"മൗര്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: vi:Đế quốc Maurya
No edit summary
വരി 53:
 
== പൂർവ്വ പശ്ചാത്തലം ==
മൗര്യൻമാർക്കു മുൻപേ ഇന്ത്യയിൽ [[മഹാജനപദങ്ങൾ]] എന്ന പേരിൽ നഗര ഭരണസം‌വിധാനമായിരുന്നു. ഇത് [[റോമാ റിപ്പബ്ലിക്|റോമാ റിപ്പബ്ലിക്കിന്‌]] സമാനമായ തരം ഗണതന്ത്ര വ്യവസ്ഥയായിരുന്നു. നേതാവിനെ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുകയും അവർക്ക് ഇടയന്റെ പ്രതീകമായ [[ചെങ്കോൽ]], അധികാരം എന്നിവ കല്പിച്ചു നൽകുകയുമായിരുന്നു. ഇതിനെ രാജാവില്ലാത്തത് എന്നർത്ഥത്തിലുള്ള [[വൈരാജ്യം]] എന്നു വിളിച്ചിരുന്നു. ഇത് പിന്നീട് വികസിച്ച് ജനപദ രാഷ്ട്രീയം ഉരുത്തിരിഞ്ഞു. എന്നാൽ മറ്റു ചിലയിടങ്ങളിൽ‍ചിലയിടങ്ങളിൽ രാജഭരണം നിലനിന്നു. ഇക്കാലത്ത് ഇന്ത്യ ഇന്നത്തെ പാകിസ്താൻ അഫ്ഗാനിസ്ഥാന്റെ ചിലഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഭാഗമായിരുന്നു. അതിനാൽ പേർഷ്യയിൽ നിന്നും മറ്റുമുള്ള വ്യാപാരങ്ങളും സ്വാധീനവും കാര്യമായുണ്ടായിരുന്നു. ക്രി.മു. 530 നോടടുത്ത് [[സൈറസ്]] എന്ന [[അഖാമാനിയൻ]] ചക്രവർത്തി [[ഹിന്ദുക്കുഷ്]] കടന്നുവന്ന് [[കാംബോജം]], [[ഗാന്ധാരം]] (ഇന്നത്തെ [[കാണ്ഡഹാർ]]), എന്നിവിടങ്ങളിൽ നിന്ന്‌ [[കപ്പം]] വാങ്ങിപ്പോയിരുന്നതായി രേഖകൾ ഉണ്ട്. മറ്റൊരു [[പേർഷ്യ]] ൻ ചക്രവർത്തിയായ [[ദാരിയുസ്|ദാരിയുസിന്റെ]] കാലത്തുണ്ടായിരുന്നതു പോലുള്ള ശിലാലിഖിതങ്ങൾ ആണ് അശോകന്റെ കാലത്തു കാണപ്പെട്ടിട്ടുള്ളത്.
 
