"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
അനാദിയിലേ ദൈവനിശ്ചിതമായ അവരുടെ അന്തിമവിധി മാറ്റൻ എന്തെങ്കിലും ചെയ്യാൻ മനുഷ്യവ്യക്തികൾക്കു കഴിയില്ലെന്നു കാൽവിൽ കരുതി. ഇക്കാര്യത്തിൽ മനുഷ്യപ്രയത്നവും സൽപ്രവർത്തികളും നിഷ്‌പ്രയോജനമാണ്. രക്ഷിക്കപ്പെടാനായി ജനിച്ചയാൾ ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ വിളി കേൾക്കുന്നു; വിനാശത്തിനു വിധിക്കപ്പെട്ടവർക്ക് അതു കേൾക്കാനാവില്ല.<ref name =radha">എസ് രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 281-82)</ref>
 
മനുഷ്യന്റെ അധമാവസ്ഥയിലുള്ള വിശ്വാസം ലൗകികജീവിതത്തെ തന്നെ അസ്വാഭാവികമായി കരുതാൻ കാൽവിനെ പ്രേരിപ്പിച്ചു. "സ്വർഗ്ഗമാണു നമ്മുടെ രാജ്യമെങ്കിൽ, ഭൂമി നമുക്കു പ്രവാസസ്ഥാനമല്ലാതെ മറ്റെന്താണ്? ഈ ലോകത്തിൽ നിന്നുള്ള വിടവാങ്ങൽ ജീവിനിലേക്കുള്ള പ്രവേശനമാണെന്നിരിക്കെ, ലോകം നമുക്ക് ശവകുടീരമല്ലാതെ മറ്റെന്താണ്? ലോകത്തിലെ തുടർച്ച മരണത്തിലുള്ള അലിഞ്ഞുചേരലല്ലാതെ മറ്റെന്താണ്? പാപത്തിന്റെ തടവുകാരാകാതിരിക്കാനായി, നാം ലൗകികജീവിതത്തെ വെറുക്കാൻ പഠിക്കണം" എന്നു കാൽവിൻ വാദിച്ചു.<ref>[[ജോൺ കാൽവിൻ]] രചിച്ച [http://www.ccel.org/ccel/calvin/institutes.v.x.html "ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ" (ഇൻസ്റ്റിട്യൂട്ടുകൾ) 3-ആം പുസ്തകം 9III -ആം അദ്ധ്യായം 9:4-ആം ഖണ്ഡം]</ref>
 
==വൈരുദ്ധ്യം==
"https://ml.wikipedia.org/wiki/കാൽവിൻവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്