"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hu:Guernica (festmény)
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:கூர்னிக்கா (ஓவியம்); സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Guernica (painting)}}
[[ചിത്രംപ്രമാണം:GuernicaGernikara.jpg|thumb|350px|right|[[പിക്കാസോ|പാബ്ലോ പിക്കാസോയുടെ]] പ്രഖ്യാതചിത്രം, ഗ്വേർണിക്ക, ഗെർണിക്ക നഗരത്തിൽ സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ബാസ്ക് ഭാഷയിലെ പ്രചാരണപ്പരസ്യം നഗരത്തിലെ ഒരു ഭിത്തിയിൽ]]
 
[[പിക്കാസോ|പാബ്ലോ പിക്കാസോ]] വരച്ച ഒരു ചിത്രമാണ് '''ഗ്വേർണിക്ക'''. [[സ്പെയിൻ|സ്പെയിനിലെ]] ആഭ്യന്തരയുദ്ധത്തിനിടെ, 1937 ഏപ്രിൽ 26-ന് ഫ്രാങ്കോയുടെ നേത്രൃത്വത്തിലുള്ള അവിടത്തെ ദേശീയസർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, നാത്സി [[ജർമ്മനി|ജർമ്മനിയുടേയും]] ഫാസിസ്റ്റ് ഭരണത്തിലിരുന്ന [[ഇറ്റലി|ഇറ്റലിയുടേയും]] പോർവിമാനങ്ങൾ ബാസ്ക് പ്രവിശ്യയിലെ ഗ്വേർണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചാണ് [[പിക്കാസോ]] ഈ ചിത്രം വരച്ചത്. 1937-ലെ [[പാരിസ്]] അന്താരാഷ്ട്ര ചിത്രപ്രദർശനത്തിനായി ഈ ചിത്രം വരക്കാൻ [[പിക്കാസോ|പിക്കാസോയെ]] നിയോഗിച്ചത് [[സ്പെയിൻ|സ്പെയിനിലെ]] രണ്ടാം ഗണതന്ത്രസർക്കാർ ആയിരുന്നു.
വരി 6:
[[യുദ്ധം|യുദ്ധത്തിന്റെ]] ദുരന്തസ്വഭാവവും, [[മനുഷ്യൻ|മനുഷ്യർക്ക്]], വിശേഷിച്ച് നിർദ്ദോഷികളായ അസൈനികർക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയിൽ [[പിക്കാസോ]] ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂർത്തരൂപവും ആയി മാനിക്കപ്പെടാൻ തുടങ്ങി. പൂർത്തിയായ ഉടനേ ലോകമെമ്പാടും കൊണ്ടുനടന്ന് പ്രദർശിക്കപ്പെട്ട ഗ്വേർണിക്ക എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. ഗ്വേർണിക്കയുടെ ഈ "പര്യടനം" [[സ്പെയിൻ|സ്പെനിയിലെ]] ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിലേക്ക് ലോകശ്രദ്ധ ആകർഷിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.
 
== ചരിത്രപശ്ചാത്തലം ==
ജനറൽ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള തീവ്രയാഥാസ്ഥിതികരുടെ ദേശീയപക്ഷവും, [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റുകളും]], [[സോഷ്യലിസം|സോഷ്യലിസ്റ്റുകളും]], [[അരാജകത്വവാദം|അരാജകത്വവാദികളും]] ഉൾപ്പെടെ പലവിധക്കാർ ചേർന്ന ഗണതന്ത്രപക്ഷത്തിന്റെ സമ്മിശ്രസഖ്യവും തമ്മിലായിരുന്നു [[സ്പെയിൻ|സ്പെയിനിലെ]] ആഭ്യന്തരയുദ്ധം. ഗണതന്ത്രസഖ്യത്തിനുള്ളിൽ ദേശീയപക്ഷത്തോടുള്ള എതിർപ്പിലല്ലാതെ, ഭരണത്തേയും, അന്തിമലക്ഷ്യത്തേയും കുറിച്ച് അഭിപ്രായസമന്വയം തീരെയുണ്ടായിരുന്നില്ല. ഫ്രാങ്കോയുടെ പക്ഷത്തിലും അഭിപ്രായഭേദം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. നിയമവാഴ്ചയിലും, പരമ്പരാഗതമായ [[കത്തോലിക്കാ സഭ|കത്തോലിക്കാമൂല്യങ്ങളിലും]] അടിയുറച്ച [[സ്പെയിൻ|സ്പെയിനിന്റെ]] പഴയ 'സുവർണ്ണ'-യുഗത്തിലേക്കുള്ള മടക്കമായിരുന്നു അവരുടെ പ്രഖ്യാപിതലക്ഷ്യം.<ref>Barton, Simon. (2004) A History of Spain. New York: Palgrave Macmillan.</ref>
 
