"സിസറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
=='ഫിലിപ്പിക്കുകൾ', വധം==
[[ചിത്രം:Assassinat de Cicéron.jpg|thumb|200px||right|സിസറോയുടെ ശിരഛേദം]]
[[ജൂലിയസ് സീസർ|ജൂലിയസ് സീസറിന്റെ]] വധത്തെ തുടർന്നുള്ള അധികരമത്സരത്തിനിടെ 'ഫിലിപ്പിക്കുകൾ' (Philippics) എന്നറിയപ്പെടുന്ന പ്രഭാഷണപരമ്പരയിൽ സിസറോ മാർക്ക് ആന്തണിയെ നിശിതമായി വിമർശിച്ചു. അതോടെ സീസറുടെ ശത്രുക്കളായി കണക്കാക്കി ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെ പട്ടികയിൽ ആന്തണി സിസറോയേയും ഉൾപ്പെടുത്തി. രണ്ടാം മൂവർഭരണത്തിൽ (Second Triumvirate) രാജ്യദ്രോഹിയായി പ്രഖ്യാപിക്കപ്പെട്ട അദ്ദേഹത്തെ ബി.സി. 43-ൽ തലവെട്ടി കൊന്നു. 'ഫിലിപ്പിക്കുകൾ' എഴുതാനുപയോഗിച്ച സിസറോയുടെ കൈകളും മാർക്ക് ആന്തണിയുടെ നിർദ്ദേശാനുസരണം വെട്ടിയെടുത്തിരുന്നു. തലയും കൈകളും റോമിൽ പ്രദർശനത്തിനു വയ്ക്കാൻ ആന്തണി ഏർപ്പാടു ചെയ്തു.<ref>ചാൾസ് ഫ്രീമാൻ, "ക്ലോസിങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്" (പുറങ്ങൾ 52-53)</ref>
 
"https://ml.wikipedia.org/wiki/സിസറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്