"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
===ജീവചരിത്രം===
==ആരംഭകാലം==
ഹൊണൊറെ ബൽസാക് 1799 മേയ് 20-ന് ൽ ഫ്രാൻസിലെ ടൂർസ് നഗരത്തിൽ ജനിച്ചു. പിതാവ് ബെർണാർഡ് ഫ്രാൻസ്വാ ബൽസാ(Bernard-François Balssa) ഒരു വക്കീൽ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനം വഴി ഉയർന്നു വന്ന ആളായിരുന്നു അദ്ദേഹം. ബെർണാർഡ് ഫ്രാൻസ്വാ അൻപത് വയസ്സ് ഉള്ളപ്പോൾ പതിനെട്ടു വയസ്സുകാരിയായ ഹൊണോറെയുടെ മാതാവ്, അന്ന ഷാർലൊ-ലോർ സല്ലാംബിയെയെ (Anne-Charlotte-Laure Sallambier) കല്യാണം കഴിച്ചു. ഇവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഹൊണൊറെ. ആദ്യം പിറന്ന ആൺകുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അക്കാലത്തെ ഫ്രാൻസിൽ, കുട്ടികളെ മുലയൂട്ടാനായി ജനിച്ച ഉടനെ വാടക-വളർത്തമ്മമാരെ ഏല്പിക്കുന്നത് സാമ്പത്തിക സഥിതിയുള്ള കുടുംബങ്ങളിലെ ഒരു സമ്പ്രദായം ആയിരുന്നു . അങ്ങനെ ഹൊണൊറെയും ഇളയ സഹോദരി ലോറയും വീട്ടിൽ നിന്നകലെ നാലു വർഷം വളർത്തമ്മയുടെ അടുത്തായിരുന്നു. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛനമ്മമാർ അധികം അടുപ്പം കാണിക്കാതിരുന്നത് ഹൊണൊറെയെ മാനസികമായി ബാധിച്ചിരുന്നു.
[[File:Collège de Vendôme.jpg|thumb|left|upright|The [[Oratory of Jesus|Oratorian]] grammar school in [[Vendôme]]—engraving by A. Queyroy]]
ഹൊണൊറെ ബൽസാക് 1799 മേയ് 20-ന് ൽ ഫ്രാൻസിലെ ടൂർസ് നഗരത്തിൽ ജനിച്ചു. പിതാവ് ബെർണാർഡ് ഫ്രാൻസ്വാ ബൽസാ(Bernard-François Balssa) ഒരു വക്കീൽ ആയിരുന്നു. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് കഠിനാധ്വാനം വഴി ഉയർന്നു വന്ന ആളായിരുന്നു അദ്ദേഹം. ബെർണാർഡ് ഫ്രാൻസ്വാ അൻപത് വയസ്സ് ഉള്ളപ്പോൾ പതിനെട്ടു വയസ്സുകാരിയായ ഹൊണോറെയുടെ മാതാവ്, അന്ന ഷാർലൊ-ലോർ സല്ലാംബിയെയെ (Anne-Charlotte-Laure Sallambier) കല്യാണം കഴിച്ചു. ഇവരുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഹൊണൊറെ. ആദ്യം പിറന്ന ആൺകുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അക്കാലത്തെ ഫ്രാൻസിൽ, കുട്ടികളെ മുലയൂട്ടാനായി ജനിച്ച ഉടനെ വാടക-വളർത്തമ്മമാരെ ഏല്പിക്കുന്നത് സാമ്പത്തിക സഥിതിയുള്ള കുടുംബങ്ങളിലെ ഒരു സമ്പ്രദായം ആയിരുന്നു . അങ്ങനെ ഹൊണൊറെയും ഇളയ സഹോദരി ലോറയും വീട്ടിൽ നിന്നകലെ നാലു വർഷം വളർത്തമ്മയുടെ അടുത്തായിരുന്നു. തിരിച്ച് വീട്ടിൽ വന്നപ്പോൾ അച്ഛനമ്മമാർ അധികം അടുപ്പം കാണിക്കാതിരുന്നത് ഹൊണൊറെയെ മാനസികമായി ബാധിച്ചിരുന്നു.
 
എട്ടു വയസ്സ് ഉള്ളപ്പോൾ ഹൊണൊറെയെ വെൻഡോം(Vendôme) എന്ന പട്ടണത്തിലെ ഒററ്റൊറിയൻ (Oratory of Jesus) പാതിരിമാർ നടത്തുന്ന ഒരു ബോർഡിങ്ങ് സ്കൂളിൽ ചേർത്തു. ഇവിടെ അദ്ദേഹം ഏഴു കൊല്ലം പഠിച്ചു. കാണാപ്പാഠം രീതിയിൽ ഉള്ള പഠന ശൈലിയോട് ഒത്തു പോവാൻ പറ്റാത്തതു കൊണ്ട് ഹൊണോറെക്ക് ഒരുപാട് ശിക്ഷയും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ഈ വിദ്യാലയത്തിലെ താമസവും, ശിക്ഷകളും ഹൊണൊറെയെ ശാരീരികമായി തളർത്തി. വേദനകളും, ഒറ്റപ്പെടലും തരണം ചെയ്യാൻ ഹൊണൊറെ കണ്ടെത്തിയ മാർഗം വായന ആയിരുന്നു. അദ്ദേഹം കൈയിൽ കിട്ടുന്നത് എന്തും വായിച്ചു സമയം ചിലവഴിച്ചു. ഒന്നും കിട്ടാത്ത അവസ്ഥകളിൽ [[നിഘണ്ടു]] വരെ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തി.
 
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്