"ഓക്കമിലെ വില്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
==ചിന്ത==
സ്കൊളാസ്റ്റിക് ചിന്തയുടെ ലളിതമാക്കാൻ അതിന്റെ ഉള്ളടക്കത്തിലും രീതികളിലും വില്യം പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു. [[ജോൺ ഡൺസ് സ്കോട്ടസ്|ജോൺ ഡൺസ് സ്കോട്ടസിനെപ്പോലുള്ള]] പൂർവഗാമികളുടെ ആശയങ്ങളിൽ ഏറെ അദ്ദേഹം സ്വന്തമാക്കി. ദൈവത്തിന്റെ അപരിമിതമായ ശക്തി, ദൈവകൃപ, മനുഷ്യന്റെ നീതീകരണം, വിജ്ഞാനശാസ്ത്രം, സാന്മാർഗ്ഗികത എന്നീ വിഷയങ്ങളിൽ ഡൺസ് സ്കോട്ടസിനെ അദ്ദേഹം പിന്തുടർന്നു.
 
ദൈവത്തിന്റെ വഴികൾ യുക്തിക്കു ഗ്രഹിക്കാനാവുന്നവയല്ലാത്തതിനാൽ ദൈവികരഹസ്യങ്ങളുടെ ശരിയായ അറിവിനുള്ള ഏകമാർഗ്ഗം വിശ്വാസമാണെന്ന് വില്യം കരുതി. മനുഷ്യന്റെ തർക്കനൈപുണ്യത്തിനും യുക്തിക്കും പിന്തുടരാവുന്ന നിയമങ്ങളുടെ ബന്ധനമില്ലാതെ ദൈവം പ്രപഞ്ചത്തെ സ്വതന്ത്രമായി സൃഷ്ടിക്കുകയും അതിൽ രക്ഷക്കുള്ള മാർഗ്ഗം സ്ഥാപിക്കുകയുമാണു ചെയ്തത്. വില്യമിന്റെ ദൈവസങ്കല്പം പൂർണ്ണമായും വെളിപാടിനേയും വിശ്വാസത്തേയും ആശ്രയിച്ചുള്ളതായിരുന്നു. ശാസ്ത്രം, കണ്ടെത്തലുകൾ മാത്രമാണെന്നും അനിവാര്യതസത്തയായി ദൈവം മാത്രമേയുള്ളു എന്നും അദ്ദേഹം വിശ്വസിച്ചു.
 
===നാമവാദം===
"https://ml.wikipedia.org/wiki/ഓക്കമിലെ_വില്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്