[[സ്പെയിൻ|സ്പെയിനിലെ]] ബാസ്ക് പ്രദേശത്തിന്റെ ഭാഗമായി ബിസ്കേ പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് ഗ്വേർണിക്ക. ബാസ്ക് സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനമായ അവിടം, ആഭ്യന്തരയുദ്ധം നടക്കുമ്പോൾ ഗണതന്ത്രപക്ഷത്തിന്റെ വടക്കൻ മേഖലയിലെ ശക്തികേന്ദ്രമായി പരിഗണിക്കപ്പെടുക കൂടി ചെയ്തപ്പോൾ ആക്രമണത്തിനിരയായത് സ്വാഭാവികമായിരുന്നു.<ref name ="Arnheim 1973">Rudolf Arnheim (1973). ''The Genesis of a Painting: Picasso's Guernica''. London: University of California Press. ISBN 9780520250079978-0-520-25007-9</ref>
 
1937 ഏപ്രിൽ 26 തിങ്കളാഴ്ച വൈകിട്ട് നാലരമണിക്ക് നാത്സി [[ജർമ്മനി|ജർമ്മനിയുടെ]] കോൺഡോർ ലീജിയന്റെ പോർവിമാനങ്ങൾ, കേണൽ വോൾഫ്രാം വോൺ റിച്ച്തോഫന്റെ നേതൃത്വത്തിൽ രണ്ടു മണിക്കൂർ നേരം ഗ്വേർണിക്കയുടെ മേൽ ബോംബു വർഷിച്ചു. ദേശീയപക്ഷത്തെ പിന്തുണച്ചിരുന്ന [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] [[ജർമ്മനി]] അതിന്റെ പുതിയ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കാൻ അവസരം പാർത്തിരിക്കുകയായിരുന്നു. ഗ്വേർണിക്കയിൽ പരീക്ഷിക്കപ്പെട്ട ആകാശത്തുനിന്നുള്ള നിരന്തരമായ ബോംബുവർഷം, പിന്നീട് നാത്സികളുടെ 'ബ്ലിറ്റ്സ്ക്രീഗ്' യുദ്ധമുറയുടെ അവശ്യഭാഗമായിത്തീർന്നു.<ref name="Ray2006"/><ref name="Arnheim 1973"/>
വരി 15:
1937 ഏപ്രിൽ 30ന് തന്റെ ദിനക്കുറിപ്പുകളിൽ ഗ്വേർണിക്കയുടെ മേലുള്ള ആക്രമണത്തിനു നേതൃത്വം കൊടുത്ത റിച്ച്തോഫൻ ഇങ്ങനെ എഴുതി:
 
