"ഡയണീഷ്യസ് രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സിസിലിയിലെ ഒരു ഗ്രീക്കു നഗരമായിരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Dionysius II of Syracuse}}
സിസിലിയിലെ ഒരു [[ഗ്രീസ്|ഗ്രീക്കു]] നഗരമായിരുന്ന സിറാക്യൂസിലെ സ്വേച്ഛാധിപതിയായിരുന്നു '''ഡയണീഷ്യസ് രണ്ടാമൻ'''. [[ഡയണീഷ്യസ് ഒന്നാമൻ]] എന്ന സ്വേച്ഛാധിപതിയുടെ പുത്രനായിരുന്ന ഇദ്ദേഹം പിതാവിനെ പിന്തുടർന്ന് ബി. സി. 367-ൽ അധികാരത്തിലെത്തി. ദാർശനികനായിരുന്ന മാതുലൻ ഡയോൺ ഇദ്ദേഹത്തെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിന് കാർത്തജീനിയന്മാരുമായി യുദ്ധം ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ ഇദ്ദേഹമാകട്ടെ കാർത്തജീനിയന്മാരുമായി സമാധാനം സ്ഥാപിക്കാനാണു യത്നിച്ചത്. തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] ഇദ്ദേഹത്തിന് രണ്ടു കോളനികൾ സ്ഥാപിക്കാൻ കഴിഞ്ഞു. എങ്കിലും ഭരണാധിപൻ എന്ന നിലയിൽ ഇദ്ദേഹം ദുർബലനായിരുന്നു. ഡയോണിന്റെ അപേക്ഷയനുസരിച്ച് ദാർശനികനായ [[പ്ലേറ്റോ]] സിറാക്യൂസിലെത്തി ഇദ്ദേഹത്തെ ഭരണകാര്യങ്ങളിൽ ബോധവത്കരിക്കുവാനും സേച്ഛാധിപത്യ ഭരണമാർഗങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചതായി ഗ്രീക്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിട്ടുണ്ട്. പക്ഷേ ഇതു വിജയപ്രദമായില്ല. ഡയോണിനെ ഇദ്ദേഹം രാജ്യത്തുനിന്നും പുറത്താക്കി. ഡയോൺ സൈന്യത്തെ സംഘടിപ്പിച്ച് 357-ൽ സിറാക്യൂസ് നഗരം പിടിച്ചെടുത്തു. ഇതോടെ ഡയണീഷ്യസ് ഇറ്റലിയിലെ ലോക്രി (Locri) യിലേക്കു പിൻവാങ്ങി. ഡയോണിന്റെ മരണ (സു. 354) ശേഷം ഇദ്ദേഹം 347-ൽ സിറാക്യൂസ് തിരിച്ചു പിടിച്ചു. തുടർന്നുള്ള ഇദ്ദേഹത്തിന്റെ ഭരണം ജനരോഷമിളക്കിവിടുന്ന തരത്തിലുള്ളതായിരുന്നു. 345-344-ഓടെ കോറിന്തിലെ ടിമോളിയോൺ (Timoleon) ഇദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചു. തുടർന്ന് ഗ്രീസിൽ വിശ്രമജീവിതം നയിച്ചുവന്ന ഡയണീഷ്യസ് ബി. സി. 343-ൽ മരണമടഞ്ഞു.
 
"https://ml.wikipedia.org/wiki/ഡയണീഷ്യസ്_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്