"ഗ്നു കമ്പൈലർ ശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: sv:GNU Compiler Collection; cosmetic changes
ജിസിസിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കുന്നു.
വരി 18:
 
== ചരിത്രം ==
[[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ|റിച്ചാർഡ് സ്റ്റാൾമാൻ]] 1985-ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. അന്ന് നിലവിലുണ്ടായിരുന്നതും പാസ്കൽ, സി മുതലായ ഭാഷകളെ പിൻതുണച്ചിരുന്നതുമായ ഫ്രീ യൂണിവേഴ്സിറ്റി കമ്പൈലർ കിറ്റ് എന്ന പ്രോഗ്രാം താൻ ആരംഭിക്കാനിരിക്കുന്ന ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രോജക്റ്റിൽ ഉപയോഗിക്കുന്നതിനായി അതിന്റെ രചയിതാവിനോട് അനുവാദം ചോദിച്ചു. എന്നാൽ യൂണിവേഴ്സിറ്റി സൗജന്യമാണ് കമ്പൈലർ സൗജന്യമല്ല എന്ന പരിഹാസപൂർണ്ണമായ മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിനെത്തുടർന്ന് ഗ്നു വിനായി തന്റെ ആദ്യത്തെ പ്രോഗ്രാം വിവിധ ഭാഷകളെയും കമ്പ്യൂട്ടറുകളെയും പിൻതുണക്കുന്ന ഒരു കമ്പൈലർ ആയിരിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു കമ്പൈലർ മുഴുവനായി എഴുതുന്ന ഭാരം ഒഴിവാക്കാൻ ലോറൻസ് ലിവർമോർ ലാബിന്റെ പാസ്റ്റൽ എന്ന പാസ്കൽ കമ്പൈലറിൽ സി ഭാഷക്കുള്ള പിൻതുണ ചേർക്കാൻ സ്റ്റാൾമാൻ ശ്രമിച്ചു. എന്നാൽ ജോലികൾ പൂർണ്ണമായപ്പോൾ മോട്ടോറോളയുടെ 68000 കമ്പ്യൂട്ടറിൽ അനുവദനീയമായതിൽ കൂടുതൽ മെമ്മറി ആ പ്രോഗ്രാം ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനെത്തുടർന്ന് പാസ്റ്റൽ ഉപയോഗിക്കാതെ എന്നാൽ താൻ പാസ്റ്റലിൽ സി ഭാഷക്കുള്ള പിൻതുണ ചേർക്കാനായി എഴുതിയ ഭാഗങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഒരു പുതിയ കമ്പൈലർ നിർമ്മിച്ചു. പാസ്റ്റൽ കമ്പൈലറിന്റെ പ്രവർത്തന രീതി ഈ കമ്പൈലറിലും പിൻതുടർന്നു. ജിസിസിയുടെ ആദ്യത്തെ പതിപ്പ് 1987 മാർച്ച് 22 ന് ആണ് പുറത്തിറങ്ങിയത്. 1991 ആയപ്പോളേക്കും ജിസിസി സ്ഥിരതയുള്ള പ്രവർത്തനം കാഴ്ചവയ്ക്കുന്ന രീതിയിലേക്ക് എത്തിയെങ്കിലും കമ്പ്യൂട്ടർ ആർക്കിട്ടെക്ചറുകളുമായി ബന്ധപ്പെട്ട പരിധികൾ കൊണ്ട് വിചാരിച്ച രീതിയിലൂള്ള മുന്നേറ്റം നടത്താൻ അതിന് സാധിച്ചില്ല. അതിനാൽ സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനം ഇതിന്റെ രണ്ടാം പതിപ്പിന്റെ ജോലികൾ ആരംഭിച്ചു. ജി പി എൽ അനുമതി വ്യവസ്ഥയിൽ ആയിരുന്നതിനാൽ വിവിധ വ്യക്തികൾ ജിസിസിയുടെ വിവിധ പതിപ്പുകൾ ഉണ്ടാക്കുകയും അവയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തുപോന്നു. 1994 ഇൽ ബിഎസ് ഡി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ നാലാം പതിപ്പ് വന്നതോടെ ഒരുപാട് കമ്പ്യൂട്ടറുകളിൽ ജിസിസി അടിസ്ഥാന കമ്പൈലർ ആയിരുന്നു.
[[റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ|റിച്ചാർഡ് സ്റ്റാൾമാൻ]] 1985-ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. അദ്ദേഹം നിലവിലുള്ള ഒരു [[കമ്പൈലർ|കമ്പൈലറിനെ]] [[സി (പ്രോഗ്രാമിങ് ഭാഷ)|സി പ്രോഗ്രാമുകൾ]] കമ്പൈൽ ചെയ്യാൻ പര്യാപ്തമാക്കുകയാണു ചെയ്തത്. ആ കമ്പൈലർ Pastel എന്ന ഒരു പ്രോഗ്രാമിങ് ഭാഷയാണു കമ്പൈൽ ചെയ്തിരുന്നത്. അത് തുടർന്ന് സിയിൽമാറ്റിയെഴുതുകയാണുണ്ടായത്.
 
ഇന്ന് ജിസിസി വിവിധ പ്രോഗ്രാമിങ്ങ് ഭാഷകളെയും കമ്പ്യൂട്ടർ ആർക്കിട്ടെക്ചറുകളെയും പിൻതുണക്കുന്നു. സ്വതന്ത്രമായതും അല്ലാത്തതുമായ നിരവധി പശ്ചാത്തലങ്ങളിൽ വിൻഡോസ് അടക്കം നിരവധി ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇന്ന് ജിസിസി ഉപയോഗിക്കപ്പെടുന്നുണ്ട്. ലോകത്തെമ്പാടുമുള്ള നിരവധി പ്രോഗ്രാമർമാർ ഒരു സ്റ്റിയറിങ്ങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജിസിസിയുടെ വികസിപ്പിക്കലുകൾ നടത്തിവരുന്നു. ജി പി എൽ അനുമതി വ്യവസ്ഥയിൽ പുറത്തിറങ്ങിയ ജിസിസി ഒരു പ്രോഗ്രാമിങ്ങ് ഉപകരണം എന്ന നിലയിൽ മാത്രമല്ല സ്വതന്ത്ര സോഫ്റ്റ്വെയറിന് ഒരുദഹരണം എന്ന നിലയിലും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിന് വലിയ ശ്രദ്ധ നേടിക്കൊടുക്കുകയുണ്ടായി. ഇന്ന് നിലവിലുള്ള കമ്പ്യൂട്ടർ ആർക്കിട്ടെക്ചറുകളിലും ലഭ്യമായ പ്രോസസറുകളിലും ജിസിസി പിൻതുണക്കാത്തവ ഇല്ലെന്ന് തന്നെ പറയാൻ സാധിക്കും.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്നു_കമ്പൈലർ_ശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്