"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ജീവിതം==
===തുടക്കം===
ബാലപ്രായത്തിൽ തന്നെ ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന വില്യം ഓക്സ്ഫോർഡിൽ ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി. അവിടത്തെ പഠനം അവസാനിപ്പിച്ച് അധികം താമസിയാതെ അദ്ദേഹം വിവാദപുരുഷനായി. മദ്ധ്യയുഗങ്ങളിൽ [[പീറ്റർ ലൊംബാർഡ്|പീറ്റർ ലോംബാർഡിന്റെ]] 'സെന്റൻസുകൾ' എന്ന കൃതി ദൈവശാസ്ത്രത്തിലെ മാനകപാഠം ആയിരുന്നു. മഹത്വാകാംക്ഷികളായ യുവദൈവശാസ്ത്രജ്ഞന്മാർ അതിനു വ്യാഖ്യാനം എഴുതുക പതിവായിരുന്നു. ഓക്സ്ഫോർഡിലെ പഠനം നിർത്തി അധികം താമസിയാതെ അത്തരമൊരു വ്യാഖ്യാനം വില്യമും എഴുതി. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സഭാധികാരികളും അതിനെ വിമർശിച്ചു. പ്രാദേശിക മെത്രാന്മാരുടെ ഒരു പ്രാദേശിക സഭാസമ്മേളം വില്യമിന്റെ ഭാഷ്യത്തെ വേദവിരുദ്ധമായി പ്രഖ്യാപിച്ചതിനെ തുടർന്ന് വിശദീകരണം നൽകാനായി, ഫ്രാൻസിൽ അക്കാലത്തു മാർപ്പാപ്പയുടെ ആസ്ഥാനമായിരുന്ന അവിഞ്ഞോണിലേക്ക് അദ്ദേഹത്തിനു പോകേണ്ടിവന്നുപ്രഖ്യാപിച്ചു.
 