{{Quote|.....റോഡുകൾ, പാലങ്ങൾ, നഗരപ്രാന്തങ്ങൾ തുടങ്ങിയവ തിരിച്ചറിയുക എളുപ്പമായിരുന്നില്ല. അതിനാൽ അവർ എല്ലാം നഗരമദ്ധ്യത്തിലേക്കു തന്നെ ചൊരിഞ്ഞു.....ഒട്ടേറെ വീടുകളും ജലശ്രോതസ്സുകളും തകർന്നു. തീകത്തിപ്പടരുമ്പോൾ അതു ഫലമുണ്ടാക്കും. വീടുകളുടെ കൂരയോടുകളും, തടികൊണ്ടുള്ള പോർച്ചുകളും മറ്റും പൂർണ്ണനാശത്തെ സഹായിച്ചു. അവധിദിവസം ആയിരുന്നതിനാൽ മിക്കവാറും പട്ടണവാസികൾ സ്ഥലത്തിലായിരുന്നു; അവശേഷിച്ചവരിൽ ഭൂരിഭാഗവും ബോംബാക്രമണം തുടങ്ങിയതോടെ സ്ഥലം വിടുകയും ചെയ്തു. ആഘാതമേറ്റ ചില അഭയകേന്ദ്രങ്ങളിൽ ഒരു ചെറിയ സംഖ്യ ആളുകൾ മരിച്ചു.<ref>Oppler, Ellen C. (ed). (1988). Picasso's Guernica (Norton Critical Studies in art History). New York: W. W. Norton. ISBN 03939545600-393-95456-0</ref>}}
 
ചന്തദിവസമായിരുന്നതിനാൽ പട്ടണവാസികൾ നഗരമദ്ധ്യത്തിൽ ഒത്തുചേർന്നിരിക്കുകയായിരുന്നെന്നും, ബോംബാക്രമണത്തിൽ, നഗരകേന്ദ്രത്തിലേക്കുള്ള വഴികൾ കെട്ടിടങ്ങൾ വീണും പാലങ്ങൾ തകർന്നും തടസ്സപ്പെട്ടതിനാൽ അവർക്ക് അഗ്നിബാധയിൽ നിന്നു രക്ഷപെടാനായില്ലെന്നും ഉള്ള ഇതരശ്രോതസുകളിലെ ഭാഷ്യവുമായി റിച്ച്തോഫന്റെ വിവരണം ഒത്തുപോകുന്നില്ല.
വരി 21:
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത് പ്രാന്തത്തിലുള്ള ഒരു യുദ്ധോപകരണ നിർമ്മാണശാല ആയിരുന്നു. അതാവട്ടെ ബോംബാക്രമണത്തെ അതിജീവിക്കുകയും ചെയ്തു. അതിനാൽ, മനുഷ്യരിൽ ഭീതി വിതക്കുക എന്ന ലക്ഷ്യമാണ് ഈ ആക്രമണത്തിന് ഉണ്ടായിരുന്നതെന്നു കരുതണം. പട്ടണത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും ഗണതന്ത്രസൈന്യത്തിൽ ചേർന്ന് നഗരത്തിനു പുറത്തായിരുന്നതിനാൽ ആക്രമണം നടക്കുമ്പോൾ അവിടെയുണ്ടായിരുന്നത് മിക്കവാറും സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമായിരുന്നു.<ref>Preston, Paul. (2007) "George Steer and Guernica." History Today 57 (2007): 12–19</ref> ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന [[പിക്കാസോ|പിക്കാസോയുടെ]] ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്തുകയായിരുന്നു എന്നു കരുതാം.<ref name="Arnheim 1973"/>
 
