പിൻഭാഗം കീറപ്പെട്ടതുകൊണ്ട് യൂസുഫിന്റെ പിന്നിൽനിന്നും സുലൈഖ പിടിച്ചുവലിച്ചതായി മനസ്സിലാക്കാം. അതുകൊണ്ട് കുറ്റക്കാരി സുലൈഖ തന്നെയാണ്. സുലൈഖ നീ വളരെ മോശക്കാരി. നീ നമ്മുടെ തറവാട്ടിനെ അപമാനപ്പെടുത്തി. അസീസിനോടുള്ള സ്നേഹത്തിന് കളങ്കമുണ്ടാക്കി. നാട്ടുകാർ ഈ സംഭവം അറിഞ്ഞാൽ മറ്റുളവർക്ക് തലയുയർത്തി നടക്കാൻ കഴിയില്ല. യൂസുഫേ ഈ സംഭവത്തെ നീ രഹസ്യമായി വെക്കണം. ഇത്രയും പറഞ്ഞുകൊണ്ട് യംലീഖ അസീസിനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
 
===സുലൈഖായുടെ സൽക്കാരം===
 
അരമനരഹസ്യം അങ്ങാടിപാട്ടായി. അസീസിന്റെ ഭാര്യ സുലൈഖ അവിടെ താമസിക്കുന്ന അബ്രാനി അടിമയെ കാമിച്ചു അവനെ വിരിപ്പിലേക്ക് ക്ഷണിച്ചുവെന്നും. അവളെ അനുസരിക്കാതെ ഓടിയ അവനോട് സുലൈഖ ബലം പ്രയോഗിച്ചെന്നും. മിസ്രിലെ പ്രഭുസ്ത്രീകളുടെ ഇടയിൽ സംസാരമായി.അവർ സുലൈഖായെ നിന്ദിച്ചു പറയുവാൻ തുടങ്ങി. ഇതെല്ലാം അറിഞ്ഞ് സുലൈഖാക്ക് ലജ്ജയും വെറുപ്പും തോന്നി
 
തന്റെ പേരിലുള്ള അപവാദം ഇല്ലായ്മ ചെയ്യുവാൻ സുലൈഖ ഒരു യുക്തി കണ്ടുപിടിച്ചു. നാട്ടിലെ പ്രഭുസ്ത്രീകളെ അവൾ തന്റെ സത്ക്കാരത്തിന് ക്ഷണിച്ചു. എല്ലാവർക്കും തേനും ഓരോ കക്കരിയും മൂർച്ചയുള്ള ഓരോ കത്തിയും നൽകി. [[കക്കരി]] മുറിച്ച് തേനിൽ മുക്കി കഴിക്കുവാനാണ് തയാറാക്കിയിരുന്നത്. സുലൈഖ എല്ലാവരോടും ഭക്ഷണം കഴിച്ചു തുടങ്ങുവാൻ നിർദ്ദേശിച്ചു. അങ്ങനെ അവർ കക്കരി മുറിക്കുന്ന സമയം മുൻക്കൂട്ടി തയാറാക്കിയതിൽ പ്രകാരം യൂസുഫിനെ അവരുടെ ഇടയിലേക്ക് നടത്തുവാൻ ഏർപ്പാട് ചെയ്തിരുന്നു. യൂസുഫിനെ കണ്ടതും മിസ്രിലെ പ്രഭുസ്ത്രീകളുടെ കത്തികൊണ്ടു കക്കരി മുറിക്കുന്നതിനുള്ള സൂക്ഷ്മത കൈവിട്ടു പോയി. മുറിപറ്റിയ കൈകളിൽ നിന്ന് രക്തമൊഴുകി. 'ഹാ! പടച്ചവനെ... ഇതൊരു മനുഷ്യനല്ല! ഇതൊരു മാന്യനായ മലക്കാണ്(മാലാഖ)' എന്ന് അവർ പറഞ്ഞുപോയി. ഈ കോലാഹലങ്ങളെല്ലാം നോക്കി ഒരു ഭാഗത്ത് സുലൈഖ നിൽക്കുകയായിരുന്നു. അവൾ പറഞ്ഞു 'നിങ്ങളെല്ലാം യൂസുഫിനെ കാമിച്ച ഞാൻ മോശക്കാരിയാണെന്നും മറ്റും പറഞ്ഞു പരിഹസിച്ചു. ഇപ്പോഴോ? യൂസുഫിനെ ഒരിക്കൽ കണ്ട നിങ്ങളുടെ അവസ്ത ഇത്രയുമായിരിക്കെ കൂടെ താമസിക്കുന്ന ഞാൻ അവനെ മോഹിക്കുന്നതിൽ നിങ്ങൾക്കെന്താണ് എന്നെ കുറ്റം പറയാനുള്ളത്? ആരാണ് അധികം മോശക്കാരികൾ.' പ്രഭുസ്ത്രീകൾ സുലൈഖായെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞു. സുലൈഖ തുടർന്ന് പറഞ്ഞു 'ഇവൻ ഇതുവരെ എനിക്ക് വഴിപ്പെട്ടിട്ടില്ല. ഞാൻ പറഞ്ഞതുപ്രകാരം ഇവൻ ചെയ്യാത്തപക്ഷം ഞാനവനെ ജയിൽശിക്ഷക്ക് വിധിക്കും.' ഇതുകേട്ട് യൂസുഫ് പ്രാർതിച്ചു 'എന്റെ രക്ഷിതാവെ ഇവർ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക്‌ കൂടുതൽ പ്രിയപ്പെട്ടത്‌ ജയിലാകുന്നു.'
 
