"മഹാത്മാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 35:
 
[[പ്രമാണം:Gandhi-1890.jpg|thumb|200px|right| ഇംഗ്ലണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം [[1890]]-ൽ ]]
അദ്ദേഹം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു, ഹരിലാൽ ഗാന്ധി. [[ലണ്ടൻ|ലണ്ടനിലെ]] [[ഓക്സ്ഫോർഡ്ഓക്സ്ഫഡ് യൂണിവേഴ്സിറ്റിസർവകലാശാല|ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ്]] അദ്ദേഹം നിയമം പഠിച്ചത്. ലണ്ടനിലേക്ക് കപ്പൽ കയറുമ്പോൾ മദ്യവും മാസവും കഴിക്കില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കു പാലിച്ച് പൂർണ്ണ സസ്യഭുക്കായിത്തന്നെ ലണ്ടനിൽ കഴിച്ചുകൂട്ടി. ഇക്കാര്യത്തിൽ അമ്മയോടുള്ള വാക്കു പാലിച്ചതിനുപുറമേ സസ്യാഹാരത്തെപ്പറ്റി പഠിക്കുകയും അതിന്റെ ഗുണത്തെക്കുറിച്ച് അറിവ് നേടുകയും വെജിറ്റേറിയൻ ക്ലബ്ബിൽ ചേർന്ന് അതിന്റെ നിർവ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം ഈ ക്ലബ്ബിന്റെ ഒരു ചെറിയ വിഭാഗം പ്രാദേശികമായി തുടങ്ങി.
 
ഇത് അദ്ദേഹത്തെ പൊതുപ്രവർത്തനത്തിൽ പരിശീലനം നേടാൻ സഹായിച്ചു. ഈ ക്ലബ്ബിൽ വച്ച് അദ്ദേഹം പരിചയപ്പെട്ട ചില സസ്യഭുക്കുകൾ അക്കാലത്ത് [[തിയോസൊഫികൽ സമൂഹം]] എന്ന സാർവ്വത്രിക സാഹോദര്യം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഒരു രാജ്യാന്തര സമൂഹത്തിന്റെ പ്രവർത്തകരായിരുന്നു. അവരിലുടെ ഗാന്ധി [[ഹിന്ദുത്വം]], [[ബുദ്ധമതം]], ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി. ഇംഗ്ലണ്ടിൽ വച്ചാണ് അദ്ദേഹം ആദ്യമായി [[ഭഗവദ് ഗീത]] വായിക്കുന്നത്. ഗാന്ധിയുടെ ആത്മീയ ജിവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥമായിരുന്നു അത്. അന്നുവരെ മതകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൊന്നുമില്ലാതിരുന്ന മോഹൻദാസ് [[ബൈബിൾ]], [[ഖുർആൻ]] തുടങ്ങിയ മതഗ്രന്ഥങ്ങളും പഠിച്ചു.
വരി 54:
 
[[പ്രമാണം:Indian Opinion.jpg|thumb|right|180px| [[ഇന്ത്യൻ ഒപ്പീനിയൻ]] എന്ന പത്രത്തിന്റെ ഒരു പതിപ്പ്]]
1896-ൽ [[ഡർബൻ|ഡർബനിലെ]] പാർലമെന്റ്, വോട്ടവകാശം കറുത്ത വർഗ്ഗക്കാർക്കും ഇന്ത്യാക്കാർക്കും വിലക്കിക്കൊണ്ട് നിയമം കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ ഇതിനെതിരായി പോരാടാൻ അവിടത്തുകാർ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു. പാർലമെൻറ് അടച്ചതിനാൽ കാര്യമായി ഒന്നും ചെയ്യാൻ പറ്റാത്തതിനാലാണ് അദ്ദേഹം നാട്ടിലേക്ക് വന്നത്. എന്നാൽ പാർലമെൻറ് ജനുവരിയിൽ തുടങ്ങുമെന്നും അടിയന്തരമായി തിരിച്ചു വരണമെന്നുമുള്ള സന്ദേശം അദ്ദേഹത്തിന് ലഭിച്ചപ്പോൾ, രണ്ടു മക്കൾ, വിധവയായ സഹോദരീപുത്രൻ, ഭാര്യ കസ്തൂർബാ, എന്നിവരോടൊപ്പം [[1897]] ഡിസംബർ ആദ്യവാരം ഗാന്ധി ഡർബനിലേയ്ക്ക് യാത്രയായി. തിരിച്ചെത്തിയ‍ അദ്ദേഹത്തെ വെള്ളക്കാരായ ഒരു കൂട്ടം ആളുകൾ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നാൽ അദ്ദേഹം അവർക്കെതിരായി വ്യവഹാരം നടത്താൻ ഇഷ്ടപ്പെട്ടില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ പീഡനങ്ങൾക്ക് കോടതിയിൽ പകരം ചോദിക്കുന്നത് തനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് അദ്ദേഹത്തിന്റെ വ്യക്തിമാഹാത്മ്യം കാണിക്കുന്ന ആദ്യത്തെ സംഭവങ്ങളിൽ ഒന്നാണ്. നറ്റാൾ നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നിഷ്ഠൂരമായ കരടുബില്ലുകൾക്കെതിരായി അദ്ദേഹം നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു. കോളോണിയൽ സെക്രട്ടറിക്ക് നിവേദനവും നൽ‌കി. ഇതിനിടക്ക് [[ബോവർ യുദ്ധം|ബോവർ യുദ്ധത്തിൽ]] ഒരു സന്നദ്ധസേവകനായും അദ്ദേഹം പങ്കെടുത്തു. [[ഇന്ത്യൻ ആംബുലൻസ് കോർപ്സ്]] എന്ന സംഘടനയിൽ യുദ്ധ സമയത്ത് രോഗികളെ ശുശ്രൂഷിക്കാൻ ചേർന്നതിന് പിന്നീട് അദ്ദേഹത്തെ ആദരിച്ചു.
 
ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ കൂടി പിറന്നു. രാംദാസ് ഗാന്ധിയും (1897) ദേവ്ദാസ് ഗാന്ധിയും([[1900]]). [[1901]] ഡിസംബറിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. [[കൊൽക്കത്ത|കൊൽക്കത്തയിലെ]] ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കുകയായിരുന്നു ലക്‌ഷ്യം. 1901 [[ഡിസംബർ 27]] ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സിൽ അദ്ദേഹം ദക്ഷിണാഫ്രിക്കൻ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടർന്ന് കുറച്ചുകാലം [[ഗോപാൽ കൃഷ്ണ ഗോഖലെ|ഗോഖലെയുടെ]] അതിഥിയായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.
.[[പ്രമാണം:Kasturba and children.jpg|thumb|left|180px|കസ്തൂർബ ഗാന്ധിയും കുട്ടികളും [[1902]] നറ്റാളിൽ വച്ച്]]
 
[[1903]] [[ഫെബ്രുവരി 14]]-ന് [[ട്രാൻസ്‍വാൾ]] സുപ്രീം കോടതിയിൽ വക്കീൽ പണി ആരംഭിച്ചു. [[ജോഹന്നാസ്ബർഗ്|ജോഹന്നാസ്ബർഗിലായിരുന്നു]] താമസം. ഇന്ത്യക്കാർക്കെതിരായ കരിനിയമങ്ങൾ പിൻ‍വലിക്കണമെന്ന് അദ്ദേഹം അവിടെ [[മേയ് 6]]-നു കൂടിയ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. [[ജൂൺ 4]]-ന് ഗാന്ധി ‘[[ഇന്ത്യൻ ഒപ്പീനിയൻ]]‘ എന്ന പത്രം ആരംഭിച്ചു. ആ വർഷം അവസാനം ഡർബനിൽ നിന്ന് 14 മൈൽ അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു. ആശ്രമത്തിൽ ഒരോരുത്തരും അവരവരുടെ പ്രയത്നം സംഭാവനം ചെയ്യണം എന്ന ആശയം പ്രാവർത്തികമാക്കി. റസ്കിന്റെ “അൺ‍ ടു ദിസ് ലാസ്റ്റ്” എന്ന പുസ്തകമായിരുന്നു ഇതിനാധാരം.
 
ദക്ഷിണാഫ്രിക്കായിൽ അദ്ദേഹത്തിന്റെ ഈ മൂന്നാം വരവിലാണ് [[സത്യാഗ്രഹം]] എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. [[1906]]-ൽ അദ്ദേഹം ബ്രഹ്മചര്യം ജീവിതവൃതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂർബായേയും കുട്ടികളേയും വിളിച്ചുവരുത്തി [[ലിയോ ടോൾസ്റ്റോയി|ടോൾസ്റ്റോയ്]] വിഭാവനം ചെയ്ത രീതിയിലുള്ള ''' ടോൾസ്റ്റോയ് ഫാം ''' സ്ഥാപിച്ചു അതിൽ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.
 
[[പ്രമാണം:Transvaal Protest March.jpg|thumb|right|200px|ട്രാൻസ് വാളിലെ പ്രതിക്ഷേധ പ്രകടനം. [[1913]]]]
ട്രാൻസ്‍വാൾ പ്രവിശ്യാ സർക്കാരിനെതിരായി [[1907]] [[മാർച്ച് 22]]-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും [[വിരലടയാളം]] പതിച്ച രജിസ്ട്രേഷൻ കാർഡ് എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെൻഡ്മെൻറ് ഓർഡിനൻസ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം. ഈ രജിസ്ട്രേഷൻ കാർഡില്ലാത്തവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും വ്യവസ്ഥയുണ്ടായിരുന്നു. [[1908]]-[[ ജനുവരി 10]]-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ ജനറൽ സ്മട്സിന്റെ നിർദ്ദേശപ്രകാരം മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ [[1913]] [[നവംബർ 6]]-ന് അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് [[നവംബർ 25]]-ന് നറ്റാളിൽ യോഗം ചേർന്നവർക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയെ ഒൻപതു മാസത്തേയ്ക്ക് ജയിലിലടച്ചു. പുറത്തിറങ്ങിയ ശേഷം അദ്ദേഹം, ഇന്ത്യാക്കാർ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന നിയമത്തിനെതിരായി 2037 പുരുഷന്മാരും 129 സ്ത്രീകളും 57 കുട്ടികളുമായി ട്രാൻസ്‍വാളിലേയ്ക്ക് മാർച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു. [[1914]] [[ജൂൺ 30]]-ന് സർക്കാർ ഒത്തു തീർപ്പുകൾക്ക് തയ്യാറായി.
 
== ഇന്ത്യയിൽ ==
 
<!-- [[ചിത്രം:Jaliyanwalahbagh.jpg|thumb|right|200px|ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന സ്ഥലം. വെടിയുണ്ടകളുടെ പാടുകൾ കാണാം]] -->
ഇൻഡ്യയിലേക്ക് തിരിച്ച ഗാന്ധി [[1915]] [[ജനുവരി 9]] ന് [[മുംബൈ]] തുറമുഖത്ത് കപ്പലിറങ്ങി. കാര്യങ്ങൾ നേരിട്ട് പഠിക്കാനായി അദ്ദേഹം ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിൽ നിന്നും വന്ന വിദ്യർത്ഥികളെ [[രവീന്ദ്രനാഥ ടാഗോർ]] [[ശാന്തിനികേതൻ|ശാന്തിനികേതനിലേയ്ക്ക്]] ക്ഷണിച്ചു. ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് അങ്ങനെയാണ്. മരിക്കുവോളം നീണ്ട സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. അഹമ്മദാബാദിലെ കൊച്ച്റാബിൽ [[1915]] [[മേയ് 25]]-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമർപ്പണം ചെയ്യുന്നവർ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചു. സ്വയം നൂൽ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള [[ഖാദി]] പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നൽകി. [[1917]] [[ഏപ്രിൽ 16]]-ന് ചമ്പാരൺ‍ ജിലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി നടത്തിയ സമരത്തിൽ ഗാന്ധി ഇന്ത്യയിൽ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് [[1917]]-[[1918]] കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ [[ഘേഡ കർഷക സമരം]], [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] തൊഴിൽ പ്രശ്നം തുടങ്ങിയവ ഒത്തു തീർപ്പാക്കി. [[1917]] ജൂണിൽ സത്യാഗ്രഹാശ്രമം [[സബർമതി]] യിലേക്ക് മാറ്റി. പിന്നീട് ഇത് സബർമതി ആശ്രമം എന്ന് അറിയപ്പെടാൻ തുടങ്ങി.
[[ഒന്നാം ലോകമഹായുദ്ധം]] നടക്കുന്ന സമയമായിരുന്നു അത്. യുദ്ധത്തിനു ശേഷമെങ്കിലും ബ്രിട്ടിഷുകാരുടെ നയത്തിന് മാറ്റമുണ്ടാവുമെന്ന് എല്ലവരും കരുതിയെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധസമരങ്ങൾ ശക്തമായിത്തീർന്നു. ഇതിനകം ഗാന്ധിജിയെ നേതാവായി മറ്റു നേതാക്കൾ അംഗീകരിച്ചു തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം നടത്തിയ സമരങ്ങളും അതിന് കാരണമായിരുന്നു.
 
