"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു '''മാർക്കസ് തുളിയസ് സിസറോ'''. (ജനനം: ബി.സി. 106 ജനുവരി 3; മരണം ബി.സി. 43 ഡിസംബർ 7) 'തുളി' എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഉപരിവർഗ്ഗത്തിന്റെ താഴേക്കിടയിൽ പെട്ട അശ്വാരൂഢഗണത്തിൽ (equestrian order) നിന്നുള്ളവനായിരുന്ന അദ്ദേഹം റോമൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രഭാഷകനും ഗദ്യകാരനും ആയി പരിഗണിക്കപ്പെടുന്നു.
==പശ്ചാത്തലം==
[[ചിത്രം:The Young Cicero Reading.jpg|left|thumb|200px|left|പഠനത്തിൽ മുഴുകിയിരിക്കുന്ന ബാലനായ സിസറോ]]
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea - cicer) ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യപൗരാണികതയിലെ മഹദ്‌വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. ഇറ്റലിയിൽ റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിയം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്. സാമാന്യ ധനസ്ഥിതി മാത്രമുണ്ടായിരുന്ന പിതാവ്, അതിന്റെ പരമാവധി കൊണ്ടു നേടാവുന്നത്ര വിദ്യാഭ്യാസം പിതാവ് മകനു നേടിക്കൊടുത്തു. സാഹിത്യവും ഗ്രീക്കു ഭാഷയും പഠിക്കാൻ അദ്ദേഹത്തിനു ഗുരുവായത് ഗ്രീക്കു കവി അർക്കിയാസ് ആയിരുന്നു. തുടർന്ന് പ്രസിദ്ധനിയമജ്ഞൻ ക്വിന്റിയസ് മുൻസിയസ് സ്കവോളയുടെ കീഴിൽ അദ്ദേഹം നിയമം പഠിച്ചു. വിചാരണകളും നിയമജ്ഞന്മാരുടെ തർക്കങ്ങളും കൗതുകപൂർവം നിരീക്ഷിച്ച അദ്ദേഹം വക്കാലത്തിലെ വാദശൈലിയിൽ പ്രാവീണ്യം സമ്പാദിച്ചു. തുടർന്ന് അദ്ദേഹം സ്വയം വക്കാലത്തു തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വാദശൈലിയും പ്രഭാഷണങ്ങളും പരക്കെ സമ്മതി നേടി.<ref name ="durant"/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1439232" എന്ന താളിൽനിന്ന് ശേഖരിച്ചത്