== ചിത്രം ==
കറുപ്പും വെളുപ്പും നരപ്പും നിറങ്ങളിൽ 3.5 മീറ്റർ ഉയരവും 7.8 മീറ്റർ വീതിയുമായി ചുവരളവിലുള്ള എണ്ണച്ചിത്രമാണ് ഗ്വേർണിക്ക. [[മാഡ്രിഡ്|മാഡ്രിഡിലെ]] മ്യൂസിയോ റെയ്നാ സോഫിയായിലാണ് ഇപ്പോൾ ഇതു സൂക്ഷിച്ചിരിക്കുന്നത്. [[സ്പെയിൻ|സ്പെയിനിലെ]] ആഭ്യന്തരയുദ്ധത്തിൽ ജനറൽ ഫ്രാങ്കോയുടെ ദേശീയ സേനയെ പിന്തുണച്ചിരുന്ന [[ജർമ്മനി|ജർമ്മനിയും]] [[ഇറ്റലി|ഇറ്റലിയും]] ചേർന്ന് ബാസ്ക് പ്രവിശ്യയിലെ ഗ്വേർണിക്ക പട്ടണത്തിന്മേൽ നടത്തിയ ബോംബാക്രമണം ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് [[പിക്കാസോ]] ഈ ചിത്രം വരച്ചത്. 1937 ജൂൺ പകുതിയോടെ വരച്ചു തീർത്ത ചിത്രം<ref name="timeline">[http://www.pbs.org/treasuresoftheworld/guernica/glevel_1/gtimeline.html Timeline], part of a series of web pages on ''Guernica'' in PBS's ''Treasures of the World'' series. Accessed 16 July 2006</ref>, ആദ്യം [[പാരിസ്|പാരിസിലെ]] അന്തരാഷ്ട്രീയ ചിത്രപ്രദർശനമേളയിൽ [[സ്പെയിൻ|സ്പെയിനിൽ]] നിന്നുള്ള ചിത്രങ്ങളുടെ ഭാഗമായും തുടർന്ന് ലോകമെമ്പാടുമുള്ള വിവിധ വേദികളിലും പ്രദർശിപ്പിച്ചു. 1937 ആഗസ്റ്റ് 27 മുതൽ സെപ്തംബർ 19 വരെ [[സാൻ ഫ്രാൻസിസ്കോ]] കലാ മ്യൂസിയത്തിലാണ് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഇതിന്റെ ആദ്യത്തെ പ്രദർശനം നടന്നത്. തുടർന്ന്, [[ന്യൂ യോർക്ക്|ന്യൂയോർക്കിലെ]] ആധുനിക കലാമ്യൂസിയത്തിൽ, 1939 നവംബർ 15-ന് തുടങ്ങിയ [[പിക്കാസോ]] കൃതികളുടെ സുപ്രധാനമായ പ്രദർശനം 1940 ജനുവരി 7 വരെ തുടർന്നു. പ്രദർശനത്തിന്റെ പ്രമേയം "പിക്കാസോ: അദ്ദേഹത്തിന്റെ കലയുടെ 40 വർഷം," എന്നായിരുന്നു. ആൽഫ്രെഡ് എച്ച് ബാർ ഷിക്കാഗോയിലെ ആർട്ട് ഇൻസ്റ്റിട്യൂട്ടുമായി സഹകരിച്ചാണ് ഇതു സംഘടിപ്പിച്ചത്. ഗ്വേർണിക്കയും അനുബന്ധരചനകളും ഉൾപ്പെടെ പിക്കാസോയുടെ 344 സൃഷ്ടികൾ ആ പ്രദർശനത്തിൽ ഉൾപ്പെട്ടു<ref name ="Fluegel">Fluegel, Jane. (1980) "Chronology" in Rubin (1980) Pablo Picasso, a retrospective.</ref>
 
ദുരിതമനുഭവിക്കുന്ന മനുഷ്യരും, മൃഗങ്ങളും അക്രമവും അരാജകത്തവും തകർത്ത കെട്ടിടങ്ങളുമാണ് ചിത്രത്തിൽ ഉള്ളത്.
വരി 46:
*തുറന്ന വാതിലോടു കൂടിയ ഒരു കറുത്ത ഭിത്തി, ചിത്രത്തിന്റെ വലത്തേ അറ്റത്തെ സൂചിപ്പിക്കുന്നു.
 
