"കാൽവിൻവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Portrait john calvin.jpg|upright|thumb|150px|right|കാൽവിൻ: പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രം]]
[[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയിലെ]] ദൈവശാസ്ത്രവ്യവസ്ഥകളിലൊന്നും ക്രിസ്തീയജീവിതത്തോടുള്ള ഒരു വ്യതിരിക്ത സമീപനവുമാണ് '''കാൽവിൻവാദം'''. ''നവീകൃതവിശ്വാസം, നവീകൃതദൈവശാസ്ത്രം'' എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.<ref>{{cite web|url=http://www.lgmarshall.org/Reformed/kuyper_lecturescalvinism.html|title=Calvinism As A Life System|author=Kuyper, Abraham|accessdate=2009-07-15}}</ref> മാർട്ടിൻ ബ്യൂസർ, ഹീൻറിച്ച് ബുള്ളിഞ്ഞർ, പീറ്റർ വെർമിഗ്ലി, [[ഉൾറിക്ക് സ്വിംഗ്ലി]] എന്നിവരുടെ കൂടി സംഭാവനകൾ ചേർന്നു രൂപപ്പെട്ട ഈ വിശ്വാസവ്യവസ്ഥ അതിന്റെ പ്രാരംഭകരിൽ മുഖ്യനായ ഫ്രഞ്ച് നവീകർത്താവ്, [[ജോൺ കാൽവിൻ|ജോൺ കാൽവിന്റെ]] പേരിലാണ് അറിയപ്പെടുന്നത്. [[ജോൺ കാൽവിൻ|കാൽവിന്റെ]] നേതൃത്വത്തിൽ രൂപപ്പെട്ട നവീകൃതസഭകളുടെ വിശ്വാസാചാരങ്ങളുടേയും, [[ജോൺ കാൽവിൻ|കാൽവിന്റെ]] തനതായ [[ബൈബിൾ|വേദപുസ്തകവ്യാഖ്യാനങ്ങളുടേയും]] സൂചകശബ്ദമായും ഇത് പ്രയോഗിക്കപ്പെടാറുണ്ട്. മനുഷ്യന്റെ രക്ഷാവിനാശങ്ങൾ ദൈവത്താൽ പൂർവനിശ്ചിതമാണെന്നും, നിത്യരക്ഷയ്ക്ക് ദൈവത്തിന്റെ പരമാധികാരമല്ലാതെ മറ്റൊന്നും ആശ്രയിക്കാനില്ലാത്ത മനുഷ്യാവസ്ഥ അധമവും അനിശ്ചിതവും ആണെന്നും ഉള്ള വിശ്വാസം ഈ ദൈവശാസ്ത്രവ്യവസ്ഥയുടെ മുഖമുദ്രകളായിരിക്കുന്നുമുഖമുദ്രയായിരിക്കുന്നു.
 
ക്രിസ്തീയചിന്തയിൽ [[അഗസ്റ്റിൻ|ഹിപ്പോയിലെ അഗസ്റ്റിന്റെ]] പാരമ്പര്യം പിന്തുടർന്ന [[ജോൺ കാൽവിൻ|കാൽവിൻ]], രക്ഷാ-ശിക്ഷകളുടെ വഴിയിൽ മനുഷ്യാത്മാക്കളുടെ ഗതി, തന്റെ നിരുപാധികമായ പരമാധികാരം അനുസരിച്ചുള്ള ദൈവത്തിന്റെ 'മുൻനിശ്ചയത്തെ' (predestination) ആശ്രയിച്ചിരിക്കുന്നുവെന്നു വാദിച്ചു.<ref>John A. Hutchison, Paths of Faith, പ്രസാധനം, MacGraw-Hill Book Company (പുറങ്ങൾ 538-43)</ref> കാൽവിനിസ്റ്റ് ദൈവശാസ്ത്രത്തിന്റെ കാതൽ [[ജോൺ കാൽവിൻ|കാൽവിന്റെ]] രചനകളിലും പ്രഭാഷണങ്ങളിലും അടങ്ങിയിരുന്ന ഈ നിലപാടാണ്.
"https://ml.wikipedia.org/wiki/കാൽവിൻവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്