"കോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
1665-ൽ [[റോബർട്ട് ഹുക്ക്]] ആണ്‌ കോശത്തിനെ കണ്ടെത്തിയത്. എല്ലാജീവജാലങ്ങളും ഒന്നോ അത്ലധികമോ കോശങ്ങളാൽ രൂപപ്പെട്ടിരിയ്ക്കുന്നു, എല്ലാ കോശങ്ങളും മുൻപ് നിലനിന്നിരുന്ന കോശങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്, ജീവൻ നില നിർത്താനായുള്ള സുപ്രധാന ധർമ്മങ്ങൾ നടക്കുന്നത് കോശങ്ങളിൽ വച്ചാണ്, കോശധർമ്മങ്ങളെ നിയന്ത്രിയ്ക്കുവാനും അടുത്ത തലമുറയിലേയ്ക്ക് പകരാനുമുള്ള പാരമ്പര്യവിവരങ്ങൾ കോശങ്ങളിലാണ് അടങ്ങിയിരിക്കുന്നത് എന്നീ കാര്യങ്ങൾ പറയുന്ന കോശസിദ്ധാന്തം 1839-ൽ ജേകബ് സ്ക്ലീഡനും തിയോഡാർ ഷ്വാനും ചേർന്ന് രൂപപ്പെടുത്തി.
 
ശരീരത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന കോശങ്ങളുടെ സമൂഹം കലകൾ എന്നറിയപ്പെടുന്നു.[[രക്തം]], [[അസ്ഥികല]],[[പേശീകല]], [[ആവരണകല]], [[യോജകകല]], [[നാഡീകല]] തുടങ്ങിയവ ഉദാഹരണങ്ങൾ. [[ഒട്ടകപ്പക്ഷി|ഒട്ടകപ്പക്ഷിയുടെ]] മുട്ടയാണ് അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിപ്പമേറിയത്വലിപ്പമേറിയ കോശം. അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും ചെറിയ കോശങ്ങൾ ''പ്ലൂരോ ന്യുമോനിയ'' പോലുള്ള ജീവികളുടെതാണ് (Pleuro Pneumonia like Organism-PPLO).
 
കോശത്തിന്റെ ആംഗലേയപദമായ സെൽ, ചെറിയ മുറി എന്ന് അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നും വന്നതാണ്. 1665-ൽ റോബർട്ട് ഹുക്ക് കോർക്ക് കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ വീക്ഷിച്ചപ്പോൾ സന്യാസിമാർ താമസിയ്ക്കുന്ന ചെറിയ മുറികൾ പോലെ തോന്നിയതിനാലാണ് ഏറ്റവും ചെറിയ ജീവനുള്ള ജൈവഘടനയ്ക്ക് ആ പേര് നൽകിയത്.
"https://ml.wikipedia.org/wiki/കോശം" എന്ന താളിൽനിന്ന് ശേഖരിച്ചത്