===യൂസുഫിന്റെ ജയിൽവാസം===
 
പ്രഭുസ്ത്രീകളും,ജനങ്ങളും തന്നെ നിന്ദിക്കുവാൻ കാരണക്കാരനായ യൂസുഫിനെ ജയിൽശിക്ഷക്ക് വിധിക്കണമെന്ന് സുലൈഖ അസീസിനോടപേക്ഷിച്ചു. യൂസുഫിന് സുലൈഖായുടെ അനുരാഗം ഇഷ്ടമില്ലാത്തത് കൊണ്ടും, അവളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടുന്നതിനും ഇവിടെ താമസിക്കുന്നതിനേക്കാൾ യൂസുഫിനിഷ്ടം ജയിൽ തന്നെയായിരിക്കും എന്ന് അസീസ് തിരുമാനിച്ചു. യൂസുഫിനെ ജയിലിലേക്ക് കൊണ്ടു പോയ ജയിലധികാരികൾ സുലൈഖായുടെ നിർദ്ദേശ പ്രകാരം യൂസുഫിന്റെ കൈകളിൽ വിലങ്ങണിയിച്ചു.
 
ജയിലിൽ വെച്ച് യൂസുഫ്നബിക്ക് ദ്യവ്യസന്ദേശം ലഭിച്ചു. സ്വപ്നത്തിന്റെ വ്യാഖ്യാനങ്ങളും മറ്റ് അറിവുകളും അല്ലാഹു അദ്ദേഹത്തിന് നൽകി. യൂസുഫ്നബി ജയിലിലുള്ളവരോട് ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ വ്യാഖ്യാനം താൻ പറഞ്ഞുതരാമെന്ന് പറഞ്ഞു. സ്വപ്ന വ്യാഖ്യാന വിവരങ്ങൾ പറയുന്നതറിഞ്ഞ് ജനങ്ങൾ യൂസുഫ്നബിയെ കാണാൻ വന്നുകൊണ്ടിരുന്നു. അവർ അദ്ദേഹത്തിന് പലവിധ ഭക്ഷണസാധനങ്ങളും കാഴ്ചയായി എത്തിച്ചു. ജയിലിൽ പ്രാർതനയും, വ്രതവുമായി നാൾകഴിച്ച അദ്ദേഹം തനിക്ക് കിട്ടിയ കാഴ്ച്ചവസ്തുക്കളിൽ അല്പം ഭക്ഷിച്ച് കൂടുതലും മറ്റുള്ളവർക്ക് ദാനമായി നല്കി. ജയിൽവാസികൾക്ക് യൂസുഫ്നബിയെ വിട്ട് പിരിയാൻ ഇഷ്ട്മുണ്ടായിരുന്നില്ല.
 
===യുവാക്കളുടെ സ്വപ്നം===
 
ജയിലിലുണ്ടായിരുന്ന രണ്ട് യുവാക്കൾ യൂസുഫ്നബിയെ സമീപിച്ച് തങ്ങൾ കണ്ട സ്വപ്നത്തിന്റെ വ്യാഖ്യാനം അന്വേഷിച്ചു. ഒരുവൻ പറഞ്ഞു. അവന്റെയടുക്കൽ മൂന്ന് പാത്രങ്ങളുണ്ടായിരുന്നു. അതിൽ റൊട്ടി മുതലായ സാധനങ്ങൾ അവനത് തലയിൽ ചുമന്നിരിക്കെ ആ പാത്രത്തിൽ നിന്ന് പക്ഷികൾ വന്ന് കൊത്തിതിന്നു.
 
മറ്റൊരുത്തൻ പറഞ്ഞു. അവന്റെ മുന്നിൽ ഒരു സ്വർണ്ണപ്പാത്രം വെച്ചിരുന്നു. അതിൽ മൂന്ന് കുലകളോടുകൂടിയ ഒരു മുന്തിരിവള്ളി ഉണ്ടായിരുന്നു. അവൻ കുലകളെടുത്ത് വീഞ്ഞുപിഴിഞ്ഞ് രാജാവിന് കൊടുത്തു എന്നായിരുന്നു.
 
