"ഒനിക്കോഫൊറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ky:Алгачкы кекиректүүлөр
(ചെ.) r2.7.3) (Robot: Modifying gl:Onicóforo to gl:Onicóforos; സൗന്ദര്യമാറ്റങ്ങൾ
വരി 16:
<ref>http://www.angelfire.com/mo2/animals1/phylum/velvetworm.html Velvet Worms (Peripatus)</ref>
 
== സവിശേഷതകൾ ==
 
''ഒനിക്കോസ് (Onychos: claw), ഫെറീൻ (pherein: bearing)'' എന്നീ [[ഗ്രീസ്|ഗ്രീക്ക്]] പദങ്ങളിൽ നിന്നാണ് ഒനിക്കോഫൊറയുടെ ഉദ്ഭവം. ഇതിലെ അംഗങ്ങൾക്ക് ഉദ്ദേശം 20 സെ. മീ. നീളമുണ്ടായിരിക്കും. ശരീരത്തിൽ നിന്നും വ്യതിരിക്തമായ്യ തല ഇവയിലൊന്നിനുപോലും ഉണ്ടായിരിക്കില്ല. എന്നാൽ ഒരു ജോഡി ലളിതനേത്രങ്ങൾ; നീളം കുറഞ്ഞ് പല ഖണ്ഡങ്ങൾ ചേർന്ന സ്പർശിനികൾ (antennae); ബോധേന്ദ്രിയമായി വർത്തിക്കുന്ന ഒരു ജോഡി ''ഓറൽ പാപ്പില''കൾ എന്നിവ ഈ പുഴുക്കളിൽ വ്യക്തമായി കാണാൻ കഴിയും. ''സ്ലൈ-ഗ്രന്ധികൾ (slime glands)'' ഓറൽ പാപ്പില കളിലേക്കു തുറക്കുന്നു. 15 മുതൽ 43 വരെ ജോഡി കുറുകിയ കാലുകളും ഉണ്ടായിരിക്കും. ഈ കാലുകൾ ഖണ്ഡങ്ങൾ ചേർന്നുണ്ടായവയല്ല. രണ്ടായി തിരിഞ്ഞിട്ടുള്ള നഖങ്ങളിൽ അവസാനിക്കുന്ന ഈ കലുകളാണ് ഈ പുഴുക്കൾക്ക് ഒനിക്കോഫൊറ (claw-bearing) എന്ന പേര് നേടിക്കൊടുത്തത്. മുറിയുന്ന വയ്ത്തലയുള്ള ഒരു ജോഡി ഹനുക്കൾ (jaws), ഹിമോസീൽ എന്നറിയപ്പെടുന്ന ശരീര കുഹരം, ട്രേക്കിയൽ റ്റ്യൂബുകൾ ഉപയോഗിക്കുന്ന ശ്വസന വ്യൂഹം, നെഫ്രിഡിയകൾ പ്രവർത്തിക്കുന്ന വിസർജന വ്യൂഹം എന്നിവ ഈ പുഴുക്കളുടെ മറ്റു സവിശേഷതളാകുന്നു. ലിംഗഭേദം ദൃശ്യമായ ഇവയിൽ ഉത്പാദനാവയവങ്ങൾ ജോഡിയായാണ് കാണപ്പെടുന്നത്.<ref>http://www.peripatus.gen.nz/Taxa/Arthropoda/Onychophora.html Onychophora</ref>
 