വരി 76:
[[പ്രമാണം:Gandhi Nehru 1929.jpg|thumb|left|200px| [[1929]]-ൽ നെഹ്രുവുമൊത്ത് ഗാന്ധി. ഗാന്ധിയെ ബാപ്പുജി എന്നാണ് നെഹ്രു വിളിച്ചിരുന്നത്]]
 
[[റൗലറ്റ് നിയമം|റൌലക്റ്റ് ആക്ട്]] എന്ന നിയമത്തിനെതിരെ [[1919]] [[മാർച്ച് 30]]-ന് [[ഹർത്താൽ]] ആചരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തു.[[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ സമരം]] അന്നാണ് തുടങ്ങിയത്. ഹർത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും [[മാർച്ച് 30]]-നു തന്നെ ഹർത്താൽ ആചരിക്കപ്പെട്ടു. ആളുകൾ ഗാന്ധിയുടെ വാക്കനുസരിച്ച് വിദ്യാലയങ്ങളും കോടതികളും ബഹിഷ്കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു.
 
[[ദില്ലി|ദില്ലിയിൽ]] നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ അങ്ങോട്ടു പോയ ഗാന്ധിയെ [[നിരോധനാജ്ഞ]] ലംഘിച്ചു എന്ന പേരിൽ [[ഏപ്രിൽ 10]]-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹർത്താൽ ആചരിക്കപ്പെട്ടു. ഇതിനെത്തുടർന്ന് [[ഏപ്രിൽ 13]]-ന് [[ജാലിയൻ വാലാബാഗ്|ജാലിയൻ വാലാബാഗിൽ]] വച്ച് സമരക്കാ‍ർ കൂട്ടക്കൊല ചെയ്യപ്പെട്ടു.<ref>[http://library.thinkquest.org/26523/mainfiles/jbt.htm ജാലിയൻ വാലാ ബാഗിൽ വച്ച് നടന്ന കൂട്ടക്കൊലയെപ്പറ്റി,ശേഖരിച്ച തിയ്യതി 2007 മാർച്ച് 15]</ref> ഇതേ തുടർന്ന് നിയമ ലംഘന സമരം താൽകാലികമയി [[ഏപ്രിൽ 18]]-ന് നിർത്തിവച്ചു. ഉത്തർപ്രദേശിലെ [[ചൌരിചൌരാ]] എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷൻ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി. ബ്രിട്ടീഷുകാരാകട്ടെ ‘[[യങ്യങ്ങ് ഇന്ത്യ]]’ എന്ന മാസികയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായപ്പോൾ രണ്ടു വർഷം കഴിഞ്ഞ് വിട്ടയച്ചു.
 
തുടർന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം സഞ്ചരിച്ചു. അയിത്തത്തിനെതിരെ പല യോഗങ്ങളിലും പ്രസംഗിച്ചു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും യങ് ഇന്ത്യ പോലുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ മേലുള്ള നിരോധനങ്ങൾ പിൻ‍വലിക്കുകയും ചെയ്തില്ലെങ്കിൽ നിയമലംഘന പരിപാടികളിൽ നികുതിനിഷേധം കൂടി ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വൈസ്രോയി [[റീഡിങ്ങ് പ്രഭു|റീഡിങ്ങ് പ്രഭുവിന്]] അന്ത്യശാസനം നൽകി. ഗാന്ധിജിയുടെ മേൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിന്റെ]] അദ്ധ്യക്ഷസ്ഥാനം ഏൽക്കാനായി സമ്മർദ്ദം ഏറി വന്നു. നൂൽനൂല്പ് ഒരു ആദ്ധ്യാത്മിക യാനമായി കണക്കാക്കി ഒരോ പ്രവർത്തകനും ഖദർ ധരിക്കണമെന്ന വ്യവസ്ഥയിൽ അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ തയ്യാറായി.
വരി 88:
ഒരൊറ്റ ഇന്ത്യാക്കാരൻ പോലും ഇല്ലാത്ത [[സൈമൺ കമ്മീഷൻ]] നിർദ്ദേശങ്ങളെ ബഹിഷ്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തതനുസരിച്ച് നാടെങ്ങും പ്രക്ഷോഭം ഉയർന്നു. [[ലാലാ ലജ്പത്റായ്]] ഉൾപ്പെടെ പല പ്രമുഖരേയും ബ്രിട്ടീഷ് പട്ടാളം വകവരുത്തി. ഇതിനിടയിൽ ഭൂനികുതിയിലെ വർദ്ധനവിൽ പ്രതിഷേധിച്ച് ഗാന്ധി [[ബർദോളി|ബർദോളിയിൽ]] സത്യാഗ്രഹ സമരം ആരംഭിച്ചു. നാടൊട്ടുക്ക് [[ജൂൺ 12]] [[ബർദോളി]] ദിനം ആചരിച്ചു.
 
