"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
==പശ്ചാത്തലം==
[[ചിത്രം:The Young Cicero Reading.jpg|left|thumb|210px|left|പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ]]
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea - 'cicer') ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>[http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cicero*.html പ്ലൂട്ടാർക്ക് എഴുതിയ സിസറോയുടെ ജീവിതകഥ]</ref name ="plutarch">പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. [[ഇറ്റലി|ഇറ്റലിയിൽ]] റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിനം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്.
 
സാമാന്യ ധനസ്ഥിതി മാത്രമുണ്ടായിരുന്ന പിതാവ്, അതിന്റെ പരമാവധി കൊണ്ടു നേടാവുന്നത്ര വിദ്യാഭ്യാസം പിതാവ് മകനു നേടിക്കൊടുത്തു. സാഹിത്യത്തിലും ഗ്രീക്കു ഭാഷയിലും അദ്ദേഹത്തിനു ഗുരുവായത് ഗ്രീക്കു കവി അർക്കിയാസ് ആയിരുന്നു. തുടർന്ന് പ്രസിദ്ധനിയമജ്ഞൻ ക്വിന്റിയസ് മുൻസിയസ് സ്കവോളയുടെ കീഴിൽ അദ്ദേഹം നിയമം പഠിച്ചു. വിചാരണകളും നിയമജ്ഞന്മാരുടെ തർക്കങ്ങളും കൗതുകപൂർവം നിരീക്ഷിച്ച സിസറോ, വക്കാലത്തിലെ വാദശൈലിയിൽ പ്രാവീണ്യം സമ്പാദിച്ചു. തുടർന്ന് സ്വയം വക്കാലത്തു തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വാദശൈലിയും പ്രഭാഷണങ്ങളും പരക്കെ സമ്മതി നേടി.<ref name ="durant"/>
"https://ml.wikipedia.org/wiki/സിസറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്