"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ക്രിസ്തീയചിന്തയിൽ [[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്റ്റിന്റെ]] പാരമ്പര്യം പിന്തുടർന്ന [[ജോൺ കാൽവിൻ|കാൽവിൻ]], രക്ഷാ-ശിക്ഷകളുടെ വഴിയിൽ മനുഷ്യാത്മാക്കളുടെ ഗതി, തന്റെ നിരുപാധികമായ പരമാധികാരം അനുസരിച്ചുള്ള ദൈവത്തിന്റെ 'മുൻനിശ്ചയത്തെ' (predestination) ആശ്രയിച്ചിരിക്കുന്നുവെന്നു വാദിച്ചു.<ref>John A. Hutchison, Paths of Faith, പ്രസാധനം, MacGraw-Hill Book Company (പുറങ്ങൾ 538-43)</ref> കാൽവിനിസ്റ്റ് ദൈവശാസ്ത്രത്തിന്റെ കാതൽ [[ജോൺ കാൽവിൻ|കാൽവിന്റെ]] രചനകളിലും പ്രഭാഷണങ്ങളിലും അടങ്ങിയിരുന്ന ഈ നിലപാടാണ്.
 
നിസ്സാരനും ഹീനപാപിയുമായ മനുഷ്യന്റെ സത്പ്രവൃത്തികളൊന്നും സ്വർഗ്ഗസമ്മാനം നേടാൻ പര്യാപ്തമല്ലെന്നു [[ജോൺ കാൽവിൻ|കാൽവിൻ]] കരുതി. ദൈവത്തിന്റെ നീതി പാപത്താൽ കളങ്കപ്പെട്ട മുഴുവൻ മനുഷ്യവർഗ്ഗത്തിന്റേയും നാശമാണ് ആവശ്യപ്പെടുന്നത്. എങ്കിലും അവന്റെ കരുണ, ചുരുക്കം ചിലരെ രക്ഷയ്ക്കും നിത്യസമ്മാനത്തിനുമായി തെരഞ്ഞെടുത്തിരിക്കുന്നു. അപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവൻ, ക്രിസ്തുവിലൂടെയുള്ള രക്ഷയിൽ വിശ്വാസം നൽകുന്നു. അർഹതയുടെ അടിസ്ഥാനത്തിലല്ലാതെ [[ദൈവം]], ചുരുക്കം ചിലരെ നിത്യസമ്മാനത്തിനും അവശേഷിക്കുന്നവരെ നിത്യശിക്ഷയ്ക്കുമായി അനാദിയിലേ തെരഞ്ഞെടുത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ ദൈവത്തിന്റെ കരുണയേയും, അഭിശപ്തരുടെ ശിക്ഷ അവന്റെ നീതിയേയും പ്രഘോഷിക്കുന്നു. ആദിമാതാപിതാക്കളുടെ പതനം പോലും ദൈവികജ്ഞാനത്താൽ പൂർവനിശ്ചിതമായിരുന്നു എന്നു കാൽവിൻ കരുതി.
 
അനാദിയിലേ ദൈവനിശ്ചിതമായ അവരുടെ അന്തിമവിധി മാറ്റൻ എന്തെങ്കിലും ചെയ്യാൻ മനുഷ്യവ്യക്തികൾക്കു കഴിയില്ലെന്നു കാൽവിൽ കരുതി. ഇക്കാര്യത്തിൽ മനുഷ്യപ്രയത്നവും സൽപ്രവർത്തികളും നിഷ്‌പ്രയോജനമാണ്. രക്ഷിക്കപ്പെടാനായി ജനിച്ചയാൾ ക്രിസ്തുവിലൂടെയുള്ള രക്ഷയുടെ വിളി കേൾക്കുന്നു; വിനാശത്തിനു വിധിക്കപ്പെട്ടവർക്ക് അതു കേൾക്കാനാവില്ല.<ref name =radha">എസ് രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 281-82)</ref>
 
==വൈരുദ്ധ്യം==
പൂർവനിശ്ചിതമായ രക്ഷാ-ശിക്ഷകളെക്കുറിച്ചുള്ള ഈ വാദം യുക്തിയ്ക്ക് അറപ്പുളവാക്കുന്നതാണെന്നു സമ്മതിച്ച [[ജോൺ കാൽവിൻ|കാൽവിൻ]], ദൈവികരഹസ്യങ്ങൾ ചുഴിഞ്ഞറിയാമെന്ന മനുഷ്യന്റെ മോഹവും യുക്തിസഹമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ തെറ്റുകളും അനീതികളും ദൈവത്താൽ പൂർവനിശ്ചിതമാണെങ്കിലും, ദൈവം അവയിൽ കുറ്റക്കാരനല്ല. കുറ്റം മനുഷ്യന്റേതു മാത്രമാണ്. ഈ വാദത്തിന്റെ വൈരുദ്ധ്യം പരിഹരിക്കാൻ കാൽവിൻ തുനിഞ്ഞില്ല. ഇതു [[ബൈബിൾ|ബൈബിളിലെ]] ദൈവവെളിപാടിനനുസൃതമാണെന്നു കരുതിയ അദ്ദേഹം, മനുഷ്യർ അതിനെ വിനയപൂർവം അംഗീകരിക്കുകയാണു വേണ്ടതെന്നു വാദിച്ചു.<ref>Kenneth Scott Latourette, A History of Christianity (പുറങ്ങൾ 751-60)</ref> ദൈവത്തിന്റെ നിസ്സീമമായ മഹിമയെ എടുത്തുകാട്ടുന്ന കാൽവിൻവാദം ദൈവപ്രതാപത്തിനു മുൻപിൽ മനുഷ്യന്റെ അതിനിസ്സരതയിലേക്കും പാപപങ്കിലവും ഹീനവുമായ മനുഷ്യാവസ്ഥയിലേക്കും വിരൽചൂണ്ടുന്നു. നീചകൃമിയായ മനുഷ്യന്, എണ്ണിയാലൊടുങ്ങാത്ത [[താരാപഥം|താരാപഥങ്ങളെ]] നിയന്ത്രിക്കുന്ന ദൈവജ്ഞാനത്തെ മനസ്സിലാക്കാനാവില്ല. രക്ഷാ-ശിക്ഷകളുടെ ഈ വിധിതീർപ്പ് ഭയാനകമാണെങ്കിലും അതു ദൈവമഹത്വത്തിനായി സംഭവിക്കുന്നുവെന്ന് കാൽവിൻ കരുതി.<ref>വിൽ ഡുറാന്റ്,"ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ 6-ആം ഭാഗം, അദ്ധ്യായം XXI (പുറങ്ങൾ 459-490)</ref>
"https://ml.wikipedia.org/wiki/കാൽവിൻവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്