യൂസുഫ്നബി പറഞ്ഞു. ജയിൽവാസികളെ നിങ്ങളിൽ ഭക്ഷണസാധനങ്ങളെ കണ്ടവനെ ജയിലിൽ നിന്നുകൊണ്ടുപോയി ക്രൂശിക്കപെടും. അവന്റെ തല പക്ഷികൾ കൊത്തിത്തിന്നും. മുന്തിരിങ്ങാകുല കണ്ടവൻ ജയിലിൽ നിന്ന് മോചിതനായി തന്റെ യജമാനനെ വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും. ഏതൊരു കാര്യത്തെപറ്റി നിങ്ങൾ വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. അവർ രണ്ട്പേരിൽ രക്ഷപെടുന്ന ആളോട് നീതിയും, അറിവുമുള്ള നിരപരാധിയായ ഒരാളെ ജയിലിൽ വെച്ചിരിക്കുകയാണെന്ന് രാജാവിനോട് പറയുവാൻ യൂസുഫ്നബി ചുമതലപ്പെടുത്തി. അവരുടെ കാര്യം നബി പറഞ്ഞതുപോലെ പുലർന്നു. പക്ഷെ നബിയെ പറ്റി ഓർമിപ്പിക്കുവാൻ രക്ഷപ്പെട്ടയാൾ മറന്നുപോയി. അവനെ പിശാച് ആ കാര്യം മറപ്പിച്ചുകളഞ്ഞു.
 
===ചക്രവർത്തിയുടെ സ്വപ്നം===
 
തടിച്ചുകൊഴുത്ത ഏഴു പശുക്കൾ ഏഴ് മെലിഞ്ഞ പശുക്കളെ തിന്നുന്നതായും, ഏഴ് പച്ചകതിരുകളും,മറ്റൊരു ഏഴു ഉണങ്ങിയ കതിരുകളും കണ്ടതായി മിസ്ർ രാജാവ് പറഞ്ഞു. ഇതിന്റെ വ്യാഖ്യാനം പറഞ്ഞുകൊടുക്കാൻ കൊട്ടാരത്തിലെ ശാസ്ത്രജ്ഞമാർക്ക് കഴിഞ്ഞില്ല. അതുവെറും പൊയ്യ് കിനാവായിരുന്നു എന്ന് അവർ പറഞ്ഞു.
 
ഒരുദിവസം രാജാവിന് വീഞ്ഞ് പിഴിയുന്നവൻ പറഞ്ഞു. നമ്മുടെ ജയിലിൽ കിടക്കുന്ന യൂസുഫ് എന്നയാൾ വ്യക്തമായും സ്വപ്നത്തിന്റെ വ്യാഖ്യാനം പറഞ്ഞുകൊടുക്കാറുണ്ട്. അദ്ദേഹം വളരെ നീതിമാനും, അറിവുള്ള ഒരാളുമാണ്. അദ്ദേഹത്തെ പറ്റി രാജാവിനെ ഓർമിപ്പിക്കുവാൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഞാനത് മറന്നുപോയി. അദ്ദേഹത്തെ പറ്റി ഇപ്പോഴാണ് ഓർമ്മവന്നത്.
 
രാജാവ് അവനോട് ജയിലിൽ പോയി വിവരങ്ങൾ ചോദിച്ചറിഞ്ഞു വരുവാൻ പറഞ്ഞു. യൂസുഫ്നബിയുടെ അടുക്കലേക്ക് പോകുവാൻ അയാൾക്ക് ലജ്ജ തോന്നിയെങ്കിലും. രാജകല്പനയനുസരിച്ച് യൂസുഫ്നബിയുടെ അടുക്കൽ ചെല്ലുകയും,താൻ വരുത്തിയ വീഴ്ചയ്ക്ക് ക്ഷമചോദിക്കുകയും. കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു.
 
രാജ്യത്ത് ഏഴുവർഷം നല്ലവണ്ണം അതിവിളയുണ്ടാകും. കൃഷിചെയ്തുണ്ടാവുന്ന വിളയിൽ അത്യാവശ്യം മാത്രം ഉപയോഗിച്ച് ബാക്കിയുള്ളതിനെ ചിലവഴിച്ച് കതിരുൾപ്പെടെ സൂക്ഷിച്ചുവെക്കണം കാരണം അടുത്ത ഏഴുവർഷം രാജ്യത്ത് കടിനമായ ക്ഷാമമുണ്ടാകും. അക്കാലത്ത് യാതൊരു വിളയും ഉണ്ടാകില്ല. മുമ്പ് സൂക്ഷിച്ചുവെച്ചതിനെ കൊണ്ട് കഴിഞ്ഞുകൂടുവാനെ നിവൃത്തിയുള്ളു. ഈ ഏഴു വർഷം കഴിഞ്ഞ് അടുത്തകൊല്ലം വിളവുണ്ടാകുകയും ചെയ്യും.
 
