"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
===രാഷ്ട്രമീമാസ===
രാഷ്ട്രമീമാസാസംബന്ധിയായ രചനകളിൽ വില്യം, സമകാലീനനായ [[പാദുവായിലെ മാർസിലിയസ്|പാദുവയിലെ മാർസിലിയസിനെപ്പോലെ]], പൗരോഹിത്യത്തിന്റെ രാഷ്ട്രീയാധികാരത്തേയും സഭയിൽ മാർപ്പാപ്പായുടെ പരമാധികാരത്തേയും വിമർശിച്ചു. സഭയെന്നത് പൗരോഹിത്യമല്ല വിശ്വാസികളുടെ കൂട്ടായ്മയാണെന്നും മുഴുവൻ സഭയുടേയും അധികാരം അതിന്റെ ഏതെങ്കിലും ഒരു ഘടകത്തിന്റെ അധികാരത്തേക്കൾ കവിഞ്ഞതാണെന്നും അതിന്റെ അധികാരം ഒരു പ്രതിനിധിസംഘത്തിനു കൈമാറാൻ സഭാസമൂഹത്തിനു കഴിയുമെന്നും മാർപ്പാപ്പ ഉൾപ്പെടെ ഏത് പദവിയിൽ ഉള്ളവരേയും നിയന്ത്രിക്കാനും ശിക്ഷിക്കാനും നീക്കം ചെയ്യാനും അത്തരമൊരു പ്രതിനിധിസംഘത്തിനു കഴിയുമെന്നും അദ്ദേഹം വാദിച്ചു.<ref>[[വിൽ ഡുറാന്റ്]], നവോത്ഥാനം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (അഞ്ചാം ഭാഗം - പുറം 363) </ref>
 
==വിലയിരുത്തൽ==
ക്രിസ്തീയവിശ്വാസത്തെ യുക്തിയുമായി സമന്വയിപ്പിക്കാൻ ശ്രമിച്ച [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] പാരമ്പര്യത്തിൽ പെട്ട ചിന്തകനായിരുന്നെങ്കിലും വിശ്വാസസത്യങ്ങളുടെ സ്ഥാപനത്തിൽ യുക്തിക്കുള്ള പരിമിതി അദ്ദേഹം എടുത്തുപറഞ്ഞു. സമകാലീനനായ [[ജോൺ ഡൺസ് സ്കോട്ടസ്|ജോൺ ഡൺസ് സ്കോട്ടസിന്റെയെന്നപോലെ]] വില്യമിന്റെ ദർശനവും [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] പാരമ്പര്യത്തിന്റെ ദൗർബല്യത്തേയും ക്രിസ്തീയചിന്ത ചെന്നുപെട്ടിരുന്ന പ്രതിസന്ധിയേയും സൂചിപ്പിച്ചു.<ref>കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 517-19)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്