സബർമതി ആശ്രമത്തിൽ [[1930]] [[ഫെബ്രുവരി 14]] മുതൽ 16 വരെ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി സിവിൽ നിയമ ലംഘന സമരം ആരംഭിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ നേതൃത്വം ഗാന്ധിയെയാണ് ഏല്പിച്ചത്. ഉപ്പ്‌ ഉൽപ്പാദനത്തിൽ ബ്രിട്ടീഷ്‌ ഭരണകൂടം ചുമത്തിയ കരത്തിനോട് പ്രതിഷേധിക്കാൻ [[1930]]-ൽ അദ്ദേഹം ആയിരക്കണക്കിനാളുകൾ പങ്കെടുത്ത [[ഉപ്പ്‌ സത്യാഗ്രഹംഉപ്പുസത്യാഗ്രഹം]] സംഘടിപ്പിച്ചു.
78 അനുയായികൾക്കൊപ്പം [[മാർച്ച് 12]]-ന് ഗാന്ധിജി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് കാൽനടയായി യാത്ര തിരിച്ചു. യാത്രക്കിടയിൽ ജനങ്ങൾ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് [[ഏപ്രിൽ 5]] [[ദണ്ഡി]] എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. ഇന്ത്യയിൽ എങ്ങും നിയമലംഘന സമരങ്ങൾ അര‍ങ്ങേറി. പലയിടങ്ങളിലും ലാത്തിച്ചാർജ്ജും വെടിവയ്പ്പുമുണ്ടായി. ലോകം മുഴുവനും ഉറ്റു നോക്കുന്ന ഒരു സംഭവമായി അത്. ജാഥയെത്തുടർന്ന് ദണ്ഡി കടപ്പുറത്ത് അദ്ദേഹം സത്യാഗ്രഹം ഇരുന്നു. [[മേയ് 4]]-ന് ഗാന്ധിയെ സത്യാഗ്രഹ ക്യാമ്പിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. [[ജൂലൈ 6]]-ന് [[ഗാന്ധി ദിനം]] കൊണ്ടാടി. മുംബൈയിലും ഷോലാപൂരും തൊഴിലാളികൾ പണിമുടക്കി. [[1931]] [[ജനുവരി 25]] അദ്ദേഹത്തെ മോചിതനാക്കി.
[[പ്രമാണം:Gandhi London rain.jpg|thumb|right|200px| ഗാന്ധിജി ലണ്ടനിൽ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരു പ്രഭാതത്തിൽ നടക്കുന്നു. അദ്ദേഹത്തിന്റെ വേഷവും നടത്തത്തിന്റെ വേഗതയും എങ്ങും ചർച്ച ചെയ്യപ്പെട്ടിരുന്നു]]
വരി 96:
മക്ഡോണൾഡിന്റെ ‘വർഗീയ വിധിക്കെതിരെ [[1932]] [[സെപ്റ്റംബർ 21]] ഗാന്ധി [[യെർവാദാ]] ജയിലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. അധഃസ്ഥിത ഹിന്ദു സമുദായങ്ങൾക്ക് വേണ്ടി പ്രത്യേക നിയോജകമണ്ഡലം എന്ന ആ വിധി ഇന്ത്യയിൽ ചേരിതിരിവ് ഉണ്ടാക്കുന്നതാണ് എന്നു കരുതിയ ഗാന്ധി, അതിനു പകരം പൊതു മണ്ഡലങ്ങളിൽ താഴ്ന്ന ജാതിക്കാർക്കായി സം‌വരണം ഏർപ്പെടുത്തുകയാണ് വേണ്ടത് എന്ന് വാദിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ നിലപട് അംഗീകാരിക്കപ്പെട്ടു. [[1932]] [[സെപ്റ്റംബർ 24]]-ന് [[പൂനെ കരാർ]] എന്ന ഒത്തുതീർപ്പു വ്യവസ്ഥയുണ്ടാക്കി.
 
എന്നാൽ അദ്ദേഹം അപ്പോഴും ജയിൽമോചിതനായിരുന്നില്ല.[[1933]] [[മേയ് 8]]-ന് രണ്ടാം നിയമലംഘന സമരം താൽകാലികമായി നിർത്തിവച്ചു. ഹരിജൻ പ്രശ്നത്തിൻ പരിഹാരം കാണാൻ ഉപവാസസമരം ആരംഭിച്ചു. എന്നാൽ അന്ന് രാത്രി 9 മണിക്ക് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിതനാക്കി. എന്നാൽ ജയിലിനുപുറത്തും നിരാഹാരം തുടർന്ന ഗാന്ധി [[മേയ് 29]]-ന് പൂനെയിൽ[[പൂണെ|പൂണെയിൽ]] വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടർന്ന് അദ്ദേഹം വ്യക്തിഗത സിവിൽ നിയമലംഘനങ്ങൾ ആരംഭിക്കുകയും വീണ്ടും ജയിലിലടക്കപ്പെടുകയും ([[ജൂലൈ 31]]) ചെയ്തു. ആദ്യം സബർമതി ജയിലിലും പിന്നീട് യെർവാദാ ജയിലിലുമയിരുന്നു. [[ഓഗസ്റ്റ് 4]]-ന് മോചിതനായെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വർഷത്തേക്ക് ജയിലിലടക്കപ്പെട്ടപ്പോൾ, ഹരിജനക്ഷേമപ്രവർത്തനങ്ങൾക്ക് അനുവാദം തരാത്തതിൽ പ്രതിഷേധിച്ച് [[ഓഗസ്റ്റ് 16]] ജയിലിൽ നിരാഹരം ആരംഭിച്ചു . ആരോഗ്യനില വഷളായതിനാൽ [[ഓഗസ്റ്റ് 25]]-ന് വ്യവസ്ഥകൾ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഹരിജനക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി.
 
ഹരിജന ക്ഷേമഫണ്ട് പിരിക്കുവാനുള്ള യാത്രക്കിടയിൽ അദ്ദേഹം നാലാം വട്ടം [[1934]] [[ജനുവരി 10]]-ന് [[കേരളം|കേരളത്തിൽ]] എത്തി. [[തലശ്ശേരി]], [[വടകര]], [[ചാലക്കുടി]], [[തിരുവനന്തപുരം]], [[കന്യാകുമാരി]] എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദർശനത്തിനിടയിലാണ് വടകരയിൽ വച്ച് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവന നൽകിയത്.
 