== ആസ്വാദനം ==
 
ഗ്വേർണിക്കയുടെ സന്ദേശത്തെക്കുറിച്ച് വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ചിത്രത്തിന്റെ രണ്ടു മുഖ്യഘടകങ്ങളായ കാളയുടേയും [[കുതിര|കുതിരയുടേയും]] സൂചനകളെക്കുറിച്ചു തന്നെ പലവിധം അഭിപ്രായങ്ങളുണ്ട്. ഇതേക്കുറിച്ച്, കലാചരിത്രകാരിയായ പട്രീഷ്യാ ഫെയ്‌ലിങ്ങ് ഇങ്ങനെ അഭിപ്രായപ്പെട്ടു: "കാളയും കുതിരയും [[സ്പെയിൻ|ഹെസ്പാനിയ]] സംസ്കാരത്തിലെ പ്രധാന ബിംബങ്ങളാണ്. ഇതേ ബിംബങ്ങളെ വ്യത്യസ്ഥ ലക്ഷ്യങ്ങളോടെ [[പിക്കാസോ]] തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നത്, ചിത്രത്തിൽ ഇവയുടെ കൃത്യമായ പ്രസക്തി നിർണ്ണയിക്കുകയെന്നത് കൂടുതൽ വിഷമകരമാക്കുന്നു. അവ തമ്മിലുള്ള ബന്ധം [[പിക്കാസോ]] തന്റെ ദീർഘമായ കലാസപര്യയിൽ ഒരു തരം Ballet ആയി പലവിധത്തിൽ അവതരിപ്പിക്കുന്നു."
വരി 54:
{{quote|...ഈ കാള കാളയും [[കുതിര]] കുതിരയുമാണ്........എന്റെ ചിത്രത്തിലെ ചില ഘടകങ്ങൾക്ക് നിങ്ങൾ കല്പിക്കുന്ന അർത്ഥം വളരെ ശരിയായിരിക്കാം. എന്നാൽ ആ അർത്ഥം കല്പിക്കുകയെന്നത് എന്റെ ആശയമല്ല. നിങ്ങൾ എത്തിച്ചേർന്ന ആശയങ്ങളിലും നിഗമനങ്ങളിലും ഞാനും എത്തിർച്ചേർന്നിരിക്കാമെങ്കിലും അത് സ്വാഭാവികമായും അബോധപൂർവമായും ആയിരുന്നു. ഞാൻ ചിത്രം രചിക്കുന്നത് ചിത്രത്തിനു വേണ്ടിയാണ്. വസ്തുക്കളെ ഞാൻ അവയായി തന്നെ ചിത്രീകരിക്കുന്നു.<ref>[http://www.pbs.org/treasuresoftheworld/a_nav/guernica_nav/gnav_level_1/5meaning_guerfrm.html ...questions of meaning], part of a series of web pages on ''Guernica'' in PBS's ''Treasures of the World'' series.</ref>}}
 
ഗ്വേർണിക്ക പ്രദർശിക്കപ്പെട്ട [[പാരിസ്|പാരിസിലെ]] അതേ പ്രദർശനത്തിനു വേണ്ടി വരച്ച "ഫ്രാങ്കോയുടെ സ്വപ്നവും നുണയും" എന്ന പരമ്പയിലും [[പിക്കാസോ]] ഫ്രാങ്കോയെ, സ്വന്തം കുതിരയെ തിന്ന ശേഷം കലികയറിയ ഒരു കാളയുമായി മല്ലിടുന്ന ഒരു ഭീകരസത്വമായി ചിത്രീകരിച്ചു. ഈ പരമ്പരയിലെ ചിത്രങ്ങൾ പിക്കാസോ വരച്ചു തുടങ്ങിയത് ഗ്വേർണിക്കയുടെ മേലുള്ള ബോംബാക്രമണത്തിനു മുൻപായിരുന്നു. അവസാനത്തെ നാലു പാനലുകൾ പിന്നീടു ചേർത്തവയാണ്. അവയിൽ മൂന്നെണ്ണം ഗ്വേർണിക്കയുമായി നേരിട്ടു ബന്ധപ്പെട്ടുമിരിക്കുന്നു.
 
