"ഫ്ലയിംഗ് എയ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
അനേകം ശത്രു വിമാനങ്ങളെ വെടി വെച്ച് വീഴ്ത്തിയിട്ടുള്ള യുദ്ധ വിമാന പൈലറ്റിനെയാണ് ഫ്ലൈയിങ്ങ് ഏസ് എന്ന് വിളിക്കുക. ഈ വിശേഷണത്തിനു അർഹത നേടാൻ സാധാരണ അഞ്ചു ശത്രു വിമാനങ്ങളെയെങ്കിലും വീഴ്ത്തിയിട്ടുണ്ടാവണം. വ്യോമയാന യുദ്ധത്തിൽ അതിവിദഗ്ദരായ പൈലട്ടുമാരുടെ പങ്ക് ജനശ്രദ്ധയിൽ വന്നു തുടങ്ങിയത് ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്താണ്. ഭൂരിപക്ഷം വ്യോമയാന പോരുകളിലും (aerial combat) വിജയം ഉണ്ടാവുന്നത് ഏറ്റവും വിദഗ്ദരായ അഞ്ചു ശതമാനം പൈലറ്റുമാർ കാരണമാണെന്ന് കണക്കുകൾ കാണിച്ചു. അക്കാലത്താണ് ഏസ് (ace) എന്ന വിശേഷണം പ്രചാരത്തിൽ വന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തെ ഫ്രെഞ്ച് പൈലറ്റായ അഡോൽഫ് പെഗു (Adolphe Pégoud) ആണ് ചരിത്രത്തിലെ ആദ്യത്തെ ഏസ്. ഇദ്ദേഹം അഞ്ച് ജെർമൻ വിമാനങ്ങൾ വെടിവെച്ചിട്ട വാർത്തകൾ ഫ്രഞ്ച് പത്രങ്ങളിൽ വന്നു തുടങ്ങിയപ്പോളാണ് ഏസ് എന്ന പ്രയോഗം മാധ്യമങ്ങളിൽ കണ്ടു തുടങ്ങിയത്. അഡോൽഫ് പെഗുവിനെ പിന്നീട് ഒരു ഏരിയൽ സ്കിർമിഷിൽ (aerial skirmish) കണ്ടുൽസ്കി (Kandulski) എന്ന ജെർമൻ പൈലറ്റ് വെടിവെച്ചിട്ടു. കണ്ടുൽസ്കിയെ യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള കാലഘട്ടത്തിൽ പെഗു പറക്കാൻ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. മരിക്കുമ്പോൾ പെഗുവിനു 26 വയസ്സായിരുന്നു, പെഗുവിന്റെ മരണാനന്തര (funeral) ചടങ്ങ് നടക്കുന്ന വേളയിൽ അദ്ദേഹത്തെ വധിച്ച് ക്രൂ (crew - Kendulski and his gunner) ബഹുമാന സൂചകമായി ഒരു റീത്ത് എയർഡ്രൊപ്(airdrop)
 
[[File:Manfred von Richthofen.jpg|thumb|left|125px| മാൻഫ്രെഡ് ഫോൻ റിക്തോഫൻ (Manfred von Richthofen), ഏസ് മാരിൽ ഏറ്റവും പ്രസിദ്ധനായ ഇദ്ദേഹമാണ് ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ കിൽസ്(kills) സകോർ ചെയ്ത ഫൈറ്റർ പൈലറ്റ്. ഇദ്ദേഹം റെഡ് ബാരൺ (The Red Baron) എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്]]
"https://ml.wikipedia.org/wiki/ഫ്ലയിംഗ്_എയ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്