ഈ വിവരം ഭൃത്യൻ രാജാവിനെ അറിയിച്ചു. രാജാവ് യൂസുഫ്നബിയെ കൂട്ടികൊണ്ടു വരുവാൻ ഒരാളെ ജയിലിലേക്ക് അയച്ചു. അയാൾ രാജകല്പന യൂസുഫ്നബിയെ അറിയിച്ചു. എന്നാൽ അദ്ദേഹം കൂടെപോകാതെ കൈവിരലുകൾ മുറിഞ്ഞ മിസ്റിലെ സ്ത്രീകളെ കുറിച്ചന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടുകൊണ്ട് രാജാവിന് മറുപടി കൊടുത്തു. ഉടനെ രാജാവ് ആ സംഭവത്തെകുറിച്ചന്വേഷിക്കുകയും. ആ സ്ത്രീകളെ വിചാരണ നടത്തുകയും ചെയ്തു. യൂസുഫ് കുറ്റക്കാരനല്ലെന്ന് അവർ മൊഴിനൽകി. താനാണ് യൂസുഫിനെ കാമപ്രകടനത്തിന് ക്ഷണിച്ചതെന്ന് സുലൈഖായും കുറ്റം സമ്മതിച്ചു.
 
രാജാവിന് യൂസുഫ്നബിയുടെ സത്യസന്ധത ബോധ്യമായി, അദ്ദേഹം അസീസിനെ വഞ്ചിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ രാജാവിന് അദ്ദേഹത്തോട് വിശ്വാസ്യതയും, ബഹുമാനവും വർദ്ധിച്ചു. രാജാവിന്റെ കല്പനപ്രകാരം യൂസുഫ്നബി കൊട്ടാരത്തിലെത്തിയപ്പോൾ സിംഹാസനത്തിൽ നിന്നെഴുന്നേറ്റ് രാജാവ് നബിയെ സ്വീകരിച്ചു. രാജ്യത്തിന്റെ ഭാവിയെ കുറിച്ച് അവർ ആലോചിച്ചു. പ്രയാസമുള്ള ഇനിയുള്ള നാളുകളെ തരണം ചെയ്യുവാൻ അസീസിന് മേൽനോട്ടം നടത്തുവാൻ സാധിക്കില്ല എന്നകാര്യം അറിയിച്ചപ്പോൾ യൂസുഫ്നബി പറഞ്ഞു.ഈ ഭാരങ്ങൾ എന്നെ ഏൽപ്പിച്ചാൽ ഉത്തരവാദിത്തതോടെ ഈ കാര്യങ്ങൾ നിർവ്വഹിക്കാമെന്നും, വിശ്വാസ്യതയോടെ ഖജനാവും മറ്റു മുതലുകളും സൂക്ഷിച്ചുകൊള്ളാമെന്നും അദ്ദേഹം അറിയിച്ചു. ഇതുകേട്ട് സംതൃപ്തനായ രാജാവ് അസീസിന്റെ പക്കൽനിന്നും ഖജനാവിന്റെ താക്കോൽവാങ്ങി നബിയെ ഏൽപ്പിക്കുകയും. കിരീടവും, സിംഹാസനവും, മുദ്രമോതിരവും നൽകികൊണ്ട് ഇവയെ സ്വീകരിച്ച് ഭരണം നടത്തുവാൻ അറിയിക്കുകയും. പതിനാലുവർഷം കഴിഞ്ഞ് താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ മടക്കിത്തരികയും ചെയ്യണമെന്ന് പറഞ്ഞു.
 
സിഹാസനവും മുദ്രമോതിരവും താൻ സ്വീകരിച്ചുകൊള്ളാമെന്നും. കിരീടം ആഡംബരത്തിനുള്ളതാണെന്നും. അതെന്റെ പിതാക്കന്മാർ ഉപയോഗിച്ചിട്ടില്ലെന്നും. അല്ലാഹുവിന്റെ ദൗത്യം വഹിക്കുന്ന നബിമാർ കിരീടം ധരിക്കുക പതിവില്ലെന്നും യൂസുഫ്നബി പറഞ്ഞു.
 
