"ഗ്രേറ്റ് ബാരിയർ റീഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: xmf:დიდი ბარიერული რიფი
No edit summary
വരി 12:
| Link = http://whc.unesco.org/en/list/154
}}
ലോകത്തിലെ ഏറ്റവും വലിയ [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുസമൂഹമാണ്‌]] തിട്ടുകളുടെ ശൃംഖലയാണ് '''ഗ്രേറ്റ് ബാരിയർ റീഫ്'''<ref name = UNEP>{{cite web|author=UNEP World Conservation Monitoring Centre |year=1980|title=Protected Areas and World Heritage - Great Barrier Reef World Heritage Area|url=http://www.unep-wcmc.org/protected_areas/data/wh/gbrmp.html|publisher=[[Department of the Environment and Heritage]]|accessdate=14 March 2009}}</ref><ref name = GBRWHV>{{cite web|author= |year=|title=The Great Barrier Reef World Heritage Values|url=http://www.environment.gov.au/heritage/places/world/great-barrier-reef/values.html |accessdate=3 September 2008}}</ref>. [[ഓസ്ട്രേലിയ|ഓസ്ടേലിയയുടെ]] വടക്ക് കിഴക്ക് തീരത്ത് [[കോറൽ സീ|കോറൽ സീയിൽ]] വടക്കുകിഴക്കൻ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] [[ക്വീൻസ്‌ലാൻഡ്|ക്വീൻസ്‌ലാൻഡിന്റെ]] തീരത്താണ്‌ നീളത്തിൽ ഈ പ്രകൃതിവിസ്മയം വ്യാപിച്ചുകിടക്കുന്നത്. ഇതിന്റെ സ്ഥാനം. ഈ പവിഴപ്പുറ്റുസമൂഹത്തിൽ 2900 പവിഴപ്പുറ്റുകളും<ref>The [[Great Barrier Reef World Heritage Area]], which is 348,000 km squared, has 2900 reefs. However, this does not include the reefs found in the [[Torres Strait]], which is estimated at an area of 37,000 km squared and with a possible 750 reefs and shoals. (Hopley ''et al.'', 2007, p.1)</ref> 900 ദ്വീപുകളുമുണ്ട്. 3000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്റെ വിസ്തീർണ്ണം 344,400 ചതുരശ്രകിലോമീറ്ററാണ്‌<ref>{{cite web|author=Fodor's|title=Great Barrier Reef Travel Guide|url=http://www.fodors.com/miniguides/mgresults.cfm?destination=great_barrier@230&cur_section=ove|accessdate=8 August 2006}}</ref><ref name = 1975review>{{cite web|author=Department of the Environment and Heritage|title=Review of the Great Barrier Reef Marine Park Act 1975|url=http://www.deh.gov.au/coasts/publications/gbr-marine-park-act.html|accessdate=2 November 2006}}</ref>.
 
ഗ്രേറ്റ് ബാരിയർ റീഫ് ബഹിരാകാശത്തുനിന്ന് നോക്കിയാൽ കാണാൻ സാധിക്കും. ജീവജാലങ്ങൾ ചേർന്ന് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്<ref>{{cite web |url=http://www.ga.gov.au/media/releases/2002/1013133456_20385.jsp |title=Great Barrier Reef: no buried treasure |author=Sarah Belfield |publisher=Geoscience Australia (Australian Government) |date=8 February 2002 |accessdate=11 June 2007}}</ref>. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗം [[യുനെസ്കോ]] 1981-ൽ ലോകപൈതൃകസ്ഥാനമായി തിരഞ്ഞെടുത്തു. [[സി.എൻ.എൻ.]] ഇതിനെ ഏഴ് പ്രകൃതിദത്തമായ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണിയിട്ടുണ്ട്<ref>{{cite news|author=CNN|year=1997|title=The Seven Natural Wonders of the World|url=http://www.cnn.com/TRAVEL/DESTINATIONS/9711/natural.wonders/|accessdate=6 August 2006}}</ref>.<br />
കടൽ അനിമോണുകളുടേയും ജെല്ലിമത്സ്യങ്ങളുടേയും വർഗ്ഗത്തിൽപ്പെടുന്ന പുഷ്പ സദൃശമായ സമുദ്രജീവിയാണ് പവിഴപോളിപ്പുകൾ (Coral Polyps). ഹൃദയം, തലച്ചോറ്, കണ്ണ് എന്നിവ ഒന്നുമില്ലാത്ത ഇവ ചുറ്റുമുള്ള കടൽവെള്ളത്തിലെ കാത്സ്യം ലവണം അവശോഷണം ചെയ്ത് കട്ടികൂടിയ കാത്സ്യമാക്കി മാറ്റും. ആ പുറ്റാണവയുടെ അസ്ഥിപഞ്ജരം. നിർജീവമായ പുറ്റുകളിൽ പുതിയ ലാർവകൾ സ്ഥാനമുറപ്പിച്ച് വീണ്ടും പുറ്റുണ്ടാക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണിത്. അസംഖ്യം സൂക്ഷമജീവികൾ ഈ പുറ്റുകളിൽ ജീവിക്കുന്നു. അതിസൂക്ഷ്മ ആൽഗകൾ, മീനുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ആൽഗകളിൽ നിന്നാണ് പവിഴപോളിപ്പുകൾ പോഷകാഹാരം സ്വീകരിക്കുന്നത്. മീനുകളുടെ വിസർജ്യവും പോളിപ്പുകൾക്ക് ആഹാരമാവുന്നു. വമ്പൻ കോളനികളായാണ് പവിഴപ്പോളിപ്പുകൾ വളരുന്നത്. മൂന്നു തരമുണ്ട് ഇവ. തീരപ്പുറ്റ് (frigging reef),പവിഴരോധിക (Barrier Reef), പവിഴദ്വീപവലയം (Atol). കരയിൽ നിന്നും അകലെയായി ഉണ്ടാകുന്നതാണ് ബാരിയർ റീഫ്. ഇതിനും കരയ്ക്കുമിടയിൽ ആഴമേറിയ ജലപ്പരപ്പുണ്ടാകും. നടുക്കടലിൽ ഉണ്ടാകുന്ന ആറ്റോളുകൾക്കു മധ്യത്തിൽ നീലിമയാർന്ന ജലാശയം ഉണ്ടായിരിക്കും.<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.
 
റീഫിലെ [[വിനോദസഞ്ചാരം]] വഴി ഓസ്ട്രേലിയയ്ക്ക് ധാരാളം വരുമാനം ലഭിക്കുന്നു. മീൻപിടുത്തവും ഇവിടെ ധാരാളമായി നടക്കുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകൾ മൂലം റീഫിന്‌ നാശം സംഭവിക്കാതിരിക്കാൻ ഗ്രേറ്റ് ബാരിയർ റീഫ് മറീൻ പാർക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മനുഷ്യനും പരിസ്ഥിതിയിലെ മാറ്റങ്ങളും റീഫിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയുയർത്തുന്നു.
"https://ml.wikipedia.org/wiki/ഗ്രേറ്റ്_ബാരിയർ_റീഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്