"പമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| portaldisp =
}}
[[മലയാളം|മലയാളത്തിലെ]] ഒരു സാഹിത്യകാരനാണ് '''പമ്മൻ'''. '''ആർ.പി. മേനോൻ''' എന്നാണ് യഥാർത്ഥ പേര്. ലൈംഗികത കലർന്ന സാഹിത്യശൈലിയിലാണ് ഇദ്ദേഹത്തിന്റെ രചനകൾ. [[ചട്ടക്കാരി|ചട്ടക്കാരിയിലൂടെ]] മികച്ച കഥയ്ക്കുള്ള 1974ലെ [[മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയവരുടെ പട്ടിക|കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്]] പമ്മനു ലഭിച്ചു.
 
== ജീവിതരേഖ ==
[[1920]] [[ഫെബ്രുവരി 2]]-നു [[കൊല്ലം ജില്ല|കൊല്ലത്ത്]] [[പ്ലാമൂട്|പ്ലാമൂട്ടിൽ]] ജനിച്ചു. അച്ഛൻ: കെ. രാമൻ മേനോൻ. അമ്മ: മാധവിക്കുട്ടി അമ്മ. കൊല്ലം ഗവ. ഇംഗ്ലീഷ് ഹൈസ്കൂൾ, മദ്രാസ് ഗവ. ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടി. കുറച്ചുകാലം റോയൽ ഇന്ത്യൻ നേവിയിൽ ജോലിനോക്കി. 1946 മുതൽ 1980 വരെ [[പശ്ചിമ റെയിൽ‌വേ|പശ്ചിമ റെയിൽ‌വേയിൽ]] ഉദ്യോഗസ്ഥനായിരുന്നു. റെയിൽ‌വേ ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എഞ്ജിനിയർ ആയി ആണ് ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞത്.
 
30-ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട് . അടിമകൾ, ചട്ടക്കാരി, അമ്മിണി അമ്മാവൻ, മിസ്സി എന്നീ നോവലുകൾ സിനിമയായി. സ്വപ്നാടനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്. ഭാര്യ: കമലാ മേനോൻ.
 
[[2007]] ജൂൺ 3-നു [[തിരുവനന്തപുരം]] [[വെള്ളായണി|വെള്ളായണിക്കടുത്ത്]] [[ഊക്കോട്]] എന്ന സ്ഥലത്തുവെച്ച് അന്തരിച്ചു. 87 വയസ്സായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1424121" എന്ന താളിൽനിന്ന് ശേഖരിച്ചത്