"സംബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
കേരളത്തിലെ നിലനിന്നിരുന്ന ഒരുതരം വിവാഹരീതി. താൽക്കാലികമായി എത്രകാലത്തേക്കെന്നു മുൻ കൂട്ടിതീരുമാനിക്കതെ, സാമ്പത്തികമായതോ സാമൂഹികമായകെട്ടുപാടുകളോ ഉത്തരവാദിത്തങ്ങളോ കൈമാറാതെ സമൂഹാംഗീകാരത്തോടെ നിലനിന്നിരുന്ന ഭാര്യാഭർതൃബന്ധം. മിക്കവാറും പുരുഷൻ സാമൂഹികമായി ഉന്നതനോ തുല്യനോ ആയിരിക്കും. സാമൂഹികമായി താഴന്ന് പുരുഷനുമായി സംബന്ധം പതിവില്ല. മിക്കവാറും സംബന്ധിയുടെ മഹിമ പെൺ വീട്ടുകാരുടെ അഭിമാനമായിരുന്നു. "<ref>ഈരാജ്യത്തെ ഉയർന്നജന്മി മണലൂർപട്ടേരി സംബന്ധമാണാരാകേന്ദുമുഖിക്ക് ഒരുത്തനു മടുത്തിട്ടില്ലിടത്തട്ടുകാർ-ജാനകി-കുഞ്ഞുക്കുട്ടൻ തമ്പുരാൻ</ref>
==പ്രത്യേകതകൾ==
#വരനും വധുവും തമ്മിലുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത ബന്ധം. ബന്ധം നിലനിൽക്കുന്ന കാലത്തോളം മാത്രം ചിലവ്
 
#വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വരൻ വധുവിന് ഒരു പുടവ സമ്മാനിച്ചാൽ പിന്നെ രാത്രികാലങ്ങളിൽ അയാൾക്ക് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു.
# എന്നാൽ പലപ്പോഴും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ഇത്തരം ബന്ധം പുലർത്തിയിരുന്നു.
#പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും ചിലവ് ആ വീട്ടിലായിരിക്കും
#ഭർത്താവിന്റെ സ്വത്തിലോ അവകാശങ്ങളോ ഇല്ല. മരിച്ചാൽ പുലയോ പോലും ഇല്ല. പലതറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം.[[നായർ|നായർ ]]
##
==സാഹചര്യങ്ങൾ==
#[[നമ്പൂതിരി]]മാരിലെ മൂത്തപുത്രന്മാർക്ക് മാത്രമേ സ്വജാതിയിൽ നിന്നും വിവാഹം അല്ലെങ്കിൽ [[വേളി]] അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവർ ക്ഷത്രിയർ, അമ്പലവാസികൽ, ശൂദ്രർ എന്നീ ജാതിയിൽ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. സമൂഹത്തിലെ ഉന്നതരരും പണ്ഡിതരുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവർക്കും അഭിമാനമായിരുന്നു
#മരുമക്കത്തായം നിലവിലിരുന്ന [[നായർ]], [[വാരിയർ]] മുതലായവരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവർക്കും തികച്ചും അതിഥിയായ സംബന്ധക്കാരൻ അനുഗ്രഹമായിരുന്നു, കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും
# ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനില്ക്കുന്നു. വരന് സംബന്ധം അവസാനിപ്പിക്കാം എന്നതുപോലെ വധുവിനും ബന്ധം ഒഴിയാൻ എളുപ്പമായിരുന്നു. വധുവിനും പായും തലയിണയും പുറത്തുവച്ചാൽ ബന്ധം മതിയായി എന്നതിന്റെ സൂചനയായി.
#മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം തറവാട്ടിലെ കാര്യങ്ങൾ നോക്കുകയും രാത്രിയിൽ ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. കുടുംബസ്വത്തല്ലാതെ വ്യക്തികൾക്ക് സ്വത്തില്ലാത്തതിനാൽ ചിലവിനു നൽകുക എന്ന പ്രശനം ഇല്ലാത്ത ഈ ബന്ധം സമൂഹത്തിന്റെ ആവശ്യമായിരുന്നു.
<references/>
 
"https://ml.wikipedia.org/wiki/സംബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്