കോൺഗ്രസ് ഇതിനിടക്ക് കടുത്ത തീവ്രവാദികളായ പ്രവർത്തകരുടെ കയ്യിൽ പെട്ടിരുന്നു. സ്വയംഭരണത്തിൽകുറഞ്ഞ ഒന്നു കൊണ്ടും തൃപ്തിപ്പെടില്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാൽ ഗാന്ധി ഇതിനോട് യോജിച്ചില്ല. പൂർണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോൺഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാർഗങ്ങൾ‘ എന്ന് തിരുത്തി കോൺഗ്രസ് പ്രവർത്തക സമിതി യോഗം [[1934]] [[സെപ്റ്റംബർ 1]]-ന് പ്രമേയം അംഗീകരിച്ചതിനെത്തുടർന്ന് [[ഒക്ടോബർ 29]]-ന് കോൺഗ്രസ് പാർട്ടി വിട്ടതായി ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടി വിട്ടുവെങ്കിലും അദ്ദേഹത്തിന്റെ പങ്ക് സംഘടനാ നയരുപീകരണത്തിന് നിർണ്ണായകമായിരുന്നു.
 
വാർധായിലെ [[സേവാഗ്രാം]] ആശ്രമത്തിലേയ്ക്ക് [[1936]] [[ഏപ്രിൽ 20]]-ന് അദ്ദേഹം താമസം മാറ്റി. ഗ്രമീണ ജീവിത വികാസത്തിനാവശ്യമായ പദ്ധതികൾക്ക് സേവാഗ്രാം വഴികാട്ടിയായിത്തീർന്നു.
വരി 112:
[[പ്രമാണം:QUITIN2.JPG|thumb|200px|right| ബാംഗളൂർ നടന്ന [[ക്വിറ്റ് ഇന്ത്യ]] ജാഥ]]
{{Main|ക്വിറ്റ് ഇന്ത്യാ സമരം}}
ഇടക്കാല സർക്കാർ അനുവദിക്കുന്നില്ല എങ്കിൽ സിവിൽ നിയമ ലംഘനം ആരംഭിക്കാൻ [[1940]] [[മാർച്ച് 18]]ന് [[ബിഹാർ|ബിഹാറിലെ]] രാംഗഢിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിജിയെ ഏൽ‍പ്പിക്കുകയും ചെയ്തു. ഇതിനിടെ കോൺഗ്രസ് നിർബ്ബന്ധപൂർ‌വം ഗാന്ധിജിയെ തിരികെ കൊണ്ടു വന്നിരുന്നു. ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കാളിയാക്കിയതിൽ പ്രതീകാത്മകമായി പ്രതിഷേധിക്കാൻ അദ്ദേഹം വ്യക്തിഗതമായി തീരുമാനിച്ചു. [[1942]] മാർച്ചിൽ സർ [[സ്റ്റാഫോഡ് ക്രിപ്സ്]] ഇന്ത്യയിലെത്തുകയും ഗാന്ധിജിയുമായി ചർച്ച നടത്തുകയും ചെയ്തു.<ref> [http://www.indhistory.com/1942-revolutions.html ക്രിപ്സ് മിഷനെപറ്റി ശേഖരിച്ച തിയ്യതി 2007 മാർച്ച് 15 </ref> അതേ തുടർന്ന് ഇന്ത്യക്ക് [[ഡൊമീനിയൻ പദവി]] വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ പൂർണ്ണ സ്വരാജായിരുന്നു മിക്കവർക്കും വേണ്ടിയിരുന്നത്. അതിൽ കുറഞ്ഞതോന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല. ഗാന്ധിജി ഏപ്രിലിൽ സർക്കാരിന് സമർപ്പിച്ച പ്രമേയം [[1942]] [[ഓഗസ്റ്റ് 8]] ന് അഖിലേന്ത്യാ കോൺഗ്രസ് സമിതി നിരാകരിക്കുകയും [[ജവഹർലാൽ നെഹ്രു]] തയ്യാറാക്കിയ കരട് അനുസരിച്ച് , ’ഓഗസ്റ്റ് പ്രമേയം’ എന്ന പേരിൽ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. <ref> [http://www.ibiblio.org/pha/policy/1942/420427a.html ന്യൂ യോർക്ക് ടഒംസിൽ [[ഓഗസ്റ്റ് 5]]-ന് വന്ന വാർത്ത പ്രമേയത്തെ പറ്റി, ശേഖരിച്ച തിയ്യതി 2007 മാർച്ച് 15] </ref> സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് <ref> [http://www.famousquotes.me.uk/speeches/Mahatma_Gandhi/index.htm ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗം ക്വിറ്റ് ഇന്ത്യാ സമരം. ശേഖരിച്ച തിയ്യതി 2007 മാർച്ച് 15] </ref> ’ഡു ഓർ ഡൈ’- നമ്മൾ ഒരു സാമ്രാജ്യത്തെ എതിർക്കുകയാണ്.. ഒന്നുകിൽ പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നത്. ഗാന്ധിജിയുടെ ഈ ആശയം മറ്റുള്ളവർ സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാർ എതിർത്തു. {{Ref|quit}} തീരുമാനം അനുസരിച്ച് പ്രക്ഷോഭം ആരംഭിച്ചതിനെതുടർന്ന് പലയിടങ്ങളിലും ജനങ്ങളും പോലീസും ഏറ്റുമുട്ടി. [[ഓഗസ്റ്റ് 9]]-ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ പാർപ്പിച്ചു. കോൺഗ്രസ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു. ഓരാഴ്ചക്കകം പ്രമുഖ നേതാക്കൾ എല്ലാം അറസ്റ്റിലായി. പതിനായിരങ്ങൾ തടവിലായി, നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു.
[[പ്രമാണം:Quit India Movement.ogg|left|250px|thumb|ക്വിറ്റ് ഇന്ത്യാ സമരം]]
 
തടവുകാരെ മോചിപ്പിക്കുകയും മർദ്ദനനയം അവസാനിപ്പിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ഗാന്ധിജി തടവിൽ നിരാഹാരം അരംഭിച്ചു. [[ഫെബ്രുവരി 10]]-ന് ആരംഭിച്ച ഉപവാസം [[മാർച്ച് 3]] വരെ നീണ്ടിട്ടും സർക്കാർ അനങ്ങിയില്ല. ഗാന്ധിജിയോടൊപ്പം തടവിലായിരുന്ന [[കസ്തൂർബാ]] അവിടെ വച്ച് [[1944]] [[ഫെബ്രുവരി 22]]-ന് അന്തരിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് [[മേയ് 6]]-ന് മാത്രമാണ് ഗാന്ധിജിയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ ജയിൽവാസമായിരുന്നു അത്. ഇന്ത്യൻ തടവിൽ 2089 ദിവസവും (അഞ്ചു വർഷത്തിനു മേൽ) ദക്ഷിണാഫ്രിക്കയിൽ 249 ദിവസവും ഗാന്ധിജി കഴിഞ്ഞിട്ടുണ്ട്.
 