===അവിഞ്ഞോണിൽ===
തുടർന്ന് വിശദീകരണം നൽകാനായി, ഫ്രാൻസിൽ അക്കാലത്തു മാർപ്പാപ്പയുടെ ആസ്ഥാനമായിരുന്ന അവിഞ്ഞോണിലേക്ക് അദ്ദേഹത്തിനു പോകേണ്ടിവന്നു. ഏതാണ്ട് അതേകാലത്തു തന്നെ ഫ്രാൻസിസ്കൻ സന്യാസസഭയുടെ തലവനായിരുന്നു സെസേനയിലെ മൈക്കലും വേദവ്യതിചലനാരോപണം നേരിടാനായി അവിഞ്ഞോണിൽ എത്തിയിരുന്നു. യേശുവിനും അപ്പസ്തോലന്മാർക്കും സ്വകാര്യസ്വത്തൊന്നും ഇല്ലായിരുന്നെന്നും ഭിക്ഷാടനത്തിലൂടെ ആവശ്യങ്ങൾ സാധിച്ചാണ് അവർ ജീവിച്ചിരുന്നതെന്നും ആ മാതൃക സഭയും സഭാസ്ഥാപനങ്ങളും പിന്തുടരണമെന്നും ഫ്രാൻസിസ്കന്മാർക്കിടയിലെ തീവ്രപക്ഷം വാദിച്ചിരുന്നു. യേശുസംഘത്തിന്റെ 'ദാരിദ്യത്തെ' സംബന്ധിച്ച ഈ നിലപാടിൽ, 'ആത്മീയന്മാർ' (spirituals) എന്നറിയപ്പെട്ട ഫ്രാൻസിസ്കൻ തീവ്രപക്ഷത്തെ പിന്തുണച്ചതിന്റെ പേരിലാണ് സെസേനയിലെ മൈക്കളിനെതിരെ 22-ആം യോഹന്നാൻ മാർപ്പാപ്പ വേദവ്യതിചലനക്കുറ്റം ചുമത്തിയത്.
===പ്രവാസം===
[[ചിത്രം:William of Ockham - Logica - 1341.jpg|thumb|left|200px|വില്യമിന്റെ "സുമ്മാ ലോജീസേ"-യുടെ 1341-ലെ ഒരു കയ്യെഴുത്തു പ്രതിയിലുള്ള ചിത്രം]]
ഈ വിഷയത്തിൽദാരിദ്യവിഷയത്തിൽ വില്യം, സെസേനയെ പിന്തുണച്ചു. ഒടുവിൽ തടവും വധശിക്ഷയും ഭയന്ന വില്യമും സെസേനയും അവർക്കൊപ്പമുണ്ടായിരുന്ന മറ്റു ഫ്രാൻസിസ്കന്മാരും 1328 മേയ് മാസം 26-ആം തിയതി അവിഞ്ഞോണിൽ നിന്ന് ഓളിച്ചോടി. അവർ [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധറോമാസാമ്രാട്ട്]], ബവേറിയയിലെ ലൂയി നാലാമന്റെ സംരക്ഷണം തേടി. [[മാർപ്പാപ്പ|മാർപ്പാപ്പയുമായി]] ശത്രുതയിൽ കഴിഞ്ഞിരുന്ന ചക്രവർത്തി അതോടെ വില്യമിന്റെ രക്ഷാധികാരിയായി. "അങ്ങ് എന്നെ വാൾ കൊണ്ടു സരക്ഷിക്കുക; ഞാൻ അങ്ങയെ തൂലിക കൊണ്ടു പിന്തുണയ്ക്കാം" എന്നു വില്യം ചക്രവർത്തിയോടു പറഞ്ഞതായി പറയപ്പെടുന്നു.<ref name ="russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി]], (പുറങ്ങൾ 469-75)</ref> ലൂയി നാലമന്റെ ആശ്രിയതനായി മ്യൂനിച്ചിൽബവേറിയയിലെ മ്യൂനിക്കിൽ കഴിഞ്ഞ ഇക്കാലത്ത് മത-രാഷ്ട്രീയാധികാരങ്ങളുടെ പരിധികളെ സംബന്ധിച്ച് വില്യം പല രചനകളും നിർവഹിച്ചു. റോമാസാമ്രാജ്യത്തിൽ ധാർമ്മിക-രാഷ്ട്രീയകാര്യങ്ങളിൽ ചക്രവർത്തിക്ക് പരമാധികാരമുണ്ടെന്ന് ഈ രചനകളിൽ അദ്ദേഹം വാദിച്ചു. അതോടെ 22-ആം യോഹന്നാൻ മാർപ്പാപ്പ അദ്ദേഹത്തെ സഭാഭ്രഷ്ടനാക്കി. എന്നാൽ യേശുവിന്റേയും അപ്പസ്തോലന്മാരുടേയും ദാരിദ്ര്യാവസ്ഥയെ നിഷേധിക്കുക വഴി മാർപ്പാപ്പയാണ് വേദവ്യതിചലനം നടത്തിയതെന്നു വില്യം ആരോപിച്ചു. വില്യമിലെ സഭാഭ്രഷ്ടനാക്കിയ സഭ അദ്ദേഹത്തിന്റെ ദർശനത്തെ ഒരിക്കലും ഔപചാരികമായി വിലക്കിയില്ല.
===മരണം===
 
1338-ൽ ലൂയി നാലാമൻ ചക്രവർത്തി മരിച്ചു. അതിനുശേഷമുള്ള വില്യമിന്റെ ജീവിതകഥയിൽ അവ്യക്തതയുണ്ട്. 1342-ൽ സെസേനയിലെ മൈക്കിളും മരിച്ചിരുന്നു. തുടർന്നും അദ്ദേഹം ബവേറിയയിലെ മ്യൂനിച്ചിൽമ്യൂനിക്കിൽ പ്രവാസജീവിതം നയിച്ചിരുന്ന ഒരു ചെറിയസംഘം ഫ്രാൻസിസ്കന്മാരുടെ നേതാവായി കഴിഞ്ഞു എന്നു പറയപ്പെടുന്നു. മ്യൂനിച്ചിലെമ്യൂനിക്കിലെ ഫ്രാൻസിസ്കൻ സന്യാസഭവനത്തിൽ 1347-ലോ 1348-ലോ ഏപ്രിൽ 9-ന് അദ്ദേഹം മരിച്ചു. 1359-ൽ ഇന്നസെന്റെ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തിനു സഭയിൽ മരണാനന്തരം 'പുനരധിവാസം' നൽകി.
 
==ചിന്ത==
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്