"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: hy:Ստրկություն
വരി 51:
 
=== ഗ്രീസിൽ ===
ചരിത്രാതീതകാലത്തും ചരിത്രാരംഭകാലത്തും ഹോമർ ചിത്രീകരിച്ചിട്ടുള്ള മാതിരിപോലെ നേരിയ തോതിലുള്ള അടിമത്തം യവനരുടെ ഇടയിൽ ഉണ്ടായിരുന്നു. നാട്ടിൻപുറങ്ങളിൽ അടിമകൾ വളരെ കുറവായിരുന്നു. യുദ്ധത്തിൽ പിടിച്ചവരെ അടിമകളാക്കുന്നപതിവ് അന്നുണ്ടായിരുന്നുവെങ്കിലും പില്ക്കാലത്തെ യുദ്ധങ്ങളെപ്പോലെ അന്നത്തെ യുദ്ധങ്ങൾ ദൂരവ്യാപകങ്ങളല്ലാത്തവയായിരുന്നു. ആൾപിടിത്തക്കാരും കടൽക്കൊള്ളക്കാരും ആളുകളെപിടിച്ച് നല്ല വിലയ്ക്ക് വിറ്റിരുന്നു. അന്നത്തെ അടിമത്തത്തിന് പാരുഷ്യം കുറവായിരുന്നു. കരിങ്കടൽത്തീരങ്ങളിൽനിന്നു കൊണ്ടുവന്ന കരുത്തുള്ള അടിമകളെയായിരുന്നു കഠിനജോലികൾക്ക് നിയോഗിച്ചിരുന്നത്. കലകളിലും കര കൗശലങ്ങളിലും മിടുക്കുണ്ടായിരുന്നത് ഏഷ്യൻ അടിമകൾക്കായിരുന്നു. ചരിത്രകാലത്ത് ഗ്രീസിലെ അടിമകളുടെ എണ്ണം വർദ്ധിച്ചു. അടിമകളുടെ സ്വാഭാവികവർദ്ധനം കുറവായിരുന്നു. കാരണം അടിമസ്ത്രീകളുടെ എണ്ണം കുറവായിരുന്നു; രണ്ടാമത് അടിമക്കുട്ടികളെ വളർത്തിയെടുക്കുന്നത് ലാഭകരമായിരുന്നില്ല. വേണ്ടാത്ത കുട്ടികളെ വില്ക്കുന്ന പതിവുണ്ടായിരുന്നു; കൂടാതെ കുട്ടികളെ ഉപേക്ഷിച്ചുകളയുന്ന പതിവും ഉണ്ടായിരുന്നു. യുദ്ധവും ആൾപിടിത്തവും വ്യാപാരവും വഴി, യവനരും വിദേശീയരുമായ അടിമകളുടെ എണ്ണം വളരെ വർദ്ധിച്ചു. സിറിയ, പോണ്ടസ്, ലിഡിയ, മലേഷ്യ, ഈജിപ്ത്, അബിസീനിയ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെല്ലാം അടിമകൾ യവനനഗരത്തിലെത്തി. ഏഷ്യൻ അടിമകൾക്കായിരുന്നു വലിയ വില. വിദേശങ്ങളിലേക്കുകയറ്റി അയയ്ക്കുന്നതിനായി ഗ്രീസിലെ അടിമപ്പെണ്ണുങ്ങൾക്കും നല്ല വിലയുണ്ടായിരുന്നു. ആഥൻസ് മുതലായ സ്റ്റേറ്റുകളിൽ അടിമവില്പനനികുതി ഒരു നല്ല ധനാഗമമാർഗ്ഗമായിരുന്നു.
 
ക്രമേണ നാട്ടിൻപുറത്തെ കൃഷിയും നഗരങ്ങളിലെ നാനാവിധതൊഴിലുകളും വ്യവസായങ്ങളും അടിമവൃത്തിയെ കേന്ദ്രീകരിച്ചായിരുന്നു. ഗൃഹങ്ങളിലെ പണിയെല്ലാം അടിമകൾ ചെയ്തുവന്നു. നൂല് നൂല്ക്കുന്നതും തുണി നെയ്യുന്നതും അടിമകൾതന്നെ. സ്കൂളിൽ പോകുന്ന കുട്ടികളുടെ മേല്നോട്ടം വൃദ്ധരായ അടിമകൾ (Paidagogoi) നടത്തി. യജമാനത്തിയും പെൺമക്കളും നഗരത്തിലേക്കു പോകുമ്പോൾ അകമ്പടിസേവിച്ചു. വിശ്വസ്തരായ അടിമകൾ യജമാനന്റെ കാര്യസ്ഥൻമാരായി. പെരിക്ലിസിന്റെ എസ്റ്റേറ്റ് മുഴുവൻ നോക്കി നടത്തിയിരുന്നത് അദ്ദേഹത്തിന്റെ അടിമയായിരുന്നു. ആഥൻസ് നഗരത്തിലെവിടെയും അടിമകളെ കാണാമായിരുന്നു. ചില ചെറിയ തൊഴിൽ ശാലകളിൽ അടിമകളും യജമാനൻമാരും ഒന്നിച്ചു പണി ചെയ്തു. വേറെ ചിലവ അടിമകൾതന്നെ നടത്തുകയും വരുമാനത്തിൽ ഒരുഭാഗം തങ്ങളെടുത്തിട്ട് ബാക്കി യജമാനൻമാർക്ക് കൊടുക്കുകയും ചെയ്തിരുന്നു.
വരി 61:
യജമാനൻ ദുസ്സഹമായ രീതിയിൽ ദ്രോഹിച്ചാൽ മജിസ്റ്റ്രേറ്റ് മുൻപാകെ സങ്കടം ബോധിപ്പിക്കാൻ അടിമയ്ക്കവകാശമുണ്ട്. യവനൻമാരുടെ മതപരമായ കർമങ്ങളിൽ പങ്കെടുക്കുന്നതിന് അടിമകൾക്കവകാശമില്ല. അവർക്ക് അവരുടെതായ ഉത്സവങ്ങളുണ്ട്. മെരുക്കുവാൻ പ്രയാസമുള്ള അടിമകളെ, പ്രത്യേകിച്ച് ദൂരദേശങ്ങളിൽ പണിയെടുക്കുന്നവരെ, ചങ്ങലയിട്ട് ബന്ധിക്കുന്ന പതിവ് ഗ്രീസിൽ നിലനിന്നിരുന്നു. യജമാനൻമാരുടെ ക്രൂരമായ മർദനത്തിൽനിന്ന് രക്ഷ നേടുന്നതിന് അടിമകൾക്ക് ചില കാവുകളും ക്ഷേത്രങ്ങളും രക്ഷാസങ്കേതങ്ങളും ഉണ്ടായിരുന്നു.
 
യജമാനൻമാരുമായുള്ള കരാർപ്രകാരമോ, മരണപത്രംവഴിയോ, ക്ഷേത്രങ്ങളിലേക്ക് വഴിപാടുകൊടുത്തോ അടിമയ്ക്ക് വിമുക്തനാകാം. എന്നാൽ വിമുക്തനായ അടിമയ്ക്ക് പൗരത്വം കിട്ടുകയില്ല; അവന്റെ നില വിദേശിയായ ഒരു കുടിയേറ്റക്കാരന്റെതു മാത്രമാണ്.
 
=== റോമിൽ ===
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്