"ജോൺ ഫോസ്റ്റർ ഡള്ളസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ രാഷ്ട്രീയനേതാക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, arz, be, bg, da, de, es, eu, fa, fi, fr, he, id, it, ja, ko, la, lt, nl, no, pl, pt, ro, ru, simple, sv, tr, ur, zh; സൗന്ദര്യമാറ്റങ്ങൾ
വരി 9:
|predecessor = [[Dean Acheson]]
|successor = [[Christian Herter]]
|order2 = [[United States Senator]]<br />from New York
|term_start2 = July 7, 1949
|term_end2 = November 8, 1949
വരി 20:
|death_place = Washington, D.C.
|party = [[U.S. Republican Party|Republican]]
|alma_mater = [[Princeton University]]<br />[[George Washington University Law School]]
|profession = Lawyer, Diplomat, Politician
|religion = [[Presbyterian]]
വരി 31:
[[യു. എസ്.|യു. എസ്സിലെ]] മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു '''ജോൺ ഫോസ്റ്റർ ഡള്ളസ്'''. കർക്കശക്കാരനായും തന്ത്രശാലിയായും അറിയപ്പെട്ടിരുന്ന ഈ നയതന്ത്രജ്ഞൻ, ഐസ നോവർ പ്രസിഡന്റായിരുന്നപ്പോൾ 1953 മുതൽ 1959 വരെയാണ് അധികാരത്തിലിരുന്നത്. ശീതസമരകാലത്ത് യു. എസ്സിന്റെ വിദേശനയ രൂപവത്കരണത്തിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു.
 
== അന്താരാഷ്ട്രനിയമങ്ങളിൽ നിപുണൻ ==
 
''അലൻ മക് ഡള്ളസിന്റേയും എഡിത്ത് ഫോസ്റ്റർ ഡള്ളസിന്റേയും'' മകനായി 1888 [[ഫെബ്രുവരി]] 25-ന് ഇദ്ദേഹം [[വാഷിങ്ടൺ|വാഷിങ്ടണിൽ]] [[ജനനം|ജനിച്ചു]]. 1911-ൽ നിയമപഠനം പൂർത്തിയാക്കി [[അഭിഭാഷകൻ|അഭിഭാഷകവൃത്തിയിൽ]] ഏർപ്പെട്ട ഇദ്ദേഹം അന്താരാഷ്ട്രനിയമങ്ങളിൽ നിപുണനായിരുന്നു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] വാർ ട്രേഡ് ബോർഡുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. [[പാരിസ്]] സമാധാന സമ്മേളന(1919)ത്തിലേക്കുള്ള യു. എസ്. പ്രതിനിധി സംഘത്തിന്റെ കോൺസൽ ഡള്ളസ് ആയിരുന്നു. 1920-കളിലും 30-കളിലും അന്താരാഷ്ട്രനിയമരംഗത്ത് ഇദ്ദേഹം പ്രാമുഖ്യം നേടിയിരുന്നു. 1945-ലെ സാൻഫ്രാൻസിസ്കോ സമ്മേളനത്തിലേക്കും യു. എൻ. ജനറൽ അസംബ്ലിയിലേക്ക് 1946,1947,1948,1950 എന്നീ വർഷങ്ങളിലും യു. എസ്സിന്റെ പ്രതിനിധിയായിരുന്നിട്ടുണ്ട്. [[ലണ്ടൻ|ലണ്ടനിലും]] (1945) [[മോസ്കോ|മോസ്കോയിലും]](1947) പാരിസിലും (1949) നടന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനങ്ങളിൽ സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ പ്രത്യേക ഉപദേഷ്ടാവായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1949-ൽ ചുരുങ്ങിയ കാലത്തേക്ക് സെനറ്റിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1951-ൽ [[ജപ്പാൻ|ജപ്പാനുമായുള്ള]] സമാധാനസന്ധിക്ക് കൂടിയാലോചന നടത്തിയിരുന്നത് ഡള്ളസായിരുന്നു.
 
