"അർമേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 99:
===സ്വാതന്ത്ര്യസമരം===
അർമീനിയയിൽ ഇക്കാലമത്രയും ദേശീയബോധം വളർന്നുകൊണ്ടിരുന്നു. അന്യരാജ്യങ്ങളിൽ താമസിച്ചിരുന്ന അർമീനിയർ തങ്ങളുടെ മാതൃരാജ്യം സ്വതന്ത്രമാക്കുന്നതിനുവേണ്ടി റഷ്യയുടെ സഹായത്തോടുകൂടി പല രഹസ്യസംഘടനകളുമുണ്ടാക്കി. റഷ്യയോടു ചേർന്നു കഴിഞ്ഞിരുന്ന അർമീനിയയുടെ കി. ഭാഗക്കാർക്കു പല സ്വാതന്ത്ര്യങ്ങളും കിട്ടിയിരുന്നത് ഇവരെ പ്രോത്സാഹിപ്പിച്ചു. 1908-ലെ തുർക്കിഭരണഘടന അർമീനിയർക്ക് സ്വീകാര്യമായിരുന്നു. എന്നാൽ അർമീനിയരുടെ ദേശീയബോധത്തെ അമർഷത്തോടെ നോക്കിക്കൊണ്ടിരുന്ന തുർക്കി സുൽത്താൻ അബ്ദുൽഹമീദ് II (1842-1918) 1909 മാ.-ഏ.-ൽ അസംഖ്യം അർമീനിയരെ വധിക്കുകയുണ്ടായി.
[[File:Armenian Church.png|200pxthumb|left|thumb|സെവാൻ തടാകതീരത്ത് എ.ഡി. ഒൻപതാം ശതകത്തിൽ നിർമ്മിച്ച അപ്പോസ്തല ദേവാലയം]]
1908-ൽ അർമീനിയർ യുവതുർക്കികളുടെ വിപ്ളവത്തെ സഹായിച്ചിരുന്നു. അവർ പ്രാദേശികഭരണത്തിൽ മതപരിഗണന കൂടാതെ എല്ലാവർക്കും തുല്യത നല്കി. എന്നാൽ ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തിൽ സഹായസഹകരണം വാഗ്ദാനം ചെയ്തിരുന്നത് പാലിക്കാൻ അർമീനിയർ കൂട്ടാക്കാത്തതിനെ ത്തുടർന്ന് യുവതുർക്കികൾ അർമീനിയരെ ഒന്നടങ്കം നാടുകടത്താനും 15 വയസ്സിനും 60 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്മാരെ നിർബന്ധമായി പട്ടാളത്തിൽ ചേർക്കുവാനും തുടങ്ങി. ഇതിനെത്തുടർന്ന് 1916-ൽ റഷ്യാക്കാർ അർമീനിയ ആക്രമിച്ചു കീഴടക്കി.
 
"https://ml.wikipedia.org/wiki/അർമേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്