"ജോർജ്ജ് ബെർക്ക്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
അടുത്തതായി അദ്ദേഹം പ്രസിദ്ധീകരിച്ചത് "മനുഷ്യജ്ഞാനത്തിന്റെ തത്ത്വങ്ങളെ സംബന്ധിച്ച നിബന്ധം" ആയിരുന്നു. 1710-ൽ വെളിച്ചം കണ്ട ആ കൃതിയുടെ തണുപ്പൻ സ്വീകരണത്തെ തുടർന്ന് അതു തന്നെ അദ്ദേഹം 1713-ൽ "ഹൈലാസും ഫിലോണസും തമ്മിലുള്ള മൂന്നു സംവാദങ്ങൾ" എന്ന പേരിൽ സംഭാഷണരൂപത്തിൽ പ്രസിദ്ധീകരിച്ചു. ഇന്ദ്രിയങ്ങൾ വഴി നാം ഗ്രഹിക്കുന്ന ലോകത്തിന് നമ്മുടെ സംവേദനത്തിനു പുറത്ത് നിലനില്പില്ല എന്ന തന്റെ പേരുകേട്ട സിദ്ധാന്തം ബെർക്ക്‌ലി അവതരിപ്പിച്ചത് ഈ കൃതികളിലാണ്. ആദ്യഗ്രന്ഥം ഈ സിദ്ധാന്തത്തിന്റെ അവതരണവും രണ്ടാം ഗ്രന്ഥം അതുയർത്തിയേക്കാവുന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമാണ്. അക്കാലത്ത് പ്രചരിച്ചുകൊണ്ടിരുന്ന ഭൗതികവാദത്തെ നേരിടുകയെന്ന മുഖ്യലക്ഷ്യത്തോടെയാണ് ബെർക്ക്‌ലി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. എന്നാൽ അതു പൊതുവേ സ്വീകരിക്കപ്പെട്ടത് പരിഹാസപൂർവമാണ്. ബെർക്ക്‌ലിയുടെ അസാമാന്യമായ പ്രതിഭ തിരിച്ചറിഞ്ഞ സാമുവേൽ ക്ലാർക്കിനേയും വില്യം വിസ്റ്റണേയും പോലുള്ളവർ തന്നെയും അതിൽ പരമാർത്ഥം കണ്ടില്ല.
 
താമസിയാതെ [[ഇംഗ്ലണ്ട്]] സന്ദർശിച്ച ബെർക്ക്‌ലി, [[ജോസഫ് അഡിസൻ]], അലക്സാണ്ടർ പോപ്പ്, റിച്ചാർഡ് സ്റ്റീൽ തുടങ്ങിയവരുടെ സുഹൃദ്സംഘത്തിൽ സ്വീകരിക്കപ്പെട്ടു. 1714 മുതൽ 1720 വരെയുള്ള കാലം ബെർക്ക്‌ലി ചെലവഴിച്ചത്, അക്കാദമിക വ്യാപാരങ്ങളും യൂറോപ്പിലുടനീളമുള്ള ദീർഘയാത്രകളുമായാണ്. പ്രത്യേകിച്ച് അദ്ദേഹം [[ഇറ്റലി|ഇറ്റലിയുടെ]] മുക്കും മൂലയും ചുറ്റിക്കറങ്ങി. 1721-ൽ ഐറിഷ് സഭയിൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും സമ്പാദിച്ചു. വീണ്ടും അദ്ദേഹം ഡബ്ലിൻ സർവകലാശാലയിസർവകലാശാലയിൽ അദ്ധ്യാപകനായഅദ്ധ്യാപകനായി. അദ്ദേഹം ഇത്തവഇത്തവണ പഠിപ്പിച്ചത് [[എബ്രായ ഭാഷ]] ആയിരുന്നു. 1724-ൽ അദ്ദേഹം അയർലണ്ടിലെ ഡെറി കലാശാലയുടെ അധിപനായി 1000 പൗണ്ട് ശമ്പളത്തോടെ നിയമിക്കപ്പെട്ടു.
 
[[പ്രമാണം:George Berkeley Bishop of Cloyne.jpg|thumb|left|00px|ബെർക്ക്‌ലി, മറ്റൊരു ചിത്രം']]
"https://ml.wikipedia.org/wiki/ജോർജ്ജ്_ബെർക്ക്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്