ഇന്ത്യയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിൻ അന്നത്തെ വൈസ്രോയി [[വേവൽ പ്രഭു]] ബ്രിട്ടിഷ് സർക്കാരിന്റെ അനുമതിയോടെ പ്രഖ്യാപിച്ച പദ്ധതിയെത്തുടർന്ന് തടവിൽ കഴിഞ്ഞിരുന്നവരെ [[1945]]-ൽ മോചിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഏതാണ്ട് സുതാര്യമായിത്തുടങ്ങിയിരുന്നു. എന്നാൽ [[മുഹമ്മദ് അലി ജിന്ന|മുഹമ്മദ് അലി ജിന്നയുടെ]] നേതൃത്വത്തിൽ ഒരു വിഭാഗം മുസ്ലിങ്ങൾ‍ക്കായി പാകിസ്താൻ എന്ന പേരിൽ പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു{{തെളിവ്}}. ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തിൽ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധിജി ഭാരതത്തിന്റെ വിഭജനത്തെ എതിർത്തു. പുതിയപദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ വൈസ്രോയി [[സിം‍ല|സിം‍ലയിൽ]] സർവ്വ കക്ഷിയോഗം വിളിച്ചു കൂട്ടിയപ്പോൾ നിരീക്ഷകനായി ഗാന്ധിജിയും പങ്കെടുത്തു. വിഭജനവാദത്തിൽ ഉറച്ച ജിന്നയുടെ നിലപാടു കാരണം ചർച്ച പരാജയപ്പെട്ടതായി വൈസ്രോയി പ്രഖ്യാപിച്ചു. ഇടക്കാല സർക്കാർ രൂപവത്കരണത്തിൽ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിച്ചു. അവർ [[1946]] [[ഓഗസ്റ്റ് 16]]-ന് പ്രത്യക്ഷമായ സമരപരിപാടികൾ ആരംഭിച്ചു. [[കൊൽക്കത്ത|കൊൽക്കത്തയിൽ]] സമരത്തിനിടെ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു. 15,000-ത്തോളം പേർക്ക് പരിക്കേറ്റു. ജിന്ന പിന്നീട് താൽക്കാലിക സർക്കാരിലേയ്ക്ക് നാലു പേരെ നാമനിർദ്ദേശം ചെയ്തു.
വരി 123:
=== കേരളത്തിൽ ===
 
നിസ്സഹകരണ പ്രസ്ഥാനം [[ഖിലാഫത്ത്]] സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവൻ സഞ്ചരിക്കുന്നതിനിടക്കാണ് ഗാന്ധി ആദ്യം കേരളം സന്ദർശിച്ചത്. [[1920]] [[ഓഗസ്റ്റ് 18]] ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തിൽ പ്രസംഗിച്ചു. അടുത്ത സന്ദർശനം [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്]] ആയിരുന്നു. [[1924]] [[മാർച്ച് 30]]-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിർദ്ദേശപ്രകാരം തൽകാലത്തേക്ക് നീർത്തി വച്ചു. അദ്ദേഹം സവർണ്ണ ഹിന്ദുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടർന്ന് ഏപ്രിൽ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം നടത്തിയ അവർണ്ണ ജാഥ [[നവംബർ 13]]-ന് [[തിരുവനന്തപുരം]] നഗരത്തെ പിടിച്ചു കുലുക്കി. {{Ref|vaikom}}
 
തുടർന്ന് [[1925]] [[മാർച്ച് 8]]-ന് ഗാന്ധി വീണ്ടും കേരളത്തിൽ എത്തി<ref>http://en.wikisource.org/wiki/Chronology_of_Mahatma_Gandhi%27s_life/India_1925</ref>. അദ്ദേഹം [[എറണാകുളം]] വഴി [[മാർച്ച് 10]]-ന് [[വൈക്കം|വൈക്കത്ത്]] എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയിൽ പങ്കെടുത്തു. പിന്നീട് തിരുവിതാംകൂർ പോലീസ് കമ്മീഷണർ പീറ്റുമായി ചർച്ച നടത്തി. 13ന് വർക്കല കൊട്ടാരത്തിൽ എത്തി തിരുവിതാംകൂർ റീജൻറ് റാണീ സേതുലക്ഷ്മി ബായിയുമായും ദിവാനുമായും ചർച്ച നടത്തി. ഇതിന്റെ ഫലമായി [[വൈക്കം സത്യാഗ്രഹം|സത്യാഗ്രഹ]] സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു. നവംബർ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകൾ പൊതുജനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ|ചിത്തിര തിരുനാൾ]], കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് [[മാർച്ച് 19]]-ന് പാലക്കാടു വഴി മടങ്ങി. ഈ വരവിൽ അദ്ദേഹം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചു. [[ചാലക്കുടി]], [[കൊച്ചി]], [[വർക്കല]] എന്നിവിടങ്ങളിൽ അദ്ദേഹം യോഗം നടത്തി. മാർച്ച് 12ന്‌ [[ശ്രീ നാരായണഗുരു]], [[കെ. കേളപ്പൻ]] എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദർശിച്ചു. ശ്രീ നാരായണഗുരുവിനെ സന്ദർശിച്ച ശേഷം ആണ് അദ്ദേഹം അവർണ്ണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കൻ തീരുമാനിച്ചത്. ദളിതന്മാരെ ഹരിജനങ്ങൾ എന്നാണ് അദ്ദേഹം സംബോധന ചെയ്തിരുന്നത്.
വരി 138:
 
