"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bxr:Мальдив
വരി 79:
[[പ്രമാണം:Male-total.jpg|thumb|250px|right|മാലിദ്വീപിന്റെ തലസ്ഥാനം, [[മാലി (മാലിദ്വീപുകൾ)|മാലി]].]]
 
1965 ജൂലൈ 25ന് മാലിദ്വീപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾ നൂറ് വർഷത്തേക്ക് ഉപയോഗിക്കാൻ പാട്ടക്കരാർ ഒപ്പിട്ടുകൊണ്ടാണ് ബ്രിട്ടൻ സ്വാതന്ത്ര്യം അനുവദിച്ചത്. 1968ൽ ദേശീയ [[ഹിതപരിശോധന|ഹിതപരിശോധനയിലൂടെ]] മാലിദ്വീപിൽ സുൽത്താൻ ഭരണം അവസാനിച്ചു. ആദ്യ പ്രസിഡന്റായി ഇബ്രാഹിം നസീർ സ്ഥാനമേറ്റു. 1973ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനില വഷളായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങൾ ബ്രിട്ടൻ ഉപേക്ഷിച്ചതോടെ വരുമാനത്തിൽ വല്യ ഇടിവുണ്ടായി. 1978ൽ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീർ [[സിംഗപ്പൂർ|സിംഗപ്പൂരിലേക്ക്]] പലായനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് പദം ഏറ്റെടുത്ത [[മൌമൂൺ അബ്ദുൾ ഗയൂം]] ആണ് ഇപ്പോഴും മാലിദ്വീപ് പ്രസിഡന്റ്. 1978 മുതൽ തുടർച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നു. അദ്ദേഹത്തെ അട്ടിമറിക്കാൻ പലതവണ ശ്രമങ്ങളുണ്ടായി. 1988 നവംബർ മാസം സായുധരായ 80 തമിഴ് അക്രമികൾ (പ്ലോട്ട് എന്ന ശ്രീലങ്കൻ ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു അവർ) ഒരു കപ്പലിലെത്തി നടത്തിയ അട്ടിമറി ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഗയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി [[രാജീവ് ഗാന്ധി]] 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന അബ്ദുള്ള ലുത്ഫി എന്ന മാലിദ്വീപുകാരൻ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നിൽ .
 
2008 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മൌമൂൻ അബ്ദുൽ ഖയൂമിനെ അട്ടിമറിച് മുഹമ്മദ്‌ നഷീദ് മാലിദ്വീപിന്റെ പ്രസിഡന്റ് ആയി. മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്