===യൂസുഫ്നബിയുടെ രാജ്യഭരണം===
 
മിസ്ർ രാജ്യത്തിന്റെ ഭരണാധികാരിയായ യൂസുഫ്നബി ജനങ്ങളെ വിളിച്ചുകൂട്ടിയിട്ട് അടുത്തവർഷത്തിൽ ഒരു ചാൺ ഭൂമിപോലും കൃഷിചെയ്യാതെ കിടക്കരുതെന്ന് കല്പിച്ചു. വിത്തും, കൃഷിക്കുള്ള ഉപകരണങ്ങളും, പ്രവൃത്തിക്കാർക്കുള്ള ചെലവും രാജധാനിയിൽനിന്നു നൽകി. മുൻ വർഷത്തേക്കാൾ ഉല്പനങ്ങൾ സമൃദ്ധിയായി ഉണ്ടായി. അത്യാവശ്യം മാത്രം ചെലവുചെയ്ത് ബാക്കിയുള്ളത് വിത്ത് കതിരായും, ധാന്യമായും സൂക്ഷിച്ചുവെച്ചു. ഇത്തരത്തിൽ ഏഴുവർഷം കൃഷിനടത്തി. അങ്ങനെ മിസ്റിൽ വലിയൊരു ധാന്യശേഖരമുണ്ടായി.
 
ഏഴുകൊല്ലത്തിനുശേഷം ക്ഷാമംതുടങ്ങി. കൊല്ലംതോറും ക്ഷാമം വർദ്ധിച്ചു. മിസ്റിൽ മാത്രമല്ല അടുത്തരാജ്യങ്ങളിലും ക്ഷാമം ബാധിച്ചു. മിസ്റിൽ ഭക്ഷണ നിയന്ത്രണം നടപ്പാക്കി. രാജധാനിയിൽനിന്നു ഓരോ കുടുംബത്തിനും വേണ്ടത് അളന്ന് കൊടുത്തുവന്നു. ഭക്ഷണക്ഷാമം ബാധിച്ച അയൽരാജ്യക്കാർ മിസ്റിൽ വന്ന് അത്യാവശ്യം ഭക്ഷണസാധനങ്ങൾ വാങ്ങികൊണ്ടുപോകുവാൻ യൂസുഫ്നബി കല്പിച്ചു. മിസ്ർ ദേശക്കാർക്ക് ഭക്ഷണവിതരണത്തിന് ഒരു വകുപ്പും, അന്യദേശക്കാർക്ക് ആവശ്യം അറിഞ്ഞ് ക്വാട്ട നിശ്ചയിച്ചുകൊടുക്കുന്നതിന് വേറൊരു വകുപ്പുംതിരിച്ചു. ഈ രണ്ടു വകുപ്പുകളുടേയും മേൽനോട്ടം യൂസുഫ്നബി നിർവഹിച്ചു.
 
===യാക്കുബ് പുത്രന്മാർ മിസ്റിലേക്ക്===
 
വലിയൊരു കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്ന യാക്കുബ്നബി പുത്രനമാരോട് പറഞ്ഞു. വലിയ വിലകൊടുത്താലും ഭക്ഷണസാധനങ്ങൾ കിട്ടുന്നില്ല. അയൽദേശങ്ങളിലും ക്ഷാമംതന്നെ. മിസ്റിലെ രാജൻ ക്ഷാമം ബാധിച്ചരാജ്യത്തെ ജനങ്ങൽക്ക് ഭക്ഷണം വിതരണംചെയ്യുന്നുണ്ട്. നിങ്ങൾതന്നെ അവിടെ പോകണമെന്ന് നിർദ്ദേശിച്ചു.
 
പിതാവിന്റെ കല്പനപോലെ അവർ മിസ്റിലേക്ക് പുറപ്പെട്ടു. ഇളയപുത്രൻ ബിൻയാമിനെ യാക്കുബ്നബി അവരുടെകൂടെ അയച്ചിരുന്നില്ല. യൂസുഫിനെ കാണാതായതിനുശേഷം യാക്കുബ്നബി സദാസമയവും ബിൻയാമീനെ കൂടെകൊണ്ടു നടന്നിരുന്നു. യാക്കുബ്പുത്രന്മാർ രാജാവിന്റെ സന്നിധിയിൽ പ്രവേശിച്ചപ്പോൾ യൂസുഫ്നബിക്ക് അവരെ മനസ്സിലായി. എന്നാൽ അവർക്ക് യൂസുഫ്നബിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. നബി അവർക്ക് നല്ല സ്വീകരണം തന്നെ നൽകി.
 