== സ്വഭാവവിശേഷങ്ങൾ ==
[[Imageപ്രമാണം:Onycophora (515525252).jpg|thumb|left|250px|പെരിപാറ്റസ്]]
അനലിഡുകളുടേയും അർത്രൊപോഡുകളുടെയും പല സ്വഭാവവിശേഷങ്ങളും പ്രദർശിപ്പിക്കുന്ന വെൽ‌‌വെറ്റ് പുഴുക്കൾക്ക് താഴെപ്പറയുന്ന പ്രത്യേകതകളാൽ ഒരു സ്വതന്ത്ര ഫൈലത്തിന്റെ സ്ഥാനം നൽകാൻ ചില ശാസ്ത്രജ്ഞർ തയാറായി. ഒരേയൊരു ജോഡി ഹനുക്കൾ; ഖണ്ഡങ്ങളായി വേർതിരിഞ്ഞിട്ടില്ലാത്ത ശരീരം; ഗങ്ഗ്ലികളില്ലാത്തതും വേർതിരിച്ചുള്ളതുമായ നാഡീതന്ത്രികൾ എന്നിവ ഒനിക്കോഫൊറകളുടെ തനതായ സവിശേഷതകളാകുന്നു. ഉപാംഗങ്ങളിൽ നിന്നു രൂപംകൊണ്ട ഹനുക്കൾ; ഹീമോസിൽ; ചുരുങ്ങിയ സീലോം എന്നിവയാണ് ഈ പുഴുക്കളിൽ ദൃശ്യമാകുന്ന ആർത്രോപ്പോഡ് സ്വഭാവങ്ങൾ. കണ്ണുകളുടെ ഘടന, നെഫ്രിഡിയകളുടെ സാന്നിധ്യം, സങ്കീർണമല്ലാത്ത കുടൽ എന്നിവ അനലിഡൻ-സ്വഭാവമാകുന്നു. മേല്പറഞ്ഞ പ്രത്യേകതകളാൽ, അൻലിഡുകളെയും ആർത്രൊപ്പോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് കൂടുതൽ ജന്തുശാസ്ത്രജ്ഞരും ഈ വിഭാഗത്തെ കരുതുന്നത്.<ref>http://www.bumblebee.org/invertebrates/ONYCHOPHORA.htm Onychophora (velvet worms)</ref>
 
== വിതരണം ==
 
ഒനിക്കോഫൊറൻ പുഴുക്കളുടെ വിതരണത്തിലെ ഇന്നും ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രശ്നമായവശേഷിക്കുന്നു. [[തിബറ്റ്]], മധ്യ-[[അമേരിക്ക]], [[ആസ്ട്രേലിയ]], [[കോംഗോ]] തുടങ്ങി ഭൂമിശാസ്ത്രപരമായി വളരെയധികം വേപെട്ടു കിടക്കുന്ന രാജ്യങ്ങളിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. ഇരുണ്ടതും ഈർപ്പം നിറഞ്ഞതുമായ സ്ഥലങ്ങളിലെ മണ്ണിൽ ഇവ ജീവിക്കുന്നു. ഈ പ്രദേശങ്ങളിൽ തന്നെ ഇവ എണ്ണത്തിൽ വളരെ കുറവാണുതാനും. ഇക്കൂട്ടത്തിൽ ഏറ്റവും അറിയപ്പെടുന്ന ജീനസിന്റെ പേരാണ് ''പെരിപാറ്റസ്''. ഇതിൽ 70 സ്പീഷീസുകൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.<ref>http://en.wikipedia.org/wiki/Knysna_velvet_worm Peripatopsis</ref>
 
== അവലംബം ==
 
{{reflist}}
 
== പുറംകണ്ണികൾ ==
 
* http://www.discoverlife.org/20/q?search=Onychophora
* http://www.eol.org/pages/6927
* http://encyclopedia2.thefreedictionary.com/velvet+worm
 
* http://www.discoverlife.org/20/q?search=Onychophora
* http://www.eol.org/pages/6927
* http://encyclopedia2.thefreedictionary.com/velvet+worm
[[വർഗ്ഗം:ഇഴജന്തുക്കൾ]]
[[വർഗ്ഗം:ജന്തുകുടുംബങ്ങൾ]]
Line 54 ⟶ 55:
[[fi:Käsnäjalkaiset]]
[[fr:Onychophora]]
[[gl:OnicóforoOnicóforos]]
[[he:נושאי ציפורניים]]
[[hr:Crvonošci]]
"https://ml.wikipedia.org/wiki/ഒനിക്കോഫൊറ" എന്ന താളിൽനിന്ന് ശേഖരിച്ചത്