"കേംബ്രിഡ്ജ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: en:University of Cambridge
No edit summary
വരി 30:
 
 
[[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ വൻലഹളയെത്തുടർന്ന് ഒരു സംഘം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും [[കേംബ്രിഡ്ജ്]] എന്ന സ്ഥലത്തെത്തി സ്ഥാപിച്ച് പഠനകേന്ദ്രമാണ് ഈ യൂണീവേഴ്സിറ്റി. 1209-ൽ ആണ് കേംബ്രിഡ്ജിലെ ആദ്യ കോളേജ് സ്ഥാപിക്കപ്പെടുന്നത്. അക്കാദമിക് മികവ് പുലർത്തുന്ന കാര്യത്തിൽ ഇരു സർവ്വകലാശാലകളും പ്രകടിപ്പിക്കുന്ന കടുത്ത മത്സരം [[ബ്രിട്ടൺ|ബ്രിട്ടണെ]] ലോകത്തെ പ്രധാന വിജ്ഞാനകേന്ദ്രമാക്കി മാറ്റുന്നു. ഇരു സർവ്വകലാശാലകളേയും പൊതുവായി ഓക്സ്ബ്രിഡ്ജ് (Oxbridge) എന്ന് വിളിക്കുന്നു.<br />
 
[[ഓക്സ്ഫഡ്|ഓക്സ്ഫഡിന്റെ]] ഘടന തന്നെയാണ് കേംബ്രിഡ്ജിനും. പ്രവേശനം, പഠനം, ഗവേഷണം എന്നിവയെല്ലാം [[ഓക്സ്ഫഡ്]] മാതൃക തന്നെ തുടരുന്നു. ശാസ്ത്രവിഷയങ്ങളോട് കേംബ്രിഡ്ജ് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നു. അതുകൊണ്ടുതന്നെ വൻവ്യവസായ, ഗവേഷണ, കോർപ്പറേറ്റ് സ്ഥാപനങ്ങളോടും സംഘടനകളോടും കേംബ്രിഡ്ജിന് ഒരുപാട് നീക്കുപോക്കുകളുണ്ട്. കൊളീജിയറ്റ് സർവകലാശാലയായ കേംബ്രിഡ്ജിലെ 31 കോളേജുകൾക്ക് ഏതാണ്ട് നൂറൂശതമാനം സ്വാതന്ത്രമുണ്ട്.<br />
 
കേംബ്രിഡ്ജിലെ ഗണിതവിഭാഗം വിശ്വപ്രസിദ്ധമാണ്. [[ഐസക് ന്യൂട്ടൺ|ഐസക് ന്യൂട്ടന്റെ]] കാലം മുതൽ [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിന്]] സർവകലാശാല പ്രത്യേക ഊന്നൽ നൽകുന്നു. ബിരുദതലത്തിൽ [[ഗണിതശാസ്ത്രം]] നിർബന്ധവിഷയമാണ്. കേംബ്രിഡ്ജിലെ ബിരുദപ്പരീക്ഷ വിജയിക്കുന്നവരെ ട്രൈപ്പോസ് (Tripos) എന്ന് വിളിക്കുന്നു. വിശ്രുത ശാസ്ത്രജ്ഞരായ ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ, ലോർഡ് കെൽവിൻ, ലോർഡ് റയ്‌ലി എന്നിവർ ട്രൈപ്പോസ്‌മാരാണ്. കേംബ്രിഡ്ജിലെ ഐസക് ന്യൂട്ടൺ ഇൻസ്റ്റിറ്റ്യൂട്ട്, ഗണിത-സൈദ്ധാന്തിക ഭൗതീക രംഗത്തെ ലോകത്തിലെ തന്നെ പ്രധാന സ്ഥാപനമാണ്.
 
"https://ml.wikipedia.org/wiki/കേംബ്രിഡ്ജ്_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്