സിന്ധൂനദീതട പ്രദേശങ്ങൾ ഇങ്ങനെ പേർഷ്യൻ സ്വാധീനം മൂലം സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതിലെ വിവിധ ഗണരാഷ്ട്രങ്ങൾ തമ്മിലുണ്ടായ സ്പർദ്ധ വർദ്ധിച്ചു വന്നു. അധികാരത്തിനും ഐശ്വര്യത്തിനും വേണ്ടി പരസ്പരം കലഹിച്ച ഭൂവിഭാഗങ്ങളിൽ [[മഗധം]], [[കോസലം]], [[അവന്തി]], [[വത്സം]], [[കാശി]] തുടങ്ങിയ രാജ്യങ്ങൾ ആയിരുന്നു പ്രധാനം. കോസലത്തേയും [[കാശി]]യേയും മഗധ കീഴ്പ്പെടുത്തി. വത്സത്തെ [[അവന്തി]] യും വിഴുങ്ങി. പർവ്വത പ്രദേശങ്ങളിലൂടെ പേർഷ്യയിലേക്കും മധ്യേഷയയിലേയ്ക്കും നടന്നിരുന്ന വ്യാപരത്തിന്റെ ചുങ്കം പിരിക്കാനുള്ള അവകാശത്തിനും മറ്റുമായി പിന്നീട് മഗധവും അവന്തിയും പോരാട്ടങ്ങൾ ആരംഭിച്ചു. ഇതിൽ അവസാനം മഗധം വിജയിച്ചു. [[ജൈനം|ജൈന]], [[ബുദ്ധമതം|ബുദ്ധ മതങ്ങളും]] [[ഭാരതീയ ദർശനങ്ങൾ|ഭൗതിക വാദങ്ങളുമെല്ലാമായി]] ബൌദ്ധികമായി പുരോഗമനമുണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ [[അന്ത:ച്ഛിദ്രങ്ങളും]] കിടമത്സരങ്ങളും നിലനിന്ന അക്കാലത്തെ മഗധത്തെ ആത്യന്തികമായി വിജയികളാക്കിയത് [[ബിംബിസാരൻ|ബിംബിസാരനും]] മകൻ [[അജാതശത്രു|അജാതശത്രുവുമായിരുന്നു]]. എന്നാൽ അവർക്ക് പിന്നീട് വന്ന തലമുറകൾ ഒന്നും ശോഭിക്കാതെ ക്ഷത്രിയരല്ലാത്ത പല കുലങ്ങളും മഗധ ഭരിച്ചു. അക്കാലത്താണ് [[അല‍ക്സാണ്ഡർ ചക്രവർത്തി]] ഇന്ത്യയിൽ നോട്ടമിടുന്നത്. ഏതാണ്ട് ഇതേ സമയത്താണ് ചന്ദ്രഗുപതന്റേയും വരവ്. ചന്ദ്രഗുപ്തൻ മഗധയിലെ അവസാനത്തെ നന്ദന രാജാവിനെ തോല്പിച്ച് മഗധ കൈയടക്കി. <ref> എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ്ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997. </ref>
 
[[അല‍ക്സാണ്ഡർ ചക്രവർത്തി]] , ക്രി.മു. 331 -ല് അഖാമാനിയൻ സാമ്രാജ്യത്തെ തറ പറ്റിക്കുകയും അതേകൊല്ലം തന്നെ[[കാബൂൾ]] വഴി കിഴക്കോട്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിനു മുന്നിൽ അന്നത്തെ ഒട്ടുമിക്ക രാജ്യങ്ങൾക്കും പിടിച്ചു നിൽകാനായില്ല. [[വിതസ്താ]](ഇന്നത്തെ ത്സലം) നദിയുടെ കിഴക്കുള്ള [[പൗരവൻ]] എന്ന രാജാവുമാത്രമാണ് കാര്യമായ പ്രതിരോധം നൽകിയതു തന്നെ. പൗരവനെ കീഴടക്കിയ ശേഷം പിന്നീട് അലക്സാണ്ഡർക്ക് പാളയത്തിലെ പടയേയാണ് നേരിടേണ്ടി വന്നത്. മഗധ ഒരു വൻ ശക്തിയായതിനാൽ അത്തരം ഒരു സന്ദർഭത്തിൽ യുദ്ധം ജയിക്കുക അസാദ്ധ്യമെന്ന് അദ്ദേഹത്തിനും മറ്റു സേനാനായകന്മാർക്കും മനസ്സിലായി. മാത്രവുമല്ല ജീവിതത്തിൽ ആദ്യമായി ആനകളെ നേരിടേണ്ടി വന്നതും ഇന്ത്യയിൽ വച്ചായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന് മേൽ പറഞ്ഞ കാരണങ്ങൾ മൂലം തിരിച്ചു പോകേണ്ടി വന്നു. അല‍ക്സാണ്ഡറുടെ വരവോടെ ഒട്ടുമിക്ക ചെറിയ രാജ്യങ്ങളും ദാരിദ്ര്യത്തിലേയ്ക്കും ശിഥിലീകരണത്തിലേയ്ക്കും കൂപ്പുകുത്തുകയായിരുന്നു. ഈ സമയത്താണ് ചന്ദ്രഗുപ്തൻ സാമ്രാജ്യ വിസ്തൃതി ആരംഭിച്ചത്.
 
== ചന്ദ്രഗുപ്ത മൗര്യൻ ==
{{Main|ചന്ദ്രഗുപ്ത മൗര്യൻമൗര്യൻ‍}}
{{HistoryOfSouthAsia}}
[[പ്രമാണം:MauryaStatuettes.jpg|left|thumb| മൗര്യകാലത്തെ ബിംബങ്ങൾ- പരീസിലെ ഗുമേ മ്യൂസിയത്തിൽ നിന്ന്]]
"https://ml.wikipedia.org/wiki/മൗര്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്