"ഗ്നു കമ്പൈലർ ശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,423 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
=== മുൻഭാഗം ===
ജിസിസി പിൻതുണക്കുന്ന ഒരോ ഭാഷകളെയും കൈകാര്യം‌ ചെയ്യുന്നതിനായി വ്യത്യസ്ത മുൻഭാഗങ്ങൾ ഉണ്ടായിരിക്കും. വിവിധ ഭാഷകളിൽ ഉള്ള പ്രോഗ്രാമുകളെ മധ്യഭാഗത്തിന് മനസ്സിലാകുന്ന ഒരു പൊതു രീതിയിലേക്ക് മാറ്റുകയാണ് മുൻഭാഗത്തിന്റെ കടമ. ഇതിനാൽ തന്നെ ഒരു പുതിയ പ്രോഗ്രാമിങ്ങ് ഭാഷക്കുള്ള പിൻതുണ ജിസിസിയിൽ ചേർക്കുന്നതിനായി ആ ഭാഷയെ മധ്യഭാഗത്തിനായുള്ള പൊതു രീതിയിലേക്ക് മാറ്റുന്ന ഒരു മുൻഭാഗം‌ എഴുതിയാൽ മതിയാകും‌. മുൻഭാഗത്തിലൂടെ കടന്നുപോകുന്ന ഒരു പ്രോഗ്രാം‌ ജെനറിക് എന്ന രൂപത്തിലേക്ക് മാറ്റപ്പെടുന്നു. പ്രോഗ്രാമിൽ ഉപയോഗിക്കപ്പെട്ട വാക്കുകളുടെയും‌ ചരങ്ങളുടെയും‌ ഒരു പട്ടിക ഉണ്ടാക്കി അതിനെ അപഗ്രഥിക്കുക വഴിയാണ് മുൻഭാഗം‌ ജെനറിക് എന്ന രൂപം‌ നിർമ്മിക്കുന്നത്. ഈ പട്ടികയെ അബ്‌സ്ട്രാക്റ്റ് സിന്റാക്സ് ട്രീ (എഎസ് റ്റി) എന്നാണ് വിളിക്കുന്നത്. ഓരോ പ്രോഗ്രാമിങ്ങ് ഭാഷയുടെയും‌ വ്യാകരണങ്ങളും നിയമങ്ങളും വ്യത്യസ്തമായതിനാൽത്തന്നെ അവയുടെ എ എസ് റ്റി കളും വ്യത്യസ്തമായിരിക്കും‌. എന്നാൽ ജെനറിക് എല്ലാ ഭാഷകൾക്കും ഒരുപോലെതന്നെ ആയിരിക്കും
 
=== മധ്യഭാഗം ===
മധ്യഭാഗം എല്ലാ പ്രോഗ്രാമിങ്ങ് ഭാഷകൾക്കും ഒന്നുതന്നെ. ഈ ഭാഗത്ത് വച്ച് പ്രോഗ്രാമുകളിൽ കമ്പൈലർ‌ പലവിധത്തിലും ഉള്ള മാറ്റങ്ങൾ വരുത്തുന്നു. അവസാനമായി ഉണ്ടാകുന്ന പ്രോഗ്രാമിന്റെ വലിപ്പം കുറക്കാനോ പ്രവർത്തന സമയത്തെ വേഗത വർദ്ധിപ്പിക്കാനോ ഒക്കെ ഉദ്ദേശിച്ചുള്ളവയാണ് ഈ മാറ്റങ്ങൾ‌. ഇതിനെ മെച്ചപ്പെടുത്തലുകൾ (ഓപ്റ്റിമൈസേഷൻ) എന്ന് വിളിക്കുന്നു. ഇത്തരം മെച്ചപ്പെടുത്തലുകൾ എല്ലാ ഭാഗത്തുവച്ചും നടക്കാറുണ്ടെങ്കിലും മധ്യഭാഗത്ത് വച്ചാണ് ഏറ്റവുമധികമായി നടക്കുന്നത്.
 
== അവലംബം ==
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1442421" എന്ന താളിൽനിന്ന് ശേഖരിച്ചത്