"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
1905ൽ മഹാദേവ് ദേശായും ദുർഗാബേനുമായുള്ള വിവാഹം കഴിഞ്ഞു. മഹാദേവിനു പതിമൂന്നും ദുർഗക്ക് പന്ത്രണ്ടും വയസ്സായിരുന്നു അപ്പോൾ. തൊട്ടടുത്ത വർഷം സൂറത്ത് ഹൈസ്കൂളിൽനിന്ന് അദ്ദേഹം മെട്രിക്കുലേഷൻ പാസ്സായി. എൽഫിൻസ്റ്റോൺ കോളേജിൽ ചേർന്ന മഹാദേവ് ദേശായ് ഗോകുൽദാസ് തേജ്പാൽ ബോർഡിങ്ങ് ഹൗസിലെ സൗജന്യ നിവാസിയായിട്ടാണ് പഠനം നടത്തിയിരുന്നത്.
 
1910ൽ ബി.എ. പാസ്സായ മഹാദേവ് ദേശായ് നിയമബിരുദം നേടാൻ എൽ.എൽ.ബി ക്കു ചേർന്നു. ഓറിയന്റൽ ട്രാൻസ്ലേറ്ററുടെ ഓഫീസിൽ ഒഴിവുസമയ ജോലി ചെയ്താണ് അദ്ദേഹം പഠനച്ചെലവുകൾ വഹിച്ചിരുന്നത്. ഈ സമയത്ത് ഗുജറാത്ത് ഫോർബ്സ് സൊസൈറ്റി ലോർഡ് മോർലിയുടെ ഒരു കൃതിയുടെ [[ഗുജറാത്തി]] പരിഭാഷയ്ക്ക് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു വിജയിയാവുകയും ചെയ്തു. ആയിരം രൂപ ആയിരുന്നു സമ്മാനം.
 
നിയമബിരുദം 1913ൽ നേടിയ മഹാദേവ് അതിനു ശേഷം അഹമ്മദാബാദിലേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ പിതാവ് ആ സമയത്ത് അഹമ്മദാബാദിൽ വുമൺസ് ട്രെയിനിങ്ങ് കോളേജിന്റെ പ്രധാനാദ്ധ്യാപകനായിരുന്നു.
1942 ഓഗസ്റ്റ് 15നു ഹൃദയാഘാതം മൂലം അന്തരിച്ചു.
 
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്