ഗ്വേർണിക്കയുടെ രചനക്കിടെ [[പിക്കാസോ]] ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്: "[[സ്പെയിൻ|സ്പെയിനിലെ]] [[യുദ്ധം]] ജനങ്ങൾക്കും സ്വാതന്ത്ര്യത്തിനും എതിരായുള്ള പ്രതിലോമശക്തിയുടെ സമരമാണ്. കലാകാരനെന്ന നിലയിൽ എന്റെ ജീവിതം മുഴുവൻ തന്നെ പ്രതിലോമതയ്ക്കും കലയുടെ [[മരണം|മരണത്തിനും]] എതിരായുള്ള നിരന്തരമായ പോരാട്ടമായിരുന്നു. പ്രതിലോമശക്തികളും മരണവുമായി എനിക്ക് ഒത്തുതീർപ്പിലെത്താനാകുമെന്ന് ആർക്കു സങ്കല്പിക്കാനാകും? ... ഇപ്പോൾ ഞാൻ വരച്ചുകൊണ്ടിരിക്കുന്നതും ഗ്വേർണിക്ക എന്നു പേരിടാനുദ്ദേശിക്കുന്നതുമായ ചിത്രത്തിലും, അടുത്ത കാലത്തെ എന്റെ എല്ലാ കലാസൃഷ്ടികളിലും, [[സ്പെയിൻ]] ദേശത്തെ വേദനയുടേയും മരണത്തിന്റേയും കടലിൽ മുക്കിയ സൈനികജാതിയോടുള്ള രോഷം വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്.<ref>[http://www.guardian.co.uk/comment/story/0,,1764206,00.html "The art of war"], London: ''The Guardian'', 29 April 2006.</ref>
 
ബെവർളി റേയുടെ അഭിപ്രായത്തിൽ<ref name ="Ray2006">Ray, Beverly. (2006) "Analyzing Political Art to Get at Historical Fact: Guernica and the Spanish Civil War". The Social Studies 97 (2006): 168-71</ref> താഴെപ്പറയുന്ന അഭിപ്രായങ്ങൾ ഗ്വേർണിക്കായെ സംബന്ധിച്ച് കലാചരിത്രകാരന്മാർക്കിടയിലുള്ള അഭിപ്രായസമന്വയത്തിന്റെ ഭാഗമാകുന്നു:
* ശരീരങ്ങളുടെ രൂപവും നിലയും പ്രതിക്ഷേധത്തെ സൂചിപ്പിക്കുന്നു.
* കറുപ്പും വെളുപ്പും നരപ്പും പ്രയോഗിച്ചത് ശോകഭാവം പ്രകടിപ്പിക്കാനും വേദനയും അരാജകത്വവും സൂചിപ്പിക്കാനുമാണ്.
വരി 66:
* ചിത്രത്തിന്റെ താഴെയുള്ള ഉടഞ്ഞ വാൾ, മർദ്ദകരുമായുള്ള സമരത്തിൽ ജനങ്ങളുടെ തോൽവിയെ പ്രതിനിധാനം ചെയ്യുന്നു.<ref name="Ray2006"/>
 
ഈ സുപ്രധാനസൃഷ്ടിയിൽ പിക്കാസോ, രാഷ്ട്രീയാധികാരത്തിനും അക്രമത്തിനും എതിരെയുള്ള ചെറുത്തുനില്പിൽ കലാകാരനെന്ന നിലയിൽ തന്റെ പങ്കും ശക്തിയും നിർവചിക്കാൻ ശ്രമിക്കുകായിരുന്നു. എങ്കിലും, കേവലം ഒരു രാഷ്ട്രീയരചന എന്നതിലുപരി, രാജനൈതികമായ അക്രമം, [[യുദ്ധം]], [[മരണം]] എന്നിവയുടെ ഭീമൻ ശക്തിയിൽ നിന്നു വ്യക്തിയെ മോചിപ്പിച്ചു രക്ഷിക്കുന്ന ആത്മാവിഷ്കാരത്തിൽ കലയുടെ പങ്കിനെക്കുറിച്ചുള്ള പിക്കാസോയുടെ പ്രഖ്യാപനമായി ഈ രചനയെ കാണുന്നതാകും ശരി.
 
