"ഗ്നു കമ്പൈലർ ശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,491 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഇന്ന് ജിസിസി വിവിധ പ്രോഗ്രാമിങ്ങ് ഭാഷകളെയും കമ്പ്യൂട്ടർ ആർക്കിട്ടെക്ചറുകളെയും പിൻതുണക്കുന്നു. സ്വതന്ത്രമായതും അല്ലാത്തതുമായ നിരവധി പശ്ചാത്തലങ്ങളിൽ വിൻഡോസ് അടക്കം നിരവധി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇന്ന് ജിസിസി ഉപയോഗിക്കപ്പെടുന്നുണ്ട്. ലോകത്തെമ്പാടുമുള്ള നിരവധി പ്രോഗ്രാമർമാർ ഒരു സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജിസിസിയുടെ വികസിപ്പിക്കലുകൾ നടത്തിവരുന്നു. ജി പി എൽ അനുമതി വ്യവസ്ഥയിൽ പുറത്തിറങ്ങിയ ജിസിസി ഒരു പ്രോഗ്രാമിങ്ങ് ഉപകരണം എന്ന നിലയിൽ മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്വെയറിന് ഒരുദഹരണം എന്ന നിലയിലും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിന് വലിയ ശ്രദ്ധ നേടിക്കൊടുക്കുകയുണ്ടായി. ഇന്ന് നിലവിലുള്ള കമ്പ്യൂട്ടർ ആർക്കിട്ടെക്ചറുകളിലും ലഭ്യമായ പ്രോസസറുകളിലും ജിസിസി പിൻതുണക്കാത്തവ ഇല്ലെന്ന് തന്നെ പറയാൻ സാധിക്കും.
 
== ഘടന ==
ജിസിസി എന്നത് ഒരൊറ്റ പ്രോഗ്രാമല്ല. ഇത് ഒന്നിലധികം പ്രോഗ്രാമുകളുടെ കൂട്ടമാണ്. ഒരു ഉപഭോക്താവ് സാധാരണഗതിയിൽ ജിസിസി എന്ന പ്രോഗ്രാം ആണ് ഉപയോഗിക്കുക. ഇതിനെ കമ്പൈലർ ഡ്രൈവർ പ്രോഗ്രാം എന്നാണ് വിളിക്കുന്നത്. ഈ പ്രോഗ്രാം ഉപയോഗിക്കപ്പെടുന്നത് ഒന്നോ അതിലധികമോ ഫയലുകളെയും ഐഛികങ്ങളെയും പരാമർശിച്ചുകൊണ്ടായിരിക്കും. ഇവയുടെ അടിസ്ഥാനത്തിൽ ഫയലുകളിൽ ഉപയോഗിക്കപ്പെട്ട ഭാഷക്കായുള്ള കമ്പൈലറുകൾ പ്രവർത്തിപ്പിക്കുക, കൂടുതൽ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കേണ്ടത് ആവശ്യമാണെങ്കിൽ അവയെ പ്രവർത്തിപ്പിക്കുക എന്നിവയാണ് ഈ പ്രോഗ്രാമിന്റെ ധർമ്മം. സാധാരണഗതിയിൽ ഒരു സി പ്രോഗ്രാമിനെ പ്രവർത്തന സജ്ജമായ ഒരു പ്രോഗ്രാമായി മാറ്റുന്ന പ്രക്രിയയിൽ പ്രീ-പ്രോസസർ, കമ്പൈലർ, അസംബ്ലർ, ലിങ്കർ എന്നീ പ്രോഗ്രാമുകളുടെ സേവനം ആവശ്യമാണ്. ഇതിൽ ജിസിസി ഒരു കമ്പൈലർ മാത്രമാണ്. ഒരു കമ്പൈലറിന്റെ ധർമ്മം മറ്റൊരു ഭാഷയിൽ എഴുതപ്പെട്ട പ്രോഗ്രാമിനെ അസംബ്ലി ഭാഷയിലേക്ക് മാറ്റുന്നത് മാത്രമാണ്. ജിസിസിയുടെ ഘടനയിൽ മുൻഭാഗം, മധ്യഭാഗം, പിൻഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉണ്ട്.
 
== അവലംബം ==
33

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1442247" എന്ന താളിൽനിന്ന് ശേഖരിച്ചത്