[[പ്രമാണം:Nathuram.jpg|thumb|right|200px|ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. ''നിൽകുന്നവർ'': [[ശങ്കർ കിസ്തയ്യ]], [[ഗോപാൽ ഗോഡ്സെ]], [[മദൻലാർ പാഹ്വ]], [[ദിഗംബർ രാമചന്ദ്ര ബാദ്ഗെ]]. ''ഇരിക്കുന്നവർ'': [[നാരായൺ ആപ്തെ]], [[വിനായക് സവർക്കർ]], [[നഥൂറാം വിനായക് ഗോഡ്‌സെ|'''നാഥുറാം ഗോഡ്സെ'''(കൊലയാളി)]], [[വിഷ്ണു കാർക്കാറേ]] ]]
ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന [[ഇന്ത്യാവിഭജനം]] അതിന്റെ പ്രധാന കാണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 [[ഓഗസ്റ്റ്‌ 15]]-ന്‌ [[ഇന്ത്യ]] സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. [[സെപ്റ്റംബർ 4]] ന് [[ഡൽഹി|ഡൽഹിയിലും]] വർഗീയലഹള ആരംഭിച്ചു. [[1948]] ജനുവരിയിലും ഇതേ പോലെ [[ലഹള]] ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ [[ജനുവരി 13]] ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. [[1948]] [[ജനുവരി 30]]-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ [[നാഥുറാം ഗോഡ്‌സേ]] എന്ന [[ഹിന്ദു]] മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. [[ജനുവരി 31]]ന് ഗാന്ധിയുടെ ഭൗതിക ശരീരം [[രാജ്ഘട്ട്|രാജ്ഘട്ടിൽ]] സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു<ref> http://www.samsloan.com/mohandas.htm </ref>. [[1949]] [[നവംബർ 15]]-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.
 
രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽ‌പ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
വരി 165:
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാൽ ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മനസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.
 
ഇന്ത്യൻ മതചിന്തയിലും [[ക്രിസ്തുമതം|ക്രിസ്തീയ]], [[ജൈനമതം|ജൈന]], [[ഇസ്‌ലാം|ഇസ്ലാമിക]], [[യഹൂദമതം|യഹുദ]], [[ബുദ്ധമതം|ബുദ്ധ]] മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ്‌ അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ്‌ ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതിൽ ആദ്യമായി പ്രയോഗിച്ചത്‌ അദ്ദേഹമാണ്‌.
 
തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കിലും പുറകിലേക്ക്‌ പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തിൽപ്പോലും ഫലവത്താണ്‌ എന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട്‌, ഗാന്ധി അഹിംസയിലധിഷ്ഠിതമായ ഒരു സർക്കാരെന്നല്ല പട്ടാളവും പൊലീസും പോലും ഫലവത്താവും എന്ന് ഉറച്ച്‌ വിശ്വസിച്ചിരുന്നു. <ref>
വരി 181:
 
ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നാട്ടിലെ തൊഴിലാളികൾ തൊഴിൽ‌രഹിതരായിരിക്കെ ഇൻഡ്യാക്കാർഇന്ത്യക്കാർ, ബ്രിട്ടീഷ് താൽ‌പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിനായിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തികമായ പ്രഹരമേല്പ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഭലിപ്പിക്കാൻ, "കറങ്ങുന്ന ചർക്ക" ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.
 
=== സർവ്വോദയം ===
വരി 191:
=== ആരോഗ്യം ===
 
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം ഗാന്ധി മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാർത്ഥങ്ങൾ, [[ലൈംഗികത]], [[പുകയില]], [[ചായ]], [[കാപ്പി]] എന്നിവയുടെ ഉപയോഗങ്ങളിലും അദ്ദേഹത്തിന്‌ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. [[1906]]-ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ക്രമേണ കൂടുതൽ വലിയ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് [[1942]] മുതൽ 44 വരെ പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതി.
 
=== മതവിശ്വാസം ===
വരി 199:
: "എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
 
ഗാന്ധി ഗുജറാത്തിയിൽ ഭഗവദ് ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ[[1946]]ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു.
 
എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിലെ കാപട്യത്തേയും അസ്സാന്മാർഗിത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹപരിഷ്കർത്താവായിരുന്നു ഗാന്ധി.
വരി 219:
==== വിമര്ശനം ====
 
മനുഷ്യരാശിയുടെ, പ്രത്യേകിച്ച് ഭാരതത്തിന്റെ ദുരിതങ്ങൾക്ക് കാരണം തേടിപ്പോയ അദ്ദേഹത്തിന്റെ നിഗമനങ്ങൾ പലർക്കും സമ്മതമാവില്ല. [[1908]]-ൽ ലണ്ടണിൽ[[ലണ്ടൻ|ലണ്ടനിൽ]] നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു കപ്പൽ യാത്രക്കിടെ എഴുതിയ '''ഹിന്ദ് സ്വരാജ്''' എന്ന ഗ്രന്ഥം ഗാന്ധിയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക നിലപാടുകളുടെ വിലപ്പെട്ട ഒരു രൂപരേഖയാണ്. [[1912]]-ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച അവസരത്തിൽ അത് വായിക്കാനിടയായ ഗോപാലകൃഷ്ണ ഗോഖലെ ആ കൃതി തീരെ അസംസ്കൃതമാണെന്നും(crude) ഇൻഡ്യയിൽ മടങ്ങിപ്പോയാൽ ഒരു വർഷത്തിനകം ഗാന്ധി തന്നെ അത് നശിപ്പിച്ചുകളയുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ എഴുതി വളരെ വർഷങ്ങൾക്കു ശേഷം അത് പുനപ്രസിദ്ധീകരിച്ചപ്പോഴും, തനിക്ക് അതിൽ ഒന്നും മറ്റാനില്ല എന്ന് ഗാന്ധി പറഞ്ഞതായി അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവദേശായി പറയുന്നുണ്ട്.<ref>M. K. Gandhi, Hind Swaraj or Indian Home Rule Preface by Mahadev Desai - Navajivan Publishing House Ahmedabad-14 </ref> ആ കൃതിയിൽ ആധുനിക സംസ്കാരത്തിന്റെ മിക്കവാറും അംശങ്ങളെ ഗാന്ധി അപലപിച്ച് തള്ളിക്കളയുന്നു. ആധുനിക വൈദ്യശാസ്ത്രം, റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത്. റെയിൽ ഗതാഗതത്തെക്കുറിച്ച് ഗാന്ധിക്ക് പറയാനുണ്ടായിരുന്നത് ഇതാണ്:-
 