അവർ പറഞ്ഞു. ഞങ്ങൾ കൻആൻ ദേശത്തിലെ യാക്കുബിന്റെ പുത്രന്മാരാണ്. ഞങ്ങൾ പതിനൊന്നുപേരുണ്ട്. അതിൽ ഇളയ സഹോദരൻ പിതാവിന്റെ അടുക്കലാണ്. നാട്ടിലെ കഷ്ടപ്പാടിനെപറ്റിയൊക്കെ അവർ പറഞ്ഞു. എന്നാൽ നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം. അളവ് തികച്ചുതരികയും, ഏറ്റവും നല്ല ആതിഥ്യം ഞാൻ നിങ്ങൾക്ക് തരികയും ചെയ്തില്ലേ. നിങ്ങൾ ഇനി ഇളയ സഹോദരനുമായി വന്നില്ലെങ്കിൽ നിങ്ങൾക്ക് അളന്നുതരുന്നതല്ല. എന്നെ സമീപിക്കേണ്ടതുമില്ല. എന്ന് യൂസുഫ്നബി അവരോട് പറഞ്ഞു. അവർക്ക് അദ്ദേഹം ഭക്ഷണസാധനങ്ങൾ കൊടുത്തത്കൂടാതെ അവർ അതിന് വിലയായി കൊണ്ടുവന്ന സാധനങ്ങളും ഭക്ഷണസാധനങ്ങളുടെ കൂടെ കെട്ടുവാൻ ഭൃത്യന്മാരോട് കല്പിച്ചു. അവർക്ക് രാജാവിനോട് സ്നേഹം തോന്നുവാനും, വീണ്ടും മിസ്റിലേക്ക് വരുവാൻ ഉത്സാഹമുണ്ടാകുവാനുമാണ് യൂസുഫ്നബി അങ്ങനെ ചെയ്തത്.
 
===വീണ്ടുമൊരു മിസ്ർ യാത്ര===
 
കുറെകൂടി ഭക്ഷണസാധനങ്ങൾ കൊണ്ടുവരണമെങ്കിൽ ബിൻയാമീനെ കൂടതെ ചെന്നിട്ട് കാര്യമില്ലെന്നും. തീർച്ചയായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്നും അവർ പിതാവിനോട് പറഞ്ഞു. അവന്റെ സഹോദരന്റെ കാര്യത്തിൽ മുമ്പ്‌ ഞാൻ നിങ്ങളെ വിശ്വസിച്ചത്‌ പോലെയല്ലാതെ അവന്റെ കാര്യത്തിൽ നിങ്ങളെ എനിക്ക്‌ വിശ്വസിക്കാനാകുമോ?എന്നദ്ദേഹം അവരോട് ചോദിച്ചു.പിന്നീട് അവനെ അയക്കാതെ തരമില്ലെന്ന് അദ്ദേഹത്തിന് തോന്നി. എന്നാൽ അല്ലാഹുവാണ്‌ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവൻ. അവൻ കരുണയുള്ളവരിൽ ഏറ്റവും കാരുണികനാകുന്നു. എന്നുപറഞ്ഞു ബിൻയാമീനെ അയക്കാമെന്നു അദ്ദേഹം തീരുമാനിച്ചു.നിങ്ങളേതെങ്കിലും ആപത്തിൽ പെടുന്നതൊഴിച്ച് തീർച്ചയായും നിങ്ങൾ അവനെ എന്റെയടുക്കൽ കൊണ്ടു വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരിൽ ഉറപ്പ് തരുന്നത് വരെ ഞാനവനെ അയച്ചുതരില്ല എന്നദ്ദേഹം പുത്രന്മാരോട് പറഞ്ഞു.അവർ അദ്ദേഹത്തിന് ഉറപ്പ് നൽകി. അല്ലാഹു നാം പറയുന്നതിന്‌ മേൽനോട്ടം വഹിക്കുന്നവനാകുന്നു എന്നദ്ദേഹം പറഞ്ഞു. അങ്ങനെ അവർ മിസ്റിലേക്ക് പുറപ്പെട്ടു. രാജാവ് മുമ്പ് പറഞ്ഞപ്രകാരം അവർക്ക് കൂടുതൽ ധാന്യങ്ങൾ നല്കി. അവർ അതുമായി കൻആനിലേക്ക് തിരിച്ച് യാത്രയായി. ധാന്യങ്ങൾ അളന്നു നല്കുമ്പോൾ അളവുപാത്രം അവരറിയാതെ ബിൻയാമീന്റെ കെട്ടിൽ ഇട്ടുകൊടുക്കണമെന്ന് രാജാവ് അളവുകാരനോട് കല്പിച്ചതുകൊണ്ട് അയാൾ അങ്ങനെ ചെയ്തിരുന്നു.
 
യാത്രാസംഘമെ നിങ്ങൾ കള്ളന്മാരാണെന്ന് പറഞ്ഞ് ഒരാൾ അവരുടെ അടുത്തേക്ക് ഓടിവന്നു. നിങ്ങൾക്കെന്താണ് കളവുപോയിരിക്കുന്നത് എന്ന് അവർ ചോദിച്ചു. രാജാവിന്റെ അളവുപാത്രം കളവ് പോയിരിക്കുന്നു. അത് കണ്ടുപിടിച്ചുകൊടുത്താൽ ഒരു ഒട്ടകത്തിന്റെ ചുമട് ധാന്യം എനിക്ക് ലഭിക്കുമെന്ന് അയാൾ പറഞ്ഞു.
 
