"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
ഹൊണൊറെക്ക് പതിനഞ്ച് വയസ്സ് ഉള്ള്പ്പോൾ ബൽസാക് കുടുംബം [[പാരിസ്|പാരിസിലേയ്ക്ക്]] താമസം മാറി. അവിടെ രണ്ടു വർഷം സ്വകാര്യ അധ്യയനം നടത്തി. ഇക്കാലത്ത് ഹൊണോറെ ഒരിക്കൽ ഒരു പാലത്തിൽ നിന്ന് നദിയിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും മരിക്കാതെ രക്ഷപെട്ടു. 1816 - ൽ ഹൊണൊറെ [[യൂണിവേഴ്സിറ്റി ഓഫ് പാരീസ്|സൊർബൊൺ]] യുണിവെർസിറ്റിയിൽ ചേർന്നു. അവിടെ പ്രമുഖരും പ്രശസ്തരും ആയ അധ്യാപകരുടെ കീഴിൽ അഭ്യസിക്കാൻ ഭാഗ്യമുണ്ടായി. സർവകലാശാല വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഹൊണൊറെ അഛന്റെ നിർബന്ധപ്രകാരം കുടുംബ സുഹൃത്ത് വിക്ടർ പാസ്സെ എന്ന വക്കീലിന്റെ ഓഫീസിൽ മൂന്നു വർഷം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്തു. പരിശീലനം കഴിഞ്ഞപ്പോൾ വിക്ടർ പാസ്സെ ഹൊണോറെയെ സീനിയർ പാർട്ട്നർ ആക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ആ ക്ഷണം നിരസിക്കയും താൻ ഒരു എഴുത്തുകാരനാവാൻ പോവുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ബൽസാക്കിന്റെ മാതാപിതാക്കളെ അരിശം പിടിപ്പിച്ചതിനാൽ, അദ്ദേഹത്തിന് വീട്ടിൽ നിന്നു മാറി താമസിക്കേണ്ടിയും വന്നു.
[[File:Collège de Vendôme.jpg|thumb|left|upright|The [[Oratory of Jesus|Oratorian]] grammar school in [[Vendôme]]—engraving by A. Queyroy]]
 
==പ്രഥമ രചനകൾ==
ബൽസാക് ആദ്യമായി എഴുതിയത് ലാ കൊർസൈർ എന്ന [[ഓപ്പറ]]യുടെ തിരക്കഥ (libretto) ആയിരുന്നു. ഇത് അവതരിപ്പിക്കാൻ ഒരു മ്യൂസിൿ കൊംപോസറെ കിട്ടാൻ ബുദ്ധിമുട്ടാവും എന്ന് മനസ്സിലായതൊടെ ബൽസാക് ഓപ്പറ വിട്ട് നാടകരചനയിലേയ്ക്കു തിരിഞ്ഞ്, ക്രോംവെൽ എന്ന ദുരന്തനാടകം എഴുതി. ഈ നാടകവും അധികം ജനശ്രദ്ധ നേടിയില്ല. പിന്നീട് ബൽസാക്, അഗസ്തെ ലെപ്വാറ്റെവിൻ (Auguste Lepoitevin) എന്ന സാഹിത്യ ഏജന്റ് (Literary agent) മുഖേന കുറെ ചെറുകഥകളും, ചെറു നോവലുകളും പ്രസിദ്ധീകരിച്ചു. കച്ചവട ഉദ്ദേശത്തോടെ എഴുതിയ നിലവാരം കുറഞ്ഞ കൃതികൾ ആയിരുന്നു അവ. പലവിധം തൂലികാനാമങ്ങളിൽ ആയിരുന്നു പ്രസിദ്ധീകരണം.
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്