"ഗരുഡൻ തൂക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ.
 
==കൊല്ലങ്കോട് തൂക്കം==
{{പ്രലേ|കൊല്ലങ്കോട് തൂക്കം}}
ഇപ്രകാരം തൂക്കം നടത്തിവരുന്ന രണ്ട് ക്ഷേത്രങ്ങളാണ് പഴയ തിരുവിതാംകൂർ സംസ്ഥാനത്തിൽ ഉണ്ടായിരുന്നത്: ഇന്ന് കന്യാകുമാരി ജില്ലയുടെ ഭാഗമായിത്തീർന്നിട്ടുള്ള വിളവൻകോട് താലൂക്കിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തിലുള്ള ക്ഷേത്രവും ചിറയിൻകീഴ് താലൂക്കിലെ ശാർക്കരക്ഷേത്രവും. തെക്കൻ തിരുവിതാംകൂറിലെ ഇത്തരം ക്ഷേത്രങ്ങൾ ഇപ്പോൾ ദേവീക്ഷേത്രങ്ങൾ എന്ന പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. മിക്ക ദേവീക്ഷേത്രങ്ങളുടേയും ശ്രീകോവിലിനുള്ളിൽ ഒരു പീഠം വച്ച് അതിനു മുകളിൽ കിരീടത്തിന്റെ ആകൃതിയിലുള്ള ഒരു ആരാധനാവസ്തു പ്രതിഷ്ഠിച്ചിരിക്കും. ഈ ആരാധനാ വസ്തുവിന് 'മുടി' എന്നാണ് പേരു പറഞ്ഞുവരുന്നത്. അതിനാൽ ഇത്തരം ക്ഷേത്രങ്ങളെ മുൻകാലത്ത് മുടിപ്പുര എന്നാണ് വിശേഷിപ്പിച്ചുവന്നത്.
 
==എളവൂർ തൂക്കം==
{{പ്രലേ|എളവൂർ തൂക്കം}}
 
കേരളത്തിൽ തൂക്കം നടത്തിവന്നിരുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രം എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലുള്ള [[പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം|എളവൂർ പുത്തൻകാവാണ്]]. ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങൾ പൊതുവേ 'കാവ്' എന്ന പേരിൽ അറിയപ്പെടുന്നു. വൃക്ഷങ്ങൾ തിങ്ങി നില്ക്കുന്ന ഒരു സ്ഥലം എന്നാണ് കാവ് എന്ന പദത്തിന്റെ അർഥം. അത്തരം കാവുകളുടെ തൊട്ടടുത്തായിരുന്നു പഴയകാലത്തെ ദേവീക്ഷേത്രങ്ങളെല്ലാം. അതിനാലായിരിക്കണം കാവ് എന്ന് ദേവീക്ഷേത്രത്തിനു പേരുവന്നത്.
 
എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ [[മനുഷ്യത്തൂക്കം]], [[ഗരുഡത്തൂക്കം]], [[ദാരികത്തൂക്കം]] എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
 
[[File:GARUDAN THOOKKAM.jpg|thumb|ഗരുഡൻ തൂക്കം]]
Line 29 ⟶ 18:
 
ശാർക്കര ക്ഷേത്രത്തിലെ തൂക്കത്തിന് ഒരു വില്ല് മാത്രമേ ഉപ യോഗിക്കുന്നുള്ളൂ. അതിനാൽ ഒരേ സമയത്ത് രണ്ട് തൂക്കക്കാരും രണ്ട് ശിശുക്കളുമാണ് തൂക്കത്തിൽ പങ്കാളികളാകുന്നത്.
 
==കൊല്ലങ്കോട് തൂക്കം==
{{പ്രലേ|കൊല്ലങ്കോട് തൂക്കം}}
ഇപ്രകാരം തൂക്കം നടത്തിവരുന്ന രണ്ട് ക്ഷേത്രങ്ങളാണ് പഴയ തിരുവിതാംകൂർ സംസ്ഥാനത്തിൽ ഉണ്ടായിരുന്നത്: ഇന്ന് കന്യാകുമാരി ജില്ലയുടെ ഭാഗമായിത്തീർന്നിട്ടുള്ള വിളവൻകോട് താലൂക്കിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തിലുള്ള ക്ഷേത്രവും ചിറയിൻകീഴ് താലൂക്കിലെ ശാർക്കരക്ഷേത്രവും. തെക്കൻ തിരുവിതാംകൂറിലെ ഇത്തരം ക്ഷേത്രങ്ങൾ ഇപ്പോൾ ദേവീക്ഷേത്രങ്ങൾ എന്ന പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്. മിക്ക ദേവീക്ഷേത്രങ്ങളുടേയും ശ്രീകോവിലിനുള്ളിൽ ഒരു പീഠം വച്ച് അതിനു മുകളിൽ കിരീടത്തിന്റെ ആകൃതിയിലുള്ള ഒരു ആരാധനാവസ്തു പ്രതിഷ്ഠിച്ചിരിക്കും. ഈ ആരാധനാ വസ്തുവിന് 'മുടി' എന്നാണ് പേരു പറഞ്ഞുവരുന്നത്. അതിനാൽ ഇത്തരം ക്ഷേത്രങ്ങളെ മുൻകാലത്ത് മുടിപ്പുര എന്നാണ് വിശേഷിപ്പിച്ചുവന്നത്.
 
==എളവൂർ തൂക്കം==
{{പ്രലേ|എളവൂർ തൂക്കം}}
 
കേരളത്തിൽ തൂക്കം നടത്തിവന്നിരുന്ന മറ്റൊരു പ്രസിദ്ധ ക്ഷേത്രം എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലുള്ള [[പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം|എളവൂർ പുത്തൻകാവാണ്]]. ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങൾ പൊതുവേ 'കാവ്' എന്ന പേരിൽ അറിയപ്പെടുന്നു. വൃക്ഷങ്ങൾ തിങ്ങി നില്ക്കുന്ന ഒരു സ്ഥലം എന്നാണ് കാവ് എന്ന പദത്തിന്റെ അർഥം. അത്തരം കാവുകളുടെ തൊട്ടടുത്തായിരുന്നു പഴയകാലത്തെ ദേവീക്ഷേത്രങ്ങളെല്ലാം. അതിനാലായിരിക്കണം കാവ് എന്ന് ദേവീക്ഷേത്രത്തിനു പേരുവന്നത്.
 
എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ [[മനുഷ്യത്തൂക്കം]], [[ഗരുഡത്തൂക്കം]], [[ദാരികത്തൂക്കം]] എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
 
{{സർവ്വവിജ്ഞാനകോശം|തൂക്കം}}
"https://ml.wikipedia.org/wiki/ഗരുഡൻ_തൂക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്