"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Rojypala, ആടുവളർത്തൽ എന്ന താൾ ആട് എന്ന താളിനു മുകളിലേയ്ക്ക് മാറ്റിയിരിക്കുന്നു
No edit summary
വരി 19:
}}
 
മനുഷ്യർ [[മാംസം|മാംസത്തിനും]], [[പാൽ|പാലിനും]], [[തുകൽ|തോലിനും]], [[രോമം|രോമത്തിനുമായി]] വളർത്തുന്ന മൃഗമാണ് '''ആട്'''. ഇതിൽ [[ചെമ്മരിയാട്|ചെമ്മരിയാടുകളെയാണ്]] രോമത്തിനു വേണ്ടി വളർത്തുന്നത്. കാടുകളിൽ കാണപ്പെടുന്ന [[വരയാട്]] വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയാണ്. വരയാടുകളുടെ സാന്നിദ്ധ്യമുള്ള ലോകത്തിലെ അപൂർവ്വം ‍സ്ഥലങ്ങളിലൊന്ന് കേരളത്തിലെ [[മൂന്നാർ|മൂന്നാറിലുള്ള]] [[ഇരവികുളം ദേശീയോദ്യാനം|ഇരവികുളം ദേശീയ ഉദ്യാനമാണ്]].
 
രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്