"തട്ടകം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Razimantv (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1442472 നീക്കം ചെയ്യുന്നു
വരി 5:
താനറിഞ്ഞ ഒരു സമൂഹത്തിന്റെ യഥാർഥ കഥയാണ് കോവിലൻ തട്ടകത്തിൽ അനാവരണം ചെയ്തിരിക്കുന്നത്. നിയതമായ ഒരു ഇതിവൃത്തഘടന ഇതിനില്ല. വിസ്തൃതമായ ഭൂമിശാസ്ത്രത്തിൽ നിരവധി കുടുംബങ്ങളുടെ കഥയിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. കാലാനുക്രമവും ഇതിലില്ല. ജന്മിത്തമാണ് സാമൂഹിക വ്യവസ്ഥിതി. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം ഇതിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ഉണ്ണീരി മുത്തപ്പൻ എന്ന മിത്താണ് ഇതിലെ പ്രധാന കഥാപുരുഷൻ. ഇതിഹാസമാനമുള്ള ചിത്രങ്ങളാണ് സ്ഥലകാലബന്ധങ്ങളിലൂടെ രൂപപ്പെടുന്നത്. ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ് തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം.
1998-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, 1999-ലെ എൻ.വി. പുരസ്കാരം, ആദ്യത്തെ എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്. തട്ടകത്തിന്റെ കർത്താവായ കോവിലന് 2006-ലെ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.
 
[[വർഗ്ഗം:മലയാളം നോവലുകൾ]]
"https://ml.wikipedia.org/wiki/തട്ടകം_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്