"എം.എൽ. വസന്തകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ഒരു കർണാടക സംഗീതജ്ഞയും പിന്നണിഗായകയുമായിരുന്നു '''എം.എൽ. വസന്തകുമാരി''' (ജൂലൈ 3, 1928 - ഒക്ടോബർ 31, 1990). ''എം.എൽ.വി'' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വസന്തകുമാരിയെയും സമകാലികരായ [[ഡി.കെ. പട്ടമ്മാൾ]], [[എം.എസ്. സുബ്ബലക്ഷ്മി]] എന്നിവരെയും ചേർത്ത് സംഗീതാസ്വാദകർ 'കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം' എന്ന് പരാമർശിച്ചിരുന്നു. പ്രശസ്ത ചലച്ചിത്രനടി [[ശ്രീവിദ്യ]] ഇവരുടെ മകളാണ്.
==ജീവിതരേഖ==
തമിഴ്‌നാട്ടിലെ മൈലാപ്പൂരിലെ ഒരു സംഗീതകുടുംബത്തിലായിരുന്നു എം.എൽ. വസന്തകുമാരിയുടെ ജനനം. പിതാവ് സംഗീതജ്ഞനായിരുന്ന കുത്തന്നൂർ അയ്യാസ്വാമി അയ്യർ. മാതാവ് മദ്രാസ് ലളിതാംഗി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ വസന്തകുമാരി സംഗീതത്തിൽ കഴിവ് പ്രകടിപ്പിച്ചിരുന്നു. വസന്തകുമാരിയുടെ ആലാപനം കേൾക്കാനിടയായ [[ജി.എൻ. ബാലസുബ്രഹ്മണ്യം]] (ജി.എൻ.ബി.)തന്റെ ശിഷ്യയായി തെരഞ്ഞെടുത്തത് ഇവരുടെ സംഗീതജീവിതത്തിലെ ഒരു വഴിത്തിരിവായി. ജി.എൻ.ബി.-യുടെ സംഗീതശൈലി ഇവർ ഏറെ സ്വാംശീകരിച്ചിരുന്നെങ്കിലും അന്ധമായി അനുകരിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഗുരുവിനെപ്പോലെ തന്നെ ചടുലവും മനോഹരവുമായി 'മനോധർമ്മം' ഉപയോഗിക്കുവാൻ വസന്തകുമാരി സമർത്ഥയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു മുൻനിര ഗായികയാവാൻ ഇവർക്ക് കഴിഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/എം.എൽ._വസന്തകുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്