"മഹാദേവ് ദേശായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
}}
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും]] സാഹിത്യകാരനുമാണ് '''മഹാദേവ് ദേശായ്'''. ഇദ്ദേഹം പ്രസിദ്ധനായത് [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്കാണ്.
<sup>സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്</sup>== ജീവിതരേഖ ==
1892 ജനുവരി 1നു [[ഗുജറാത്ത്‌|ഗുജറാത്തിലെ]] സൂറത്ത് ജില്ലയിലെ സരസ് എന്ന ഗ്രാമത്തിലാണ് മഹാദേവ് ദേശായ് ജനിച്ചത്. സരസിലെ പ്രൈമറിസ്കൂൾ അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ഹരിഭായ് ദേശായ്. ദേശായ് കുടുംബത്തിന്റെ പൂർവികരുടെ ഗ്രാമമായ ദീഹൻ ഗ്രാമമാണ് അദ്ദേഹത്തിന്റെ മാതാവ് ജമ്നബേനിന്റെത്. അദ്ദേഹത്തിനു 7 വയസ്സുള്ളപ്പോൾ ജമ്നബേൻ അന്തരിച്ചു, 1899ൽ ആയിരുന്നു ഇത്.
 
1905ൽ മഹാദേവ് ദേശായും ദുർഗാബേനുമായുള്ള വിവാഹം കഴിഞ്ഞു. മഹാദേവിനു പതിമൂന്നും ദുർഗക്ക് പന്ത്രണ്ടും വയസ്സായിരുന്നു അപ്പോൾ. തൊട്ടടുത്ത വർഷം സൂറത്ത് ഹൈസ്കൂളിൽനിന്ന് അദ്ദേഹം മെട്രിക്കുലേഷൻ പാസ്സായി. എൽഫിൻസ്റ്റോൺ കോളേജിൽ ചേർന്ന മഹാദേവ് ദേശായ് ഗോകുൽദാസ് തേജ്പാൽ ബോർഡിങ്ങ് ഹൗസിലെ സൗജന്യ നിവാസിയായിട്ടാണ് പഠനം നടത്തിയിരുന്നത്.
 
1910ൽ ബി.എ. പാസ്സായ മഹാദേവ് ദേശായ് എൽ.എൽ.ബി ക്കു ചേർന്നു. ഓറിയന്റൽ ട്രാൻസ്ലേറ്ററുടെ ഓഫീസിൽ ഒഴിവുസമയ ജോലി ചെയ്താണ് അദ്ദേഹം പഠനച്ചെലവുകൾ വഹിച്ചിരുന്നത്. ഈ സമയത്ത് ഗുജറാത്ത് ഫോർബ്സ് സൊസൈറ്റി ലോർഡ് മോർലിയുടെ ഒരു കൃതിയുടെ [[ഗുജറാത്തി]] പരിഭാഷയ്ക്ക് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു വിജയിയാവുകയും ചെയ്തു. ആയിരം രൂപ ആയിരുന്നു സമ്മാനം.
 
1942 ഓഗസ്റ്റ് 15നു ഹൃദയാഘാതം മൂലം അന്തരിച്ചു.
"https://ml.wikipedia.org/wiki/മഹാദേവ്_ദേശായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്