"മണർകാട് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 15:
 
==കരോട്ടെ പള്ളി==
മലങ്കര സഭയിൽ നവീകരണാധിപത്യമേറിയപ്പോൾ പ്രധാന പള്ളിക്ക് കിഴക്ക് വശത്തുള്ള വഴിയുടെ മുകളിലായി (കരോട്ടായിട്ട്) സ്ഥാപിക്കപ്പെട്ട ചെറിയ പള്ളിയാണ് കരോട്ടെ പള്ളി എന്നറിയപ്പെടുന്നത്. [[ഗീവർഗീസ് സഹദസഹദാ|വി.ഗീവർഗീസ് സഹദായുടെ]] നാമധേയത്തിലുള്ള ഈ പള്ളി കൊല്ലവർഷം 1056-ന് ശേഷം പണിയപ്പെട്ടതായി കരുതപ്പെടുന്നു. 1993-ൽ ഈ പള്ളി പുനരുദ്ധരിച്ചു. വെള്ളി, ശനി ദിവസങ്ങളിലൊഴികെ ഇവിടെ കുർബ്ബാന നടത്തപ്പെടുന്നു. ശവസംസ്കാരശുശ്രൂഷകളും ഈ പള്ളിയിലാണ് നടത്തപ്പെടുന്നത്. പള്ളി സെമിത്തേരി, കരോട്ടെപ്പള്ളിയുടെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്നു.
 
==എട്ടുനോമ്പ് ആചരണം==
[[മലങ്കര സഭ|മലങ്കര സഭയിൽ]] ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് കാലത്ത് നവീകരണ ലക്ഷ്യങ്ങളോടെ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ഠിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
===കുരിശുപള്ളിയിലേക്കുള്ള റാസ===
എട്ടുനോമ്പു പെരുന്നാളിലെ ആറാം ദിവസം പകൽ 2 മണിക്കാണ് റാസ ആരംഭിക്കുന്നത്. ആയിരക്കണക്കിന് മുത്തുക്കുടകളുടേയും പൊൻ-വെള്ളി കുരിശുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് അതിവിപുലമായ ഈ പ്രദക്ഷിണം നടത്തപ്പെടുന്നത്.
===നടതുറക്കൽ===
എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന [[ത്രോണോസ്|ത്രോണോസിനു]] മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന ഈ ചിത്രം 7 ദിവസങ്ങൾ മാത്രമാണ് ദർശിക്കാനാവുക പള്ളിയുടെ സ്ഥാപനത്തിന് കാരണമായ ദർശനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്.
 
===കുരിശുപള്ളിയിലേക്കുള്ള റാസ===
എട്ടുനോമ്പു പെരുന്നാളിലെ ആറാം ദിവസം പകൽ 2 മണിക്കാണ് റാസ ആരംഭിക്കുന്നത്. ആയിരക്കണക്കിന് മുത്തുക്കുടകളുടേയും പൊൻ-വെള്ളി കുരിശുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ് അതിവിപുലമായ ഈ പ്രദക്ഷിണം നടത്തപ്പെടുന്നത്.
===നേർച്ചകൾ===
മുഖ്യമായും അരിയും ശർക്കരും തേങ്ങയും ചേർത്തുണ്ടാക്കുന്ന പാച്ചോർ, പെരുന്നാളിന്റെ എട്ടാം നാൾ നടക്കുന്ന ഒരു നേർച്ചയാണ്. അതുപോലെ എട്ടുനോമ്പ് കാലത്ത് ഉപവാസമിരിക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും നേർച്ചകഞ്ഞി നൽകി വരുന്നു.
 
==അടിമ വയ്ക്കുക==
കുട്ടികളെ [[മറിയം|മാതാവിന്റെ]] പക്കൽ കാഴ്ച വെച്ച് വിശുദ്ധയുടെ കരുതലിനു സമർപ്പിക്കുന്ന നേർച്ചയെ അടിമ വയ്ക്കുക എന്ന് അറിയപ്പെടുന്നു. യേശുവിനെ മാതാപിതാക്കൾ ദൈവാലയത്തിൽ കാഴ്ച വച്ചതിന്റെ അനുസ്മരണമായി ഇതു കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/മണർകാട്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്