{{Quotation|റെയിൽ‌പ്പാതകളും, വക്കീലന്മാരും, ഡോക്ടർമാരും ചേർന്ന് രാജ്യത്തെ എന്തെന്നില്ലാതെ പാപ്പരാക്കിയെന്ന് തിരിച്ചറിയാൻ വൈകിയാൽ നാം നശിക്കും. റെയിൽ‌പ്പാതകളുടെ സഹായമില്ലാതെ ബ്രിട്ടീഷുകാർക്ക് ഭരതത്തിന്റെമേൽ പിടിമുറുക്കാൻ കഴിയുമായിരുന്നില്ല. റെയിൽ‌വേ ബ്യൂബോണിക്ക് പ്ലേഗ് പരത്തുകയും ചെയ്തു. തീവണ്ടികൽ വരുന്നതിന് മുൻപ്, ജനങ്ങൾ അണുക്കളുമായി ദീർഘദൂരം യാത്രചെയ്തിരുന്നില്ല. പ്ലേഗ്-അണുക്കളുടെ സം‌വാഹകരാണ് റെയിൽ‌വേകൾ. നേരത്തേ ജനക്കൂട്ടങ്ങൾക്കിടയിൽ സ്വാഭാവികമായ വേർതിരിവ് (Natural Separation) ഉണ്ടായിരുന്നു. റെയിൽ‌വേകൾ ചർക്കുഗതാഗതത്തിനുള്ള സൗകര്യം വർദ്ധിപ്പിച്ചതിനാൽ ആളുകൾ ധാന്യം ഏറ്റവും വിലകിട്ടുന്ന കമ്പോളങ്ങളിൽ വിറ്റഴിച്ച് പണ്ടത്തേതിനേക്കാൾ കുറഞ്ഞ ഇടവേളകളിൽ ഭക്‌ഷ്യക്ഷാമവും ഉണ്ടാക്കുന്നു. റെയിൽ‌പ്പാതകൾ മനുഷ്യന്റെ ദുഷ്ടത വർദ്ധിപ്പിച്ചു. ദുഷ്ടന്മാർക്ക് അവരുടെ ദുഷ്ടലാക്കുകൾ ഇപ്പോൾ പെട്ടെന്ന് നടപ്പാക്കാമെന്നായിരിക്കുന്നു. ഭാരതത്തിലെ തീർഥസ്ഥലങ്ങൾ ഇപ്പോൾ അവിശുദ്ധങ്ങളായിരിക്കുന്നു. നേരത്തേ അത്തരം സ്ഥലങ്ങളിൽ പോവുക വലിയ ബുദ്ധിമുട്ടായിരുന്നതുകൊണ്ട്, ശരിയായ ഭക്തന്മാർ മാത്രമേ അതിന് തുനിഞ്ഞിരുന്നുള്ളു. ഇപ്പോൾ തെമ്മാടികൾ തങ്ങളുടെ തെമ്മാടിത്തരം പ്രയോഗിക്കാനായി(rogues...to practice their roguery) തീർഥസ്ഥലങ്ങൾ സന്ദര്ശിക്കുന്നു. <ref>M. K. Gandhi, Hind Swaraj or Indian Home Rule - Chapter-IX - Navajivan Publishing House Ahmedabad-14 </ref>}}
വരി 231:
=== പാപവും ഭൂകമ്പവും ===
 
ഏതുകാര്യത്തിലും പിന്തുടരുന്ന നിലപാടിൽ മതത്തിന് അദ്ദേഹം കൊടുത്ത ഊന്നൽ എല്ലാവർക്കും രുചിച്ചില്ല. ചിലപ്പോഴെങ്കിലും അത് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നിടത്തോളം എത്തി. ഒരുതരത്തിലും മതവിരുദ്ധനല്ലാതിരുന്ന കവി രവീന്ദ്ര നാഥടാഗോർ പോലും ഇക്കാര്യത്തിൽ ഗാന്ധിയുടെ വിമർശകനായിരുന്നു. ഗാന്ധിയും ടാഗോറും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നുവെങ്കിലും പലതവണ വളരെ നീണ്ട സം‌വാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. അന്നത്തെ ഏറ്റവും പ്രശസ്തരായ ഈ രണ്ട് ഇന്ത്യക്കാരുടെ തത്ത്വചിന്താപരമായ വ്യത്യാസങ്ങളെ വെളിവാക്കുന്നതായിരുന്നു ഈ സംവാദങ്ങൾ. [[1934]] [[ജനുവരി 15]]-ന് ബീഹാറിനെ ബാധിച്ച ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി. ബീഹാറിലെ ഉയർന്ന ജാതിക്കാർ താഴ്ന്നജാതിക്കാരെ അവരുടെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയെന്ന പാപം ചെയ്തതുമൂലമാണ് ഭൂകമ്പം ഉണ്ടായതെന്ന് ഗാന്ധി വാദിച്ചു. എന്നാൽ ടാഗോർ ഗാന്ധിയുടെ വാദത്തെ രൂക്ഷമായി എതിർത്തു. തൊട്ടുകൂടായ്മ എത്ര തെറ്റായ ആചാരമാണെങ്കിലും, ഭൂകമ്പത്തിന് കാരണം ധാർമ്മികമല്ല പ്രകൃതിശക്തികളാണ് എന്നായിരുന്നു ടാഗോറിന്റെ വാദം.
 
=== വർണ്ണാശ്രമത്തോടുള്ള നിലപാട് ===
"https://ml.wikipedia.org/wiki/മഹാത്മാ_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്