"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
ചമ്പാരൻ യാത്ര കഴിഞ്ഞ് ധീഹനിലെത്തി പിതാവിന്റെ അനുഗ്രഹവും അനുവാദവും നേടി മഹാദേവ് ദേശായ് ഗാന്ധിജിയുടെ അടുത്ത് തിരിച്ചെത്തി ആശ്രമത്തിൽ അംഗമായി. അദ്ദേഹത്തിന്റെ മരണം വരെ തുടർന്ന ബന്ധത്തിന്റെ നാന്ദികുറിക്കലായിരുന്നു അത്. 13 നവംബർ 1917ൽ തന്റെ ജീവിതത്തെയും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും കുറിച്ച് ഡയറിക്കുറിപ്പുകൾ രചിക്കാനാരംഭിച്ച മഹാദേവ് ദേശായ് അദ്ദേഹത്തിന്റെ മരണത്തിനെ തലേനാളായ 14 ഓഗസ്റ്റ് 1942 വരെ ഈ പ്രവൃത്തി തുടർന്നു.
===ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ ===
1918ൽ മിൽ തൊഴിലാളി സമരം ആരംഭിച്ചപ്പോൾ മഹാദേവ് ദേശായ് ഗാന്ധിജിയൊടൊത്ത് അഹമ്മദാബാദിലുണ്ടായിരുന്നു. 1919ൽ നിരോധനാജ്ഞ ലംഘിച്ച് [[പഞ്ചാബ്|പഞ്ചാബിൽ]] കടന്നതിനു ആദ്യമായി ഗാന്ധിജി അറസ്റ്റിലായി. അന്ന് തന്റെ പിൻഗാമിയായി ഗാന്ധിജി തിരഞ്ഞെടുത്തത് മഹാദേവിനെയാണ്. പക്ഷേ നേതൃനിരയിലേക്കു വരാതെ ഗാന്ധിജിയെ അനുഗമിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 1920ൽ പ്രധാന നേതാക്കളായ [[ചിത്തരഞ്ജൻ ദാസ്]], [[മോത്തിലാൽ നെഹ്രു]], [[രബീന്ദ്രനാഥ ടാഗോർ]] എന്നിവരുമായി അദ്ദേഹം പരിചയപ്പെട്ടു.
 
മോത്തിലാൽ നെഹ്രുവിന്റെ പത്രമായ ''ദി ഇൻഡിപ്പെൻഡന്റ്'' നോക്കി നടത്താൻ ഗാന്ധിജി 1921ൽ മഹാദേവ് ദേശായിയെ [[അലഹബാദ്|അലഹാബാദിലേക്കയച്ചു]]. കുറച്ചു നാളുകൾക്ക് ശേഷം മോത്തിലാലും [[ജവാഹർലാൽ നെഹ്രു|ജവാഹർലാലും]] അറസ്റ്റിലായി. എന്നിട്ടും പത്രം മുന്നോട്ട് കൊണ്ടുപോകാൻ മഹാദേവിനു കഴിഞ്ഞു. അധികം വൈകാതെ അദ്ദേഹവും അറസ്റ്റിലായി. ഒരു വർഷത്തേക്ക് ജയിൽ ശിക്ഷകിട്ടിയ അദ്ദേഹം അത് നൈനി, ആഗ്ര, ലക്നൗ ജയിലുകളിൽ അനുഭവിച്ചു.
 
1923ൽ മഹാദേവ് ജയിൽ മോചിതനായി. അതേ വർഷം തന്നെ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. 1924ൽ ''നവജീവൻ'' പ്രത്രത്തിന്റെ പത്രാധിപനായി അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. അതേ വർഷം തന്നെ മഹാദേവിനു പുത്രൻ ജനിക്കുകയും ചെയ്തു. 1925 മുതൽ ഗാന്ധിജിയുടെ ആത്മകഥ മഹാദേവ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ''യംഗ് ഇന്ത്യ'' മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കാൻ തുടങ്ങി.
 
1926ൽ സത്യാഗ്രഹ ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തിയ അദ്ദേഹം [[സർദാർ വല്ലഭായ് പട്ടേൽ|സർദാർ വല്ലഭായ് പട്ടേലിനൊപ്പം]] ബർഡോലി സത്യാഗ്രഹത്തിൽ പങ്കെടുത്തു. 1928ലായിരുന്നു ഇത്. ഗാന്ധിജിയോടൊത്ത് 1929ൽ [[ബർമ്മ]] സന്ദർശിച്ച മഹാദേവ് [[ഉപ്പുസത്യാഗ്രഹം|ഉപ്പുസത്യാഗ്രഹത്തിൽ]] പങ്കെടുത്ത് 1930ൽ അറസ്റ്റു വരിച്ചു. ജയിൽമോചിതനായ ശേഷം ഗാന്ധിജിയെ വട്ടമേശ സമ്മേളനത്തിൽ അനുഗമിച്ച മഹാദേവ് ഗാന്ധിജി ജോർജ് അഞ്ചാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയപ്പോളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
 
1932ൽ ഗാന്ധിജിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും കൂടെ മഹാദേവ് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. യർവാദ സെൻട്രൽ ജയിലിലായിരുന്നു ഈ തടവുകാലം. 1933ൽ ജയിൽ മോചിതനായെങ്കിലും വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട് ബെൽഗാം ജയിലിലടയ്ക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം മഹാദേവ് കേട്ടെഴുതുന്നത്. ഇതു അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്.
 
1939ൽ [[മൈസൂരു|മൈസൂരിലും]] [[രാജ്കോട്ട്|രാജ്കോട്ടിലും]] പ്രക്ഷോഭങ്ങളിൽ പ്രധാന പങ്കുവഹിച്ച മഹാദേവ്, 1940ൽ [[ബംഗാൾ|ബംഗാളിലും]] പഞ്ചാബിലും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിച്ചു. 1941ൽ അഹമ്മദാബാദിൽ പൊട്ടിപ്പുറപ്പെട്ട വർഗീയകലാപത്തെ ശാന്തമാക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
 
=== അന്ത്യം ===
1942 ഓഗസ്റ്റ് ഒൻപതിനു ഗാന്ധിജി, സരോജിനി നായിഡു, മീരാബഹൻ എന്നിവരോടൊപ്പം മഹാദേവ് ദേശായിയേയും അറസ്റ്റു ചെയ്ത് ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി.അവിടെ വച്ചു തന്നെ 1942 ഓഗസ്റ്റ് 15നു അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു.
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്