"ഡയോസ്ക്കോറിയേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
|}}
 
എകബീജപത്രികളിൽപ്പെടുന്ന സസ്യകുടുംബമാണ് '''ഡയോസ്ക്കോറിയേസി '''. 10 ജീനസ്സുകളും 650 ഓളം സ്പീഷീസും ഈ കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കിഴങ്ങിൽ നിന്ന് ഇലകളുണ്ടാകുന്നില്ല. നീണ്ട ഒരു പ്രാഥമികകാണ്ഡം വളർന്ന് വള്ളിയായി മാറി അതിലാണ് ഇലകളുണ്ടാകുന്നത്. ഈ വള്ളി ചുറ്റിപ്പടരുന്ന ഏകവർഷിയാണ്. പ്രാഥമിക കാണ്ഡത്തിൽ നിന്ന് വേരുകളുണ്ടാവുകയും ഭക്ഷ്യശേഖരം നടത്തുകയും ചെയ്യുന്നു. ഭൂകാണ്ഡമാണ് ഭക്ഷ്യയോഗ്യമായ കിഴങ്ങായി രൂപാന്തരപ്പെടുന്നത്. ഹൃദയാകാരത്തിലുള്ള ലഘുപത്രങ്ങൾ സമ്മുഖമായോ ഏകാന്തരന്യാസത്തിലോ വിന്യസിച്ചിരിക്കും. ഇലകൾക്ക് ജാലിക സിരാവിന്യാസമാണുള്ളത്. ഇലഞെട്ടുകൾ കോണീയവും ചുവടുഭാഗം പിരിഞ്ഞതുമാണ്. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് ചെറുകന്ദങ്ങൾ ഉണ്ടാകാറുണ്ട്.
 
ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുക. പുഷ്പങ്ങൾ വളരെ ചെറുതാണ്. ദ്വിലിംഗാശ്രയികളോ ഉഭയലിംഗികളോ ആയ പുഷ്പങ്ങൾക്ക് രണ്ടു വൃത്തങ്ങളിലായി ക്രമീകരിക്കപ്പെട്ട ആറ് പരിദളപുടങ്ങൾ ഉണ്ടായിരിക്കും. നളിനാകാരത്തിലുള്ള പരിദളങ്ങളുടെ ചുവടുഭാഗം യോജിച്ചനിലയിലാണെങ്കിലും അഗ്രം ആറായി പിളർന്നിരിക്കുന്നു. ഇതിനു ആറു കേസരങ്ങളുണ്ട്. ഇവയിൽ മൂന്നെണ്ണം വന്ധ്യകേസരങ്ങളായിരിക്കും. അണ്ഡാശയം അധോവർത്തിയും ത്രികോണികവും മൂന്നു കോശങ്ങളോടു കൂടിയതുമാണ്. ഓരോ അണ്ഡകോശത്തിലും രണ്ട് അണ്ഡങ്ങൾ വീതമുണ്ടായിരിക്കും. മൂന്നു ചെറിയ വർത്തികകളുണ്ട്. ഫലം മൂന്നു ചിറകുകളുള്ള സമ്പുടമോ ബെറിയോ ആയിരിക്കും. ഉരുതോ, പരന്നതോ, ആയ വിത്തുകൾക്ക് ചിറകുകളുണ്ട്. ഭ്രൂണം ചെറുതും കട്ടികൂടിയ ആൽബ്യുമിനുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നതുമാണ്.
വരി 25:
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*[http://delta-intkey.com/angio/www/dioscore.htm Dioscoreaceae], [http://delta-intkey.com/angio/www/taccacea.htm Taccaceae], [http://delta-intkey.com/angio/www/trichopo.htm Trichopodaceae] in L. Watson and M. J. Dallwitz (1992 onwards), [http://delta-intkey.com/angio/ ''The families of flowering plants'']
"https://ml.wikipedia.org/wiki/ഡയോസ്ക്കോറിയേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്