"ഡെൻവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
== കൊളറാഡോയുടെ തലസ്ഥാനം ==
[[പ്രമാണം:Coloradocapitolhill2.JPG|thumb|250px|right|കൊളറാഡോസ്റ്റേറ്റ് ക്യാപിറ്റോൾ]]
1858-ൽ ചെറിക്രീകിലാരംഭിച്ച സ്വർണ പര്യവേഷണത്താവളങ്ങളിലൊന്നായിട്ടായിരുന്നു ഡെൻവറിന്റെ തുടക്കം. കാൻസാസ് മേഖലാ ഗവർണറായിരുന്ന ജെയിംസ്. ഡബ്ല്യൂ. ഡെൻവറിന്റെ പേരിൽ നിന്നാണ് നഗരനാമം ഉരുത്തിരിഞ്ഞത്. 1861-ൽ രൂപംകൊ കൊളറാഡോ ടെറിറ്ററിയുടെ തലസ്ഥാനം ഗോൾഡൻ ആയിരുന്നുവെങ്കിലും 1867-ൽ ഈ പദവി ഡെൻവറിനു ലഭിച്ചു. 1870 വരെ ഭാഗികമായി ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്ന ഈ നഗരം ഡെൻവർ-പസിഫിക് റെയിൽപ്പാതയുടെ പണിപൂർത്തിയായതോടെ മറ്റു നഗരങ്ങളുമായി ബന്ധം സ്ഥാപിച്ചു. 1881-ലെ [[ഹിതപരിശോധന]] ഡെൻവറിന്റെ സംസ്ഥാന തലസ്ഥാനമെന്ന പദവി ഒന്നുകൂടി ഉറപ്പിച്ചു.
 
1870-കളിൽ [[റെയിൽവേ]]യുടെ വികസനവും റോക്കി പർവതനിരകളിലെ വെള്ളി നിക്ഷേപത്തിന്റെ കണ്ടെത്തലും ഡെൻവറിന്റെ ദ്രുതവികാസത്തിനു വഴിതെളിച്ചു. പെട്ടെന്നു തന്നെ സംസ്ഥാനത്തെ പ്രധാന ഖനന-വിതരണ കേന്ദ്രമായി നഗരത്തിനു മാറാൻ കഴിഞ്ഞതിന്റെ കാരണവും ഇതുതന്നെയായിരുന്നു.
"https://ml.wikipedia.org/wiki/ഡെൻവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്