"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vssun എന്ന ഉപയോക്താവ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ എന്ന താൾ ബിഭൂതിഭൂഷൺ ബന്ദോപാധ്യായ് എന്നാക്കി മ...
No edit summary
വരി 12:
}}
 
ഒരു ബംഗാളി നോവലിസ്റ്റും എഴുത്തുകാരനുമാണ് '''ബിഭൂതിഭൂഷൺ ബന്ദോപാധ്യായബന്ദോപാധ്യായ്''' ( ({{lang-bn|বিভূতিভূষণ বন্দ্যোপাধ্যায়}}(12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന പഥേർ പാഞ്ചാലി ആണ്. ഇതിന്റെ രണ്ടാം ഭാഗം അപരാജിതോ എന്ന പുസ്തകമടക്കം ഒട്ടനേകം നോവലുകളും, ചെറുകഥകളും യാത്രാവിവരണങ്ങളും ബംഗാളിയിൽ എഴുതിയിട്ടുണ്ട്.
==ജീവിതരേഖ==
മഹാനന്ദ ബന്ദോപാധ്യയുടേയും പത്നി മൃണാളിനി ദേവിയുടേയും അഞ്ചു സന്താനങ്ങളിൽ മൂത്തവനായിരുന്നു, ബിഭൂതിഭൂഷൺ. ഇന്ന് [[പശ്ചിമ ബംഗാൾ| പശ്ചിമ ബംഗാളിൽ ]] ഉൾപ്പെടുന്ന ഉത്തര 24 ഫർഗാനയിലെ ഗോപാൽനഗർ എന്ന സ്ഥലത്താണ് കുട്ടിക്കാലം ചെലവിട്ടത്. പിതാവ് സംസ്കൃത പണ്ഡിതനും കഥാകാലക്ഷേപക്കാരനുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ഉത്തര ഫർഗാനയിലെ ബോന്ഗാവ് സ്കൂളിലെ പഠനത്തിനു ശേഷം ബിഭൂതിഭൂഷൺ [[ കൊൽക്കത്ത |കൊൽക്കത്തയിലെ]] സുരേന്ദ്രനാഥ് കോളേജിൽ നിന്ന് ബി.എ. ബിരുദമെടുത്തു. തുടർന്നു പഠിക്കാനുളള സാമ്പത്തിക ശേഷി ഇല്ലാഞ്ഞതിനാൽ, ഹുഗ്ളിയിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. പിന്നീട് പല വിധ ജോലികളും നോക്കിയെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ പ്രാഥമിക വിദ്യാലയത്തിൽ മരണം വരെ അദ്ധ്യാപകനായിരുന്നു. 1920ലാണ് ബിഭൂതിഭൂഷൺ ഗൌരിയെ വിവാഹം ചെയ്തത്. പക്ഷെ ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ മരണമടഞ്ഞു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ കൃതികളിലെ സ്ഥായിയായ വിഷാദഭാവത്തിന് ഇതാണ് കാരണമെന്ന് പറയപ്പെടുന്നു. പിന്നീട് 1940-ൽ റൊമാ ചട്ടോപാദ്ധ്യയെ വിവാഹം കഴിച്ചു. പുത്രൻ' താരാദാസിന്റെ ജനനം 1947-ലായിരുന്നു. 1950-ൽ പ്രസിദ്ധീകരിച്ച [[ഇച്ഛാമതി]] എന്ന നോവലിന് [[രബീന്ദ്ര പുരസ്കാർ| രബീന്ദ്ര പുരസ്കാരം]] ലഭിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ബിഭൂതിഭൂഷൺ_ബന്ദോപാധ്യായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്