"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
==പ്രാധാന്യം==
സിസറോയുടെ രചനാസമുച്ചയം തുടർന്നുവന്ന നൂറ്റാണ്ടുകളിൽ പാശ്ചാത്യസമൂഹത്തിലെ സംസ്കൃതമനസ്കരെ വല്ലാതെ ആകർഷിച്ചു. സിസറോയുടെ ഹോർട്ടെൻഷസ് എന്ന ഗ്രന്ഥത്തിന്റെ വായനയാണ് തത്ത്വചിന്തയിലേക്കു തന്നെ തിരിച്ചതെന്ന് ക്രിസ്തീയചിന്തയിലെ അതികായനായ ഹിപ്പോയിലെ അഗസ്തീനോസ് [[കൺഫെഷൻസ്]] എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [[അഗസ്റ്റിൻ|അഗസ്റ്റിന്റെ]] തന്നെ കാലത്തെ ക്രിസ്തീയലേഖകനും താപസനുമായ [[ജെറോം|ജെറോമും]] സിസറോയുടെ വായനക്കാരനായിരുന്നു. ക്രിസ്ത്യാനിയല്ലാതെ വെറും 'സിസറോണിയൻ' ആണു താനെന്ന കുറ്റബോധം പോലും അദ്ദേഹത്തിനുണ്ടായിരുന്നു.<ref>സംസ്കാരത്തിന്റെ കഥ നാലാം ഭാഗം- വിശ്വാസത്തിന്റെ യുഗം, വിൽ ഡുറാന്റ്</ref>
14-ആം നൂറ്റാണ്ടിൽ യൂറോപ്യൻ [[നവോത്ഥാന കാലം‌|നവോത്ഥാനത്തിന്റെ]] തുടക്കം, [[ഇറ്റലി|ഇറ്റാലിയൻ]] കവി [[പെട്രാർക്ക്]] സിസറോയുടെ നഷ്ടലിഖിതങ്ങളുടെ ഒരു ശേഖരം കണ്ടെത്തിയതോടെ ആണെന്നു കരുതപ്പെടുന്നു. [[നവോത്ഥാന കാലം‌|നവോത്ഥാനം]] തന്നെ, മറ്റെല്ലാത്തിലുമുപരി സിസറോയുടെ പുനരുജ്ജീവനവും പുനരവതരണവും ആയിരുന്നുവെന്നും സിസറോയെ പിന്തുടർന്നും അദ്ദേഹം മുഖേനയും മാത്രമാണ് ക്ലാസിക്കൽ പൗരണികതയുടെ മറ്റു ഘടകങ്ങൾ പുനർജ്ജനിച്ചതെന്നും [[പോളണ്ട്|പോളണ്ടിലെ]] ചരിത്രകാരൻ തദേവൂസ് സീലിൻസ്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനികയുഗത്തിൽ സിസറോയുടെ പ്രാമാണികതയുടേയും അദ്ദേഹത്തിനു കല്പിക്കപ്പെട്ട മതിപ്പിന്റേയും ഔന്നത്യം പതിനെട്ടാം നൂറ്റാണ്ടിലെ [[ജ്ഞാനോദയകാലം|ജ്ഞാനോദയത്തിലായിരുന്നു]]. [[ജോൺ ലോക്ക്]], [[ഡേവിഡ് ഹ്യൂം]], മൊണ്ടെസ്ക്യൂ തുടങ്ങിയ [[ജ്ഞാനോദയകാലം|ജ്ഞാനോദയചിന്തകന്മാരെ]] സിസറോ ആഴത്തിൽ സ്വാധീനിച്ചു. യൂറോപ്യൻ സംസ്കാരികപൈതൃകത്തിന്റെ വലിയൊരു ഭാഗമാണ് സിസറോയുടെ കൃതികൾ. റോമൻ ചരിത്രത്തിന്റെ പഠനത്തിലും വിലയിരുത്തലിലും മൗലികകരേഖകളായി ഇന്നും ആ കൃതികൾ കരുതപ്പെടുന്നു. [[ഗണതന്ത്രം|ഗണതന്ത്രറോമിന്റെ]] അവസാനഘട്ടത്തെക്കുറിച്ചുള്ള പഠനത്തിൽ സിസറോയുടെ രചനാസമുച്ചയത്തോളം ഉപകാരപ്രദമായ രേഖകൾ വേറെയില്ല.
 
"https://ml.wikipedia.org/wiki/സിസറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്