"അർമേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92:
===ക്രിസ്തുമതം===
റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ പേരിലുണ്ടായിരുന്ന തർക്കം ഒഴിവാക്കുവാൻ [[നീറോ|നീറോചക്രവർത്തി]] എ.ഡി. 66-ൽ പേർഷ്യയിലെ അർസാസിദ് വംശത്തിലെ ടിറിഡേറ്റ്സ് രാജകുമാരനെ അർമീനിയയിലെ ഭരണാധികാരിയാക്കി. അർസാസിദ് വംശക്കാരുടെ ഭരണകാലത്ത് രാജ്യത്ത് രാഷ്ട്രീയഭദ്രതയുണ്ടായി. ടിറിഡേറ്റ്സ് III-നെ [[വിശുദ്ധ ഗ്രിഗറി]] [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേക്കു]] പരിവർത്തനം ചെയ്യിപ്പിച്ചു. ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു. ഇതിനെത്തുടർന്നു റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ ആധിപത്യത്തിനായി 4-ഉം, 5-ഉം ശതകങ്ങളിൽ യുദ്ധം ചെയ്തു. അവസാനം 387-ൽ അർമീനിയയെ ഇരുകൂട്ടരും പങ്കിട്ടെടുക്കുകയാണുണ്ടായത്.
[[ImageFile:Armenia temple.png|200px|right|thumb|എട്ടാം ശതകത്തിൽ നിർമിതമായ ജഗാർഡ് ക്ഷേത്രത്തിന്റെ പൊതുവീക്ഷണം]]
[[റോമാ സാമ്രാജ്യം|റോമാക്കാർക്കും]] [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യക്കാർക്കും]] പുറമേ [[ഗ്രീസ്|ഗ്രീക്കുകാർ]], [[അറബികൾ]], [[തുർക്കി ജനത|തുർക്കികൾ]] എന്നിവരും അർമീനിയയെ അടിക്കടി ആക്രമിച്ചുകൊണ്ടിരുന്നു. പേർഷ്യയിലെ [[സസാനിദ്]] വംശക്കാരുടെ പതനത്തോടെ അറബികൾ പ്രബലരാവുകയും അർമീനിയയുടെ അധീശത്വം പിടിച്ചെടുക്കുകയും ചെയ്തു. ഖലീഫയായ മുആവിയ ഒന്നാമനുമായി അർമീനിയക്കാർ 653-ൽ സന്ധിചെയ്ത് രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രം ഒരതിരുവരെ നിലനിർത്തി. ഏഴാം ശതകം മുതൽ ഒൻപതാം ശതകത്തിന്റെ അവസാനംവരെ അറബി ഖലീഫമാർക്കായിരുന്നു അവിടെ മേധാവിത്വം. വിദേശീയമേധാവിത്വത്തിൽനിന്നു മോചിതമായതിനുശേഷം [[ബഗ്രതിദ്]] (Bagratid) രാജവംശത്തിന്റെ അധികാരത്തിൽ അർമീനിയ രണ്ടു ശതകങ്ങൾ കഴിച്ചുകൂട്ടി; 886-ൽ അഷോട് I ആണ് രാജാധികാരം പുനഃസ്ഥാപിച്ചത്. പതിനൊന്നാം ശതകത്തിൽ തുർക്കികളും തുടർന്ന് [[മംഗോളിയർ|മംഗോളിയരും]] അർമീനിയ കീഴടക്കി; 1405-ൽ [[തിമൂർ|തിമൂറിന്റെ]] മരണശേഷം യഥാക്രമം ടെക്കോമനുകൾ, പേർഷ്യക്കാർ, [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ]] തുർക്കികൾ എന്നിവരുടെ കീഴിലായി. 1639-ൽ അർമീനിയയുടെ പടിഞ്ഞാറുഭാഗം തുർക്കിയോടും കിഴക്കുഭാഗം പേർഷ്യയോടും കൂട്ടിച്ചേർത്തു.
 
1828-ൽ [[റഷ്യ|റഷ്യയും]] പേർഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അർമീനിയയുടെ കുറെ ഭാഗങ്ങൾ റഷ്യയുടെ അധീനതയിലായി. 1877-78-ൽ റഷ്യയും തുർക്കിയും തമ്മിൽ നടന്ന യുദ്ധത്തിനു ശേഷം ബാക്കിഭാഗങ്ങൾകൂടി റഷ്യയുടെ അധീനതയിലാവാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിലും, [[ബെർലിൻ]] കോൺഗ്രസ്സിൽവച്ചു [[ബെഞ്ചമിൻ ഡിസ്രയേലി|ഡിസ്രേലി]] ഇടപെട്ടതിനാൽ ഈ ഉദ്യമം സഫലമായില്ല.
 
===സ്വാതന്ത്ര്യസമരം===
"https://ml.wikipedia.org/wiki/അർമേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്