== കമ്യൂണിസത്തിന്റെ ബദ്ധശത്രു ==
 
ഇദ്ദേഹം 1953 [[ജനുവരി]] 21-ന് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. [[രണ്ടാം ലോകയുദ്ധം|രണ്ടാം ലോകയുദ്ധത്തിനു]] ശേഷം [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] നിന്നും ശക്തമായ വെല്ലുവിളികൾ ഐസനോവറുടെ ഭരണകൂടത്തിന് നേരിടേണ്ടിവന്നു. സോവിയറ്റ് യൂണിയന്റേയും [[കമ്യൂണിസം|കമ്യൂണിസത്തിന്റേയും]] ബദ്ധശത്രുവായിരുന്നു ഡള്ളസ്. കമ്യൂണിസത്തെ തളയ്ക്കുക എന്ന നയമാണ് ഇദ്ദേഹം പിന്തുടർന്നു വന്നത്. സിയാറ്റോ (SEATO 1954) സെന്റോ (CENTO, 1955) തുടങ്ങിയ സൈനിക സഖ്യങ്ങൾ ഇദ്ദേഹത്തിന്റെ കാർമികത്വത്തിൽ ഉടലെടുത്തവയാണ്. [[ഈജിപ്റ്റ്‌|ഈജിപ്തിലെ]] അസ്വാൻ അണക്കെട്ടിന് യു. എസ്. സാമ്പത്തിക സഹായം നിഷേധിച്ചതും ഈജിപ്ത് സൂയസ്തോട് ദേശവത്കരിച്ചതും ഈജിപ്തിനെതിരെ [[ബ്രിട്ടൻ|ബ്രിട്ടനും]], [[ഫ്രാൻസ്|ഫ്രാൻസും]], [[ഇസ്രായേൽ|ഇസ്രായേലും]] ആക്രമണം നടത്താൻ തുനിഞ്ഞതും അതു നടപ്പിലാകാതിരുന്നതും ഡള്ളസിനു കൂടി പങ്കുണ്ടായിരുന്ന അക്കാലത്തെ ശ്രദ്ധേയങ്ങളായ അന്താരാഷ്ട്ര സംഭവവികാസങ്ങളായിരുന്നു. മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാൻ ലക്ഷ്യമിട്ട ഐസനോവർ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹം ശക്തമായ പങ്കുവഹിച്ചിരുന്നു. അനാരോഗ്യം കാരണം 1959 [[ഏപ്രിൽ]] 15-ന് ഇദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ചു. 1959 [[മേയ്]] 24-ന് ഇദ്ദേഹം വാഷിങ്ടണിൽ മരണമടഞ്ഞു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.u-s-history.com/pages/h1762.html
*http://www.docstoc.com/docs/22307944/Secretary-of-State-John-Foster-Dulles-Indochina---Views-of-the-United
വരി 47:
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ രാഷ്ട്രീയനേതാക്കൾ]]
 
[[ar:جون فوستر دالاس]]
[[arz:جون فوستر دالاس]]
[[be:Джон Фостэр Далес]]
[[bg:Джон Фостър Дълес]]
[[da:John Foster Dulles]]
[[de:John Foster Dulles]]
[[en:John Foster Dulles]]
[[es:John Foster Dulles]]
[[eu:John Foster Dulles]]
[[fa:جان فاستر دالس]]
[[fi:John Foster Dulles]]
[[fr:John Foster Dulles]]
[[he:ג'ון פוסטר דאלס]]
[[id:John Foster Dulles]]
[[it:John Foster Dulles]]
[[ja:ジョン・フォスター・ダレス]]
[[ko:존 포스터 덜레스]]
[[la:Iohannes Foster Dulles]]
[[lt:John Foster Dulles]]
[[nl:John Foster Dulles]]
[[no:John Foster Dulles]]
[[pl:John Foster Dulles]]
[[pt:John Foster Dulles]]
[[ro:John Foster Dulles]]
[[ru:Даллес, Джон Фостер]]
[[simple:John Foster Dulles]]
[[sv:John Foster Dulles]]
[[tr:John Foster Dulles]]
[[ur:جان فوسٹر ڈلس]]
[[zh:约翰·福斯特·杜勒斯]]
"https://ml.wikipedia.org/wiki/ജോൺ_ഫോസ്റ്റർ_ഡള്ളസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്