== ഐക്യരാഷ്ട്രസഭയിൽ ==
 
ഗ്വേർണിക്കയുടെ ഒരു തിരശീലപ്പതിപ്പ്(Tapestry copy), ന്യൂയോർക്കിൽ [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്രസഭയുടെ]] ആസ്ഥാനത്ത് സുരക്ഷാസമിതി സമ്മേളനസ്ഥാനത്തിന്റെ പ്രവേശനകവാടത്തിലെ ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1955-ൽ നെൽസൺ റോക്ക്ഫെല്ലറുടെ ആവശ്യപ്രകാരം നിർമ്മിച്ച്, 1985-ൽ റോക്ക്ഫെല്ലർ സംഘടന ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ ഈ പകർപ്പ്.<ref>Campbell, Peter (2009). "At the New Whitechapel" London Review of Books 31(8), 30 April 2009</ref> മൂലരചനയുടെ അത്ര ഏകവർണ്ണമല്ലാതെ, തവിട്ടിന്റെ പല നിറഭേദങ്ങൾ ചേർന്നതാണ്. 2003 ഫെബ്രുവരി 5-ന് അമേരിക്കൻ ഐക്യനാടുകളുടെ വിദേശസചിവൻ കോളിൻ പൗവലും, ദേശീയസൂരക്ഷാ ഉപദേഷ്ടാവ് ജോൺ നീഗ്രോപോണ്ടും ചേർന്നു ഐക്യരാഷ്ട്രസഭാസ്ഥാനത്തിൽ [[ഇറാക്ക്|ഇറാക്കിന്റെ]] മേലുള്ള അമേരിക്കൻ സൈനിക നടപടിക്കു വഴിയൊരുക്കാനായി നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രം കാണാതിരിക്കാനായി അതിനെ നീല നിറമുള്ള ഒരു കർട്ടൺ കൊണ്ടു മറച്ചു.<ref>Kennedy, Maev. (2009) "Picasso tapestry of Guernica heads to UK", London: The Guardian, 26 January 2009.</ref> ആക്രോശിക്കുന്ന രൂപങ്ങൾ ചിത്രീകരിക്കുന്ന കാടൻ വരകൾ വാർത്താസമ്മേളനത്തിനു പശ്ചാത്തലമാകുന്നതും ചിത്രത്തിലെ [[കുതിര|കുതിരയുടെ]] പൃഷ്ടഭാഗം പ്രാസംഗികരുടെ തലക്കു തൊട്ടുമുകളിൽ വരുന്നതും ടെലിവിഷൻ വാർത്താലേഖകർ ഇഷ്ടപ്പെടാതിരുന്നതിനാലാണ് ചിത്രം മറച്ചതെന്ന് അടുത്ത ദിവസം വിശദീകരണം ഉണ്ടായി. എന്നാൽ [[ഇറാക്ക്|ഇറാക്കിന്റെ]] മേലുള്ള ആക്രമണത്തിനു വേണ്ടി പൗവലും നീഗ്രോപോണ്ടും വാദിക്കുമ്പോൾ [[പിക്കാസോ|പിക്കാസോയുടെ]] യുദ്ധവിരുദ്ധ ചിത്രം അതിനു പശ്ചാത്തലമാകുന്നതു തടയാൻ [[ജോർജ്ജ് ബുഷ്|ബുഷ്]] ഭരണകൂടം [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭാധികാരികളുടെ]] മേൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ചിത്രം മറച്ചതെന്ന് നയതന്ത്രപ്രതിനിധികളിൽ ചിലർ പത്രലേഖകരോടു വെളിപ്പെടുത്തിയതായി പറയപ്പെടുന്നു.<ref>Cohen, David. (2003) [http://www.slate.com/id/2078242/ Hidden Treasures: What's so controversial about Picasso's Guernica?], ''Slate'', 6 February 2003.</ref>
 
== അവലംബം ==
<references/>
 
[[വർഗ്ഗം:പാബ്ലോ പിക്കാസോയുടെ ചിത്രങ്ങൾ]]
 
Line 116 ⟶ 117:
[[sk:Guernica (Picasso)]]
[[sv:Guernica (målning)]]
[[ta:கூர்னிக்கா (ஓவியம்)]]
[[tr:Guernica (tablo)]]
[[uk:Герніка (картина)]]
"https://ml.wikipedia.org/wiki/ഗ്വേർണിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്