"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
ചമ്പാരൻ യാത്ര കഴിഞ്ഞ് ധീഹനിലെത്തി പിതാവിന്റെ അനുഗ്രഹവും അനുവാദവും നേടി മഹാദേവ് ദേശായ് ഗാന്ധിജിയുടെ അടുത്ത് തിരിച്ചെത്തി ആശ്രമത്തിൽ അംഗമായി. അദ്ദേഹത്തിന്റെ മരണം വരെ തുടർന്ന ബന്ധത്തിന്റെ നാന്ദികുറിക്കലായിരുന്നു അത്. 13 നവംബർ 1917ൽ തന്റെ ജീവിതത്തെയും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും കുറിച്ച് ഡയറിക്കുറിപ്പുകൾ രചിക്കാനാരംഭിച്ച മഹാദേവ് ദേശായ് അദ്ദേഹത്തിന്റെ മരണത്തിനെ തലേനാളായ 14 ഓഗസ്റ്റ് 1942 വരെ ഈ പ്രവൃത്തി തുടർന്നു.
 
1918ൽ മിൽ തൊഴിലാളി സമരം ആരംഭിച്ചപ്പോൾ മഹാദേവ് ദേശായ് ഗാന്ധിജിയൊടൊത്ത് അഹമ്മദാബാദിലുണ്ടായിരുന്നു. 1919ൽ നിരോധനാജ്ഞ ലംഘിച്ച് പഞ്ചാബിൽ കടന്നതിനു ആദ്യമായി ഗാന്ധിജി അറസ്റ്റിലായി. അന്ന് തന്റെ പിൻഗാമിയായി ഗാന്ധിജി തിരഞ്ഞെടുത്തത് മഹാദേവിനെയാണ്. പക്ഷേ നേതൃനിരയിലേക്കു വരാതെ ഗാന്ധിജിയെ അനുഗമിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 1920ൽ പ്രധാന നേതാക്കളായ ചിത്തരഞ്ജൻ ദാസ്, മോത്തിലാൽ നെഹ്രു, രബീന്ദ്രനാഥ ടാഗോർ എന്നിവരുമായി അദ്ദേഹം പരിചയപ്പെട്ടു.
 
മോത്തിലാൽ നെഹ്രുവിന്റെ പത്രമായ ''ദി ഇൻഡിപ്പെൻഡന്റ്'' നോക്കി നടത്താൻ ഗാന്ധിജി 1921ൽ മഹാദേവ് ദേശായിയെ അലഹാബാദിലേക്കയച്ചു. കുറച്ചു നാളുകൾക്ക് ശേഷം മോത്തിലാലും ജവാഹർലാലും അറസ്റ്റിലായി. എന്നിട്ടും പത്രം മുന്നോട്ട് കൊണ്ടുപോകാൻ മഹാദേവിനു കഴിഞ്ഞു. അധികം വൈകാതെ അദ്ദേഹവും അറസ്റ്റിലായി. ഒരു വർഷത്തേക്ക് ജയിൽ ശിക്ഷകിട്ടിയ അദ്ദേഹം അത് നൈനി, ആഗ്ര, ലക്നൗ ജയിലുകളിൽ അനുഭവിച്ചു.
 
1942 ഓഗസ്റ്റ് 15നു ഹൃദയാഘാതം മൂലം അന്തരിച്ചു.
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്