"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 35:
==ചിന്ത==
==ദൈവശാസ്ത്രം==
[[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] ചിന്തയിൽ ലളിത്യം കൊണ്ടുവരാൻ, അതിന്റെ ഉള്ളടക്കത്തിലും രീതികളിലും വില്യം പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. [[ജോൺ ഡൺസ് സ്കോട്ടസ്|ജോൺ ഡൺസ് സ്കോട്ടസിനെപ്പോലുള്ള]] പൂർവഗാമികളുടെ ആശയങ്ങളിൽ ഏറെ അദ്ദേഹം സ്വന്തമാക്കി. ദൈവത്തിന്റെ അപരിമിതമായ ശക്തി, ദൈവകൃപ, മനുഷ്യന്റെ നീതീകരണം, വിജ്ഞാനശാസ്ത്രം, സാന്മാർഗ്ഗികത എന്നീ വിഷയങ്ങളിൽ ഡൺസ് സ്കോട്ടസിനെ അദ്ദേഹം പിന്തുടർന്നു.
ദൈവത്തിന്റെ വഴികൾ യുക്തിക്കു ഗ്രഹിക്കാനാവുന്നവയല്ലാത്തതിനാൽ ദൈവികരഹസ്യങ്ങളുടെ ശരിയായ അറിവിനുള്ള ഏകമാർഗ്ഗം വിശ്വാസമാണെന്ന് വില്യം കരുതി. മനുഷ്യന്റെ തർക്കനൈപുണ്യത്തിനും യുക്തിക്കും പിന്തുടരാവുന്ന നിയമങ്ങളുടെ ബന്ധനമില്ലാതെ ദൈവം പ്രപഞ്ചത്തെ സ്വതന്ത്രമായി സൃഷ്ടിക്കുകയും അതിൽ രക്ഷക്കുള്ള മാർഗ്ഗം സ്ഥാപിക്കുകയുമാണു ചെയ്തത്. വില്യമിന്റെ ദൈവസങ്കല്പം പൂർണ്ണമായും വെളിപാടിനേയും വിശ്വാസത്തേയും ആശ്രയിച്ചുള്ളതായിരുന്നു. ശാസ്ത്രം, കണ്ടെത്തലുകൾ മാത്രമാണെന്നും അനിവാര്യതസത്തയായി ദൈവം മാത്രമേയുള്ളു എന്നും അദ്ദേഹം വിശ്വസിച്ചു. ഓക്കമിലെ വില്യമിന്റെ ചിന്ത, യുക്തിയും വിശ്വാസവും തമ്മിൽ [[തോമസ് അക്വീനാസ്]] സാധിച്ചെടുത്ത 'മംഗല്യ'-ത്തിന്റെ വേർപിരിയലിനെ സൂചിപ്പിച്ചു. കാര്യത്തിൽ തുടങ്ങി കാരണത്തിലെത്തുന്ന യുക്തിചിന്ത പിഴച്ചതാണെന്നു വില്യം കരുതി. യുക്തിയുടെ ശരിയായ വഴി കാരണത്തിൽ നിന്ന് കാര്യത്തിലേക്കാണ്. ലോകം ഉള്ളതിനാൽ ദൈവം അതിന്റെ സൃഷ്ടാവായിരിക്കും എന്ന വാദം അബദ്ധമാണ്. പ്രകൃതിയിലുള്ളവയ്ക്കൊന്നും നമ്മെ ദൈവത്തിലേക്കോ ദൈവികസത്യങ്ങളിലേക്കോ നയിക്കാൻ കഴിവില്ല. ക്രിസ്തുമതത്തിലെ വിശ്വാസസത്യങ്ങളെ അംഗീകരിക്കാൻ നമുക്കു ബാദ്ധ്യതയുള്ളത്, വിശ്വാസരഹസ്യങ്ങൾ യുക്തിസഹമായതിനാലല്ല, ബൈബിളിലെ ദൈവവെളിപാടിനനുസരിച്ച് നാം വിശ്വസിക്കണമെന്ന ദൈവകല്പന അനുസരിക്കാനാണ്.<ref>ജോർജ്ജ് ക്ലാർക്ക് സെല്ലറി: The Renaissance, Its Nature and Origins (പുറങ്ങൾ 175-78)</ref>
===നാമവാദം===
|