"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചുള്ള കാൽവിനിസത്തിന്റെ വാദം മനുഷ്യസ്വാതന്ത്ര്യത്തിന്റെ സമ്പൂർണ്ണനിഷേധത്തോളം എത്തുന്നു.<ref name ="radha"/>മുൻനിശ്ചിതമായ നിത്യവിധിയുടെ പരതന്ത്രാവസ്ഥയിൽ മനുഷ്യരെ സൃഷ്ടിച്ച്, ചിലരെ സ്വർഗ്ഗസമ്മാനത്തിലും അവശിഷ്ടരെ നിത്യനാശത്തിലും എത്തിക്കുന്ന ദൈവത്തെക്കുറിച്ചുള്ള കാൽവിന്റെ സങ്കല്പത്തെ "അസംബന്ധങ്ങളുടെ ദീർഘവും ബഹുമാനിതവുമായ ചരിത്രത്തിൽ മുൻപെങ്ങും കേട്ടിട്ടില്ലാത്തത്ര പരിഹാസ്യവും നിന്ദ്യവും" എന്നു [[വിൽ ഡുറാന്റ്]] വിശേഷിപ്പിച്ചിട്ടുണ്ട്.<ref name ="durant"/>
 
തുടക്കത്തിൽ ഭൂമിയെ പ്രവാസസ്ഥാനമായും, ലൗകികജീവിതത്തെ ശവകുടീരമായും കണ്ടിരുന്ന കാൽവിൻവാദം വൈകാതെ ലൗകിമവ്യവഹാരങ്ങളുംലൗകികവ്യവഹാരങ്ങളും സമ്പദ്സമാഹരണവുമായി പൊരുത്തപ്പെട്ടു. അതോടെ, ആത്മാവിനു ഹാനികരമായി കരുതപ്പെട്ടിരുന്ന ഭൗതികസമ്പത്തിനോടുള്ള മനോഭാവം മാറി. "അലസത വെടിഞ്ഞുള്ള കഠിനാദ്ധ്വാനത്തിൽ, ഉത്സാഹത്തോടെ കർത്താവിനെ സേവിക്കുക"<ref>പൗലോസ് [[റോമാക്കാർക്കെഴുതിയ ലേഖനം]] 12:11</ref> എന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ആഹ്വാനം, വ്യാപാരകുശലതയുടെ പുകഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടതോടെ ദുര, അലസതയേക്കാൾ കുറഞ്ഞ തിന്മയായി. കച്ചവടത്തിന്റേയും സാമ്രാജ്യത്തിന്റേയും ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ബലപ്രയോഗത്തിന് മതത്തിന്റെ പിന്തുണ കിട്ടി. കാൽവിന്റെ അനുയായികളുടെ ക്രിസ്തീയത മുതലാളിത്തഭരണകൂടങ്ങളെ പിന്തുണച്ചു.<ref name ="radha"/> [[യൂറോപ്പ്|യൂറോപ്പിലും]] [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലും]] കാൽവിൻവാദം പ്രചരിച്ചതോടെയാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ഒരു ആഗോളമതമായിത്തീർന്നത്. ഒരു ഘട്ടത്തിൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ഏറെ പ്രാബല്യം നേടിയ അത് [[സ്കോട്ട്‌ലൻഡ്|സ്കോട്ട്ലണ്ടിൽ]] വ്യവസ്ഥാപിതമതമായിത്തീർന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കാൽവിൻവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്