"തട്ടകം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

move part about novel to new article
(ചെ.) തട്ടകം എന്ന താൾ തട്ടകം (നോവൽ) എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Razimantv മാറ്റി: histmove
വരി 1:
ഒരു [[ക്ഷേത്രം|ക്ഷേത്രവുമായി]] ബന്ധപ്പെട്ടു നിൽക്കുന്ന സമീപപ്രദേശത്തിന് മൊത്തത്തിലുള്ള പേരാണ് '''തട്ടകം'''. ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള പ്രദേശം, [[ഉത്സവം]] നടത്തുന്നവർക്കു നിവസിക്കാനുള്ള സ്ഥലം എന്നീ അർഥങ്ങളാണ് ഈ പദത്തിന് നിഘണ്ടുകാരൻ നല്കിയിരിക്കുന്നത്. ക്രൈസ്തവാരാധനാലയങ്ങളിൽ [[ഇടവക]] എന്നു പറയുന്നതിനു സമാനമാണിത്. ക്ഷേത്രാചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്നവരും ക്ഷേത്രത്തിലെ കർമങ്ങൾ നടത്തിക്കാനും നടത്താനും അവകാശപ്പെട്ടവരും ജീവിക്കുന്ന ക്ഷേത്രപരിസരമാണ് ഇതെന്നു പറയാം. കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രപ്പറമ്പ്, കോവിൽപ്പറമ്പ് എന്നീ വാക്കുകളാണ് ''തട്ടക''ത്തിന്റെ അർഥത്തിൽ ഉപയോഗിച്ചുപോരുന്നത്. വടക്കൻ [[കേരളം|കേരളത്തിൽ]] ഈ സങ്കല്പം ദക്ഷിണകേരളത്തെ അപേക്ഷിച്ച് പ്രബലമായി ഇന്നും നിലകൊള്ളുന്നു. ഓരോ ദേവതയുടെയും തട്ടകത്തിൽ ജീവിക്കുന്നവർക്ക് പ്രസ്തുത ദേവതയുടെ സ്ഥാനവുമായി നാനാവിധത്തിലുള്ള ബന്ധമുണ്ടായിരിക്കും. തട്ടകത്തിലുളളവർ അവരുടെ ദേവതയെ സർവവിധത്തിലും മാനിച്ചും ആ ദേവതയുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചുമായിരിക്കണം ജീവിക്കേണ്ടതെന്ന അലിഖിതനിയമം അവിടെ നിലവിലിരിക്കുന്നു.ഉത്സവകാലമായാൽ തട്ടകത്തിലുള്ളവർ ദൂരയാത്ര ചെയ്യാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. അഥവാ ചെറിയ യാത്രകൾ ചെയ്യേണ്ടിവന്നാൽത്തന്നെ ഉത്സവം തീരുന്നതിനു മുമ്പ് മടങ്ങിയെത്തിക്കൊള്ളണമെന്നാണ് നിയമം.
[[കോവിലൻ]] എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് '''''തട്ടകം'''''. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
 
[[മലയാള നോവൽ. കോവിലൻ]] എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് '''''തട്ടകം'''''. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ 'തട്ടക'മാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്.
പുരാവൃത്തം, പിതാക്കൾ, ഭിക്ഷു, സ്കൂൾ, നാട്ടായ്മകൾ, സന്തതികൾ എന്നിങ്ങനെ ആറധ്യായങ്ങളായി നോവൽ വിഭജിച്ചിരിക്കുന്നു. കന്നിനെ വാങ്ങാൻ ചന്തയ്ക്ക് പുറപ്പെടുന്ന ഉണ്ണീരി മൂപ്പനിലാണ് ഒന്നാമധ്യായം ആരംഭിക്കുന്നത്. തുടർന്ന് കമ്മളൂട്ടി, കക്കാട്ട് കാരണവർ, താച്ചക്കുട്ടിച്ചേകവർ, ദിഗംബര സന്ന്യാസി തുടങ്ങിയവരെ അവതരിപ്പിക്കുന്നു.
ഓർക്കാനും മറക്കാനും വയ്യാത്ത കാലത്ത് മുപ്പിലിശ്ശേരിയിൽ മാനുഷരെല്ലാം ഒന്നുപോലെ ജീവിച്ച കഥയാണ് രണ്ടാമധ്യായമായപിതാക്കളിലേത്. കണ്ടപ്പന്റെയും കാളിയമ്മയുടെയും കഥയാണ് മൂന്നാമധ്യായമായ ഭിക്ഷുവിലുള്ളത്. സ്കൂൾ എന്ന നാലാമധ്യായത്തിൽ അപ്പുക്കുട്ടനെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുറുമ്പ, താച്ചുക്കുട്ടി, കുഞ്ഞികൃഷ്ണപ്പണിക്കർ, അയ്യപ്പൻ, അമ്മു തുടങ്ങിയവരുടെ വ്യത്യസ്തമുഖങ്ങൾ അഞ്ചാമധ്യായമായ നാട്ടായ്മയിൽ കാണാം. പാവറട്ടി സംസ്കൃത കോളജിൽ കവിയാകാൻ മോഹിച്ച് ചേർന്ന അപ്പുക്കുട്ടൻ സ്വാതന്ത്യ്രസമരത്തിൽ ആകൃഷ്ടനായി പഠിത്തം ഉപേക്ഷിക്കുന്നതും ഗുരുദക്ഷിണയായി സ്വയം ദഹിച്ച് ജീവിതം അവസാനിപ്പിക്കുന്നതും ആറാമധ്യായത്തിൽ വിവരിച്ചിരിക്കുന്നു.
താനറിഞ്ഞ ഒരു സമൂഹത്തിന്റെ യഥാർഥ കഥയാണ് കോവിലൻ തട്ടകത്തിൽ അനാവരണം ചെയ്തിരിക്കുന്നത്. നിയതമായ ഒരു ഇതിവൃത്തഘടന ഇതിനില്ല. വിസ്തൃതമായ ഭൂമിശാസ്ത്രത്തിൽ നിരവധി കുടുംബങ്ങളുടെ കഥയിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. കാലാനുക്രമവും ഇതിലില്ല. ജന്മിത്തമാണ് സാമൂഹിക വ്യവസ്ഥിതി. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം ഇതിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ഉണ്ണീരി മുത്തപ്പൻ എന്ന മിത്താണ് ഇതിലെ പ്രധാന കഥാപുരുഷൻ. ഇതിഹാസമാനമുള്ള ചിത്രങ്ങളാണ് സ്ഥലകാലബന്ധങ്ങളിലൂടെ രൂപപ്പെടുന്നത്. ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ് തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം.
1998-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, 1999-ലെ എൻ.വി. പുരസ്കാരം, ആദ്യത്തെ എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്. തട്ടകത്തിന്റെ കർത്താവായ കോവിലന് 2006-ലെ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു.
 
കാലാന്തരത്തിൽ ഈ പദത്തിന് അർഥവികാസം സംഭവിച്ചി രിക്കുന്നു. പ്രധാന പ്രവർത്തനരംഗം, വിശേഷവൈഭവരംഗം എന്നീ അർഥങ്ങളിൽ ഈ പദം ഇന്നു പ്രയോഗിക്കാറുണ്ട്. ഉദാ. ''വിമർശനമാണ് മുണ്ടശ്ശേരിയുടെ പ്രധാന തട്ടകം.''
 
{{സർവ്വവിജ്ഞാനകോശം}}
 
[[വർഗ്ഗം:ക്ഷേത്രം]]
"https://ml.wikipedia.org/wiki/തട്ടകം_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്