"ഇസ്മാഈലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
ജാഫർ അൽ സാദിക്കിന്റെ ആദ്യ ഭാര്യയായ ഫാത്തിമ അൽ ഹസന്റെ മരണശേഷം അദ്ദേഹം ബെർബർ വംശജയായ ഹമീദാ ഖാത്തൂൺ എന്ന അടിമ സ്ത്രീയെ വിലയ്ക്കു വാങ്ങി കല്യാണം കഴിച്ചു. ആദ്യ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് മക്കൾ ഉണ്ടായിരുന്നു മൂത്തയാൾ അബ്ദുള്ള ബിൻ ജാഫർ അൽ അഫ്ത, രണ്ടാമൻ ഇസ്മായിൽ ബിൻ ജാഫർ. ഹമീദാ ഖാത്തൂണിൽ ഉണ്ടായ മൂത്ത മകനാണ് മൂസാ ബിൻ ജാഫർ അൽ കാസിം. അബ്ദുള്ള ബിൻ ജാഫർ അൽ അഫ്തയെ പിൻതുണച്ചവർ അൽ ഫാത്തീയ വിഭാഗമായി. ഇന്ന് അൽ ഫാത്തീയ വിഭാഗം ഇല്ല. അബ്ദുല്ല ബിൻ ജാഫറിന്റെ അനുയായികൾ ആയിരുന്നു എണ്ണത്തിൽ കൂടുതൽ. പക്ഷെ അഛന്റെ മരണശേഷം എഴുപത് ദിവസം കഴിഞ്ഞപ്പോൾ അബ്ദുല്ല ബിൻ ജാഫറും മരണപ്പെട്ടു. ഇദ്ദേഹം സന്തതികൾ ഇല്ലാതെ മരണപ്പെട്ടത് കൊണ്ട് അനുയായികളിൽ കൂടുതൽ പേരും മൂസാ ബിൻ ജാഫർ അൽ കാസിമിനെ പിന്തുണയ്ക്കുന്ന വിഭാഗത്തിൽ ചേർന്നു. ഇസ്മായിൽ ബിൻ ജാഫർ തന്റെ അഛൻ മരിക്കുന്നതിനു അഞ്ചുകൊല്ലം മുൻപേ മരണപ്പെട്ടിരുന്നു എന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇസ്മായിൽ ബിൻ ജാഫറിനെ ഏഴാമത്തെ ഇമാമായും അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ബിൻ ഇസ്മായിലിനെ അനന്തരാവകാശിയായും കണക്കാക്കുന്നവരാണ് ഇസ്മായിലി ഷിയാക്കൾ.
 
[[വർഗ്ഗം:ഷിയ ഇസ്ലാം വിഭാഗങ്ങൾ]]
 
[[an:Ismailismo]]
"https://ml.wikipedia.org/wiki/ഇസ്മാഈലികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്