===ബിൻയാമീനും നഷ്ടപ്പെടുന്നു.===
 
യാക്കുബ്പുത്രന്മാർ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു. അവിടെവെച്ച് അവരുടെ കെട്ടുകൾ പരിശോധിക്കപ്പെട്ടു. ഒടുവിൽ ബിൻയാമീന്റെ കെട്ടിൽനിന്നു പാത്രം കണ്ടുകിട്ടി. പാത്രം മോഷ്ടിച്ചതിന് ബിൻയാമീനെ പിടിച്ചുകെട്ടുവാൻ രാജാവ് കല്പിച്ചു.
 
യാക്കുബ്പുത്രന്മാർ രാജാവിനോട് പറഞ്ഞു. അവൻ മോഷ്ടിച്ചുവെങ്കിൽ അത്ഭുതമൊന്നുമില്ല. അവൻ ഞങ്ങളുടെ സഹോദരനാണെങ്കിലും ഞങ്ങളുടെ മാതാക്കൾ വ്യത്യസ്തരാണ്. മുമ്പ് ഇവന്റെ സഹോദരനും മോഷ്ടിച്ചിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. പിതാവിന് വളരെ വയസായിരിക്കുന്നു. ഇവനെകൂടാതെ മടങ്ങിചെന്നാൽ അദ്ദേഹം കോപിക്കും. അതുകൊണ്ട് ഇവനുപകരം ഞങ്ങളിലൊരാളെ പിടിച്ചുനിർത്തി അവനെ തിരിച്ചുകൊണ്ടു പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ഇതെല്ലാം രാജാവായ യൂസുഫ്നബി ശ്രദ്ധയോടെ കേൾക്കുകയും. തന്നെപറ്റിപറഞ്ഞ അപരാധങ്ങൾ അദ്ദേഹം മനസ്സിൽ മറച്ചുവെക്കുകയും ചെയ്തു.
 
കുറ്റംചെയ്യാത്തവനെ ശിക്ഷിക്കുന്നത് പാപമാണ്. ആ കാര്യത്തിൽ അല്ലാഹു കാക്കട്ടെ എന്നുപറഞ്ഞ് അവരുടെ അപേക്ഷ അദ്ദേഹം തള്ളി.
 
എന്ത് ചെയ്യണമെന്നറിയാതെ അവർ കൂടിയാലോചന നടത്തി. അപ്പോൾ യഹൂദ എന്ന സഹോദരൻ പറഞ്ഞു. പിതാവ് നമ്മളിൽനിന്ന് അല്ലാഹുവിന്റെ പേരിൽ ഉറപ്പ് വാങ്ങിയിരുന്നതാണല്ലോ. മുമ്പ് യൂസുഫിന്റെ കാര്യത്തിലും നമ്മൾ വീഴ്ച്ച വരുത്തിയിട്ടുണ്ട്. അതുകൊണ്ട് പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് ഒരു തീരുമാനം ഉണ്ടാക്കിതരികയോ ചെയ്യാതെ ഞാനിവിടം വിട്ട് വരികയില്ല. അല്ലാഹു ഉത്തമനായ വിധികർത്താവാകുന്നു. നിങ്ങൾ പിതാവിന്റെയടുക്കൽ പോയി ബിൻയാമീൻ കളവ് ചെയ്ത വിവരവും നമ്മുടെ നിരപരാധിത്വവും ബോധ്യപ്പെടുത്തുവിൻ എന്നുപറഞ്ഞ് അവരെ പറഞ്ഞയച്ചു.
 
മറ്റുള്ളവർ പിതാവിന്റെയടുക്കൽ ചെന്ന് വിവരങ്ങൾ പറഞ്ഞു.ഞങ്ങൾ പറയുന്നത് വിശ്വാസമില്ലെങ്കിൽ ഞങ്ങൾ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങളോടൊന്നിച്ച് യാത്രചെയ്ത യാത്രാസംഘത്തോടും അന്വേഷിച്ച് നോക്കുക അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മനസ്സിനു നല്ലതെന്ന് തോന്നിയത് നിങ്ങൾ ചെയ്തിരിക്കുന്നു. ക്ഷമിക്കുക തന്നെ. നഷ്ടപ്പെട്ട മക്കളെ അല്ലാഹു എനിക്ക് മടക്കിതന്നെന്നുവരാം. അല്ലാഹു സർവ്വശക്തനും യുക്തിമാനുമാകുന്നു. എന്നുപറഞ്ഞു സമാധാനിച്ചു.
 
