"ഗരുഡൻ തൂക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. നീണ്ട തടികൊണ്ടു നിർമിച്ച ചാടിന്റെ അഗ്രഭാഗത്ത് കീഴിലുള്ള കൊളുത്ത് തൂക്കക്കാരനായ ആളിന്റെ മുതുകിലെ തൊലിയിൽ കോർത്ത് അയാളെ ചാടിൽ നിന്ന് തൂക്കിയിടുകയും ചാട് 30 അടിയോളം ആകാശത്തിലേക്ക് ഉയർത്തിയിട്ട് ക്ഷേത്രത്തിനു ചുറ്റും മൂന്ന് തവണ ചുറ്റിക്കൊണ്ടു പോവുകയും ചെയ്യുന്ന ചടങ്ങായിരുന്നു ഇവിടത്തെ തൂക്കം. ദേവിയുടെ ആരാധകർ നേരുന്ന വഴിപാടായിട്ടാണ് ഇവിടെ തൂക്കം നടത്തിപ്പോന്നത്. നേർച്ചക്കാർ തൂക്കക്കാരായ ആളുകളേയും നിർദേശിച്ചുവന്നു. അങ്ങനെ നിർദേശിക്കപ്പെടുന്ന ആളുകൾ മീനമാസം 1-ാം തീയതി മുതൽ മേടം 10-ാം തീയതി വരെ 41 ദിവസം വ്രതം അനുഷ്ഠിക്കണം. ആ വ്രതകാലത്തിന്റെ അവസാനത്തെ 10 ദിവസങ്ങളിൽ പ്രത്യേകതരം ഔഷധച്ചെടികളുടെ സത്ത് ചേർത്ത് തയ്യാറാക്കിയ എണ്ണകൊണ്ട് അവരുടെ ശരീരം തിരുമ്മുക പതിവായിരുന്നു. ഈ തിരുമ്മലിന്റെ ഫലമായി അവരുടെ ചർമം മാംസത്തിൽ നിന്ന് വേർതിരിയും എന്നാണ് കരുതിപ്പോന്നത്. തൂക്കം കഴിഞ്ഞ് 7 ദിവസം തൂക്കക്കാർ ക്ഷേത്രത്തിനു പുറത്ത് വരാറുണ്ടായിരുന്നില്ല. ഈ സമയത്ത് അവരുടെ ശരീരത്തിൽ ക്ഷേത്രത്തിലെ മഞ്ഞൾപ്പൊടി തേച്ച് കച്ചകൊണ്ട് ബന്ധിക്കുമായിരുന്നു. തൂക്കക്കാരന്റെ ശരീരത്തിൽ ചാടിലെ കൊളുത്ത് കുത്തിക്കയറ്റുമ്പോൾ പുറത്തുവരുന്ന രക്തത്തിന്റെ രൂപത്തിൽ ദേവിക്ക് രക്തം കൊണ്ട് ബലി നടത്തുക എന്നതായിരുന്നു തൂക്കത്തിന്റെ പിന്നിലുള്ള സങ്കല്പം. ഈ രീതിയിൽ ഭക്തന്മാരുടെ ശരീരത്തിൽ കൊളുത്ത് കുത്തികയറ്റി രക്തം ദേവിയുടെ മുമ്പിൽ അർപ്പിച്ച് തൂക്കം നടത്തുക എന്ന പതിവ് കുറേക്കാലം മുമ്പ് കേരളത്തിനു പുറത്തുള്ള പല ക്ഷേത്രങ്ങളോടനുബന്ധിച്ചും നടന്നിരുന്നതായി ചരിത്ര ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ പ്രദേശങ്ങളിൽ ബലികർമരൂപത്തിലുള്ള ഇത്തരം തൂക്കം നടക്കുന്നതായി അറിവില്ല. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ [[മനുഷ്യത്തൂക്കം]], [[ഗരുഡത്തൂക്കം]], [[ദാരികത്തൂക്കം]] എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
[[File:GARUDAN THOOKKAM.jpg|thumb|ഗരുഡൻ തൂക്കം]]
 
കൊല്ലങ്കോട്, ശാർക്കര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ തൂക്കക്കാരനെ തൂക്കിയിടാൻ സജ്ജീകരിക്കുന്ന തടികൊണ്ടുള്ള സംവിധാനത്തെ വില്ല് എന്നാണ് പറയാറുള്ളത്. ഈ ക്ഷേത്രങ്ങളുടെ തൂക്കത്തിൽ വില്ലിലെ കൊളുത്ത് തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കുത്തിക്കയറ്റുന്നില്ല. അതിനാൽ അക്ഷരാർഥത്തിൽ ഇവിടെ രക്തബലി നടക്കുന്നില്ല. എങ്കിലും തൂക്കക്കാരനെ വില്ലിൽ നിന്ന് തൂക്കിയിടുന്ന അവസരത്തിൽ അയാളുടെ മുതുകിൽ സൂചികൊണ്ടോ മറ്റോ കുത്തി അല്പം രക്തം പുറത്തു കൊണ്ടുവരാറുണ്ട്. രക്തബലിക്കു പകരമുള്ള ഏർപ്പാടായി ഇതിനെ കണക്കാക്കാം. അതിനാൽ ശരീരത്തിൽ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടപ്പോൾ നിലവിൽ വന്ന പുതിയ സമ്പ്രദായമായിരിക്കാം കൊല്ലങ്കോട്ടും ശാർക്കരയിലും നിലനിൽക്കുന്നത്. തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തിൽ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്. തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്കൾ തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്. കൊല്ലങ്കോട്ടും ശാർക്കരയിലും തൂക്കം നടത്തുന്നത് മീനമാസത്തിലെ ഭരണി നക്ഷത്രദിവസമാണ്. തൂക്കക്കാരെ കച്ചകൊണ്ട് ബന്ധിച്ച് തൂക്കക്കാവിലെ കൊളുത്തിൽ തൂക്കിയിട്ടുകഴിഞ്ഞാൽ ഓരോ തൂക്കക്കാരന്റെ കൈയിലും ഓരോ ശിശുവിനെ ഏല്പിക്കും. ആ തൂക്കക്കാരനേയും ശിശുവിനേയും വഹിക്കുന്ന തൂക്കവില്ല് ഏകദേശം 30-ൽപരം അടിയോളം ഉയർത്തപ്പെടും. തൂക്കവില്ലിന്റെ മറ്റേ അറ്റം രഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കും. ഭക്തന്മാർ ചേർന്ന് ആ രഥത്തെ മുന്നോട്ടു തള്ളി ക്ഷേത്രത്തിന് ചുറ്റും നയിക്കുന്നു. അങ്ങനെ തൂക്കവില്ല് ഒരു പ്രദക്ഷിണം വച്ചു കഴിഞ്ഞാൽ അതിന്റെ അഗ്രം താഴ്ത്തുകയും ശിശുവിനേയും തൂക്കക്കാരനേയും ബന്ധനത്തിൽ നിന്ന് മാറ്റുകയും ചെയ്യും. ഇതിനേത്തുടർന്ന് മറ്റൊരു തൂക്കക്കാരനേയും ശിശുവിനേയും വഹിച്ചുകൊണ്ട് തൂക്കവില്ല് വീണ്ടും ഉയരും. ഇപ്രകാരം ഒരു തൂക്കത്തിന് എത്ര നേർച്ചക്കാർ ശിശുക്കളെ കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ച് അത്രയും തവണ തൂക്കം നടക്കുന്നു.
ഗരുഡൻ തൂക്കം
"https://ml.wikipedia.org/wiki/ഗരുഡൻ_തൂക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്