===യാക്കൂബ് പുത്രന്മാർ യൂസുഫിനെ തിരിച്ചറിയുന്നു===
 
യൂസുഫ്നബിയെ നഷ്ടപ്പെട്ടതുമുതൽ യാക്കുബ്നബി വളരെയധികം ദുഃഖിച്ചിരുന്നു. ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത്‌ പോയിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട്‌ മാത്രമാണ്‌ ബോധിപ്പിക്കുന്നത്‌. അല്ലാഹുവിങ്കൽ നിന്നും നിങ്ങൾ അറിയാത്ത ചിലത്‌ ഞാനറിയുന്നുമുണ്ട്‌.നിങ്ങൾ യൂസുഫിനേയും, അവന്റെ സഹോദരനേയും പറ്റി അന്വേഷിക്കു. പിന്നീട് അവർ ഒരിക്കൽകൂടി യൂസുഫിന്റെ അടുക്കൽ വരികയും. ഞങ്ങളുടെ കുടുംബത്തെ ദുരിതം ബാധിച്ചതിനാൽ മോശമായ ചരക്കുമായി വന്നിരിക്കുന്ന ഞങ്ങളോട് ഔദാര്യം കാണിക്കുകയും പകരം അളവ് തികച്ച് നല്ല ധാന്യങ്ങൾ നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
നിങ്ങൾ അറിവില്ലാത്തവരായിരുന്നപ്പോൾ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതിനെ കൂറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് യൂസുഫ്നബി ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ യൂസുഫാണോ? അദ്ദേഹം പറഞ്ഞു ഞാൻ തന്നെയാണ യൂസുഫ് ഇതെന്റെ സഹോദരൻ ബിൻയാമിനും. പരമകാരുണ്യകനായ അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരട്ടെ. നിങ്ങൾ പിതാവിന്റെ അടുക്കൽ ചെല്ലുകയും എന്റെ വസ്ത്രം അദ്ദേഹത്തിന്റെ മുഖത്തിടുകയും ചെയ്യുക അങ്ങനെ അദ്ദേഹത്തിന് കാഴ്ച്ച തിരിച്ചുകിട്ടുകയും. അതിനുശേഷം മുഴുവൻ കുടുംബാഗങ്ങളുമായി തിരിച്ചുവരികയും ചെയ്യുക എന്നുപറഞ്ഞു.
 
===സ്വപ്ന സാക്ഷാത്ക്കാരം===
 
അവർ ഈജിപ്തിൽനിന്നും തിരിച്ച് വീട്ടിലേക്ക് യാത്രപുറപ്പെട്ടപ്പോൾ തന്നെ യാക്കുബ്നബി കുടുംബക്കാരോട് പറഞ്ഞു. എനിക്ക് ബുദ്ധിഭ്രമം സംഭവിച്ച് എന്നുകരുതരുത്. എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. അവർ പറഞ്ഞു താങ്കൾക്ക് പഴയ അവസ്ഥയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ ആ കുപ്പായം അദേഹത്തിന്റെ മുഖത്തുവെച്ചപ്പോൾ അദ്ദേഹത്തിന് കഴ്ച്ച തിരികെ ലഭിക്കുകയും.നിങ്ങൾക്കറിയാത്ത കാര്യം അല്ലാഹുവിൽ നിന്ന് ഞാനറിയുന്നു എന്ന് പറഞ്ഞതായിരുന്നില്ലേ എന്ന് അദ്ദേഹം മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. പിന്നീട് അവരെല്ലാം യൂസുഫ്നബിയുടെ അടുക്കൽ എത്തിചേർന്നപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്കണച്ചു.
 
'''അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിൻമേൽ കയറ്റിയിരുത്തി. അവർ അദ്ദേഹത്തിന്റെ മുമ്പിൽ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ്‌ ഞാൻ കണ്ട സ്വപ്നം പുലർന്നതാണിത്‌. എന്റെ രക്ഷിതാവ്‌ അതൊരു യാഥാർത്ഥ്യമാക്കിത്തീർത്തിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദർഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയിൽ നിന്ന്‌ അവൻ നിങ്ങളെയെല്ലാവരെയും ( എന്റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.'''( ഖുർആൻ- അദ്ധ്യായം 12, വാക്യം 100 )
 
== അവലംബം ==
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikisource|പരിശുദ്ധ ഖുർആൻ/യൂസുഫ്|'''
യൂസുഫ്'''}}
 
 
 
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.quranmalayalam.com/quran/uni/u12.html യൂസുഫ് എന്ന ഖുർആൻ അദ്ധ്യായത്തിന്റെ യൂണികോഡിലുള്ള മലയാളം പരിഭാഷ]
 
{{ഇസ്ലാമിലെ പ്രവാചകർ}}
 
 
 
 
 
 
 
[[Category:ഇസ്ലാമിലെ പ